“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 24 September 2012

സര്‍വേയര്‍മാരില്ല; മാമ്പുഴ വീണ്ടെടുപ്പിന് അകാലചരമം

അളവ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിക്കാനായി ഇറക്കിയ സര്‍വേകല്ല് ഒളവണ്ണ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ തന്നെ കിടക്കുന്നു 
കുറ്റിക്കാട്ടൂര്‍ :  ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മാമ്പുഴ സര്‍വേക്ക് ‘അകാലചരമം’. പുഴ വീണ്ടെടുപ്പിനായി മാമ്പുഴ സംരക്ഷണസമിതിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 17നാണ് സര്‍വേ തുടങ്ങിയത്. എം.പിയും എം.എല്‍.എയുമുള്‍പ്പെടെ ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് സര്‍വേ തുടങ്ങിയത്. എന്നാല്‍ സര്‍വേയര്‍മാരില്ലാത്തതിനാല്‍ 10 ദിവസം പോലും പൂര്‍ത്തിയാക്കാനാവാതെയാണ് സര്‍വേ നിലച്ചത്.
സര്‍വേ തുടങ്ങിയ ഒളവണ്ണയില്‍ നിരവധി കൈയേറ്റ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. അവസാനം സര്‍വേ നടത്തിയ സ്ഥലത്ത് 45 സെന്‍േറാളം ഭൂമിയാണ് പുഴ പുറമ്പോക്കായി രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് സര്‍വേ നിലക്കുന്നത്.
അളവ് പൂര്‍ത്തിയായ ഭാഗം സര്‍വേകല്ല് നാട്ടി പുറമ്പോക്ക് വേര്‍തിരിക്കാത്തതിനാല്‍ കൈയേറ്റം പഴയപടി തുടരുമെന്ന ആശങ്ക മാമ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കുണ്ട്.
അളവ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിക്കാനായി ഇറക്കിയ സര്‍വേകല്ല് ഒളവണ്ണ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ തന്നെ കിടക്കുകയാണ്.
മാമ്പുഴ സര്‍വേക്കായി അളവ് പൂര്‍ത്തിയാവുന്നതുവരെ സ്ഥിരം ടീമിനെ നിയമിക്കുക മാത്രമാണ് പരിഹാരം.
പുഴ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ എട്ടുപേരടങ്ങിയ സര്‍വേടീമിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ കോഴിക്കോട് ജില്ലാ കലക്ടര്‍ സര്‍വേ ഡയറക്ടര്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പുഴയുമായി ബന്ധപ്പെട്ട വികസനപദ്ധതികള്‍ക്കും സര്‍വേ പൂര്‍ത്തിയാവാത്തതാണ് പ്രധാന പ്രതിസന്ധി. ടൂറിസം, ഇറിഗേഷന്‍ വകുപ്പുകള്‍ പുഴയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
വിദ്യാര്‍ഥികള്‍ക്ക് അടിയൊഴുക്ക് കുറഞ്ഞ മാമ്പുഴയില്‍ നീന്തല്‍പരിശീലനത്തിന് സൗകര്യമൊരുക്കി പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More