“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 18 February 2013

മത പ്രസംഗം 'കച്ചവടം ' വീണ്ടും അരങ്ങു വാഴുന്നു


കുറ്റിക്കാട്ടൂര്‍ :മത പ്രസംഗം പ്രബോധന ദൌത്യമായി കണ്ടിരുന്ന സമൂഹത്തില്‍ വന്‍ വില കൊടുത്തു പുതിയ അവതാരങ്ങളെ' കൊണ്ട് വന്നു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നു .മത പ്രസംഗ വേദിയില്‍ പ്രത്യേക രീതിയില്‍ ശൈലി സീകരിച്ചു രംഗത്ത് വന്ന ചില പണ്ടിതന്മാരാന്  സംഘാടകരില്‍ നിന്നും മണിക്കൂറിനു വന്‍ തുക വാങ്ങി ദീന്‍ ' പറയുന്നത് .അല്പം പൊതു ബോധവും ഭൗതിക വിവരവും ഉള്ള ഇവര്‍ പാരമ്പര്യ പണ്ഡിതന്മാരുടെ ശൈലി സീകരിക്കാത്തത്  കൊണ്ട്  ഇവരുടെ സദസ്സില്‍ കേള്‍വിക്കാരായി എത്തുന്നവര്‍ക്ക് ഒരു പുതുമ തോന്നുന്നു എന്നതിനെ സംഘാടകരും മുതലെടുക്കുകയാണ് ..കുറച്ചു കാലം മുന്പ് തിരുവിതാം കൂറില്‍ നിന്നും വന്ന ഒരു മൌലവിക്കു മലബാറില്‍ സ്റ്റേജ് നല്‍കിയവര്‍ വിശറിയും  ,എ സി മുറിയും സ്പെഷല്‍ ഫുഡും നല്‍കിയാണ്‌ ജനങ്ങളുടെ കീശയില്‍ കയ്യിട്ടത് .ഇടക്കാലത്ത് ഇത്തരം വേദികളില്‍ ഇക്കൂട്ടര്‍ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല .ഇതിനു കാരണം ദീന്‍ കച്ചവടം ചെയ്യാനുള്ള തല്ലെന്നു  ഇസ്‌ലാമിക  പ്രസ്ഥാനങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കച്ചവടക്കാര്‍ രംഗം വിട്ടിരുന്നു .പക്ഷെ ഇപ്പോള്‍ തെക്ക് നിന്നും വന്ന   ചില ബാഖവിമാര്‍ ,ഇപ്പോള്‍ 25000 രൂപ മുതല്‍ മൂന്ന് മണിക്കൂര്‍ പ്രസംഗത്തിനു പ്രതിഫലം വാങ്ങി യാണ് ദീന്‍ പറയുന്നത് .സംഘാടകര്‍ ഇത്തരം ആളുകള്‍ക്ക് വേദി നല്‍കുന്നത്  ധനംശേഖരിക്കാനാണ് .കുറ്റിക്കാട്ടൂരിലെ ഒരു പ്രമുഖ അറബി കോളേജിലെ ദശ ദിന പ്രഭാ ഷണ ത്തിനു വന്നവര്‍ പറഞ്ഞ ദീനിന് ഇത്ര വലിയ വില നല്കിയു ള്ള താണെ ന്നത് ജന സംസാരമായപ്പോഴാണ് പഴയ 'ചൂഷണം 'പുതിയ രീതിയല്‍ അവതരിക്കുന്നത് നാട്ടുകാര്‍ അറിയുന്നത് .പ്രവാചകന്റെ ജീവിതവും സന്ദേശവും മാതൃ കയക്കെണ്ടാവര്‍ പൊതു സമൂഹത്തില്‍ ഈ രീതിയില്‍ കെട്ടി എഴുന്നള്ളുന്നത് ഇസ്ലാമിനെ തെറ്റി ദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് പൊതു സമൂഹത്തിന്റെ ആശങ്ക 
ഇതിനിടയില്‍ ചൈനീസ് ഫുഡ് വേണ്ടവരും  ഉണ്ടെന്നു പറയപ്പെടുന്നു .ഏതായാലും സമൂഹത്തില്‍ ദീനിന്റെ പ്രായോഗിക രൂപം കാണാന്‍ ഇവര്‍ക്ക് തല്പര്യമില്ലന്നെതിന്റെ തെളിവാണ് ഇവരുടെ ഇത്തരം കാര്യത്തിലുള്ള വില പറഞ്ഞുള്ള മത പ്രസംഗം.എല്ലാ മനുഷ്യര്‍ക്കും വേണ്ടി അള്ളാഹു നല്‍കിയ ദര്‍ശനത്തെ ഒരു കൂട്ടര്‍ സ്വന്തമാക്കുമ്പോളള്‍ ബഹുസര സമൂഹം എന്ത് കരുതുന്നു എന്നത് ഇവര്‍ക്ക് പ്രശ്നമല്ല .ഇത് തന്നെയാണ് ഇസ്ലാമിന്റെ പ്രശ്നവും.

1 comment:

  1. Eadu polea eatra paranchada munpunm.nammal kuduthal onnum nokanda ishtamullver povattea.pinnea nammudea chanalindea.avasta eanda eatra kodukkunnud avo? Kodukkunnavark ariyam allea!

    ReplyDelete

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More