Just in....!!!!!!
Saturday, 9 August 2014
റവന്യൂ വകുപ്പ് നിര്‍മാണം തടഞ്ഞ കെട്ടിടം നാളെ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും.പഞ്ചായത്തും പ്രതിക്കൂട്ടിൽ
![]() |
| തണ്ണീർ തടത്തിലെ ഗുരു നിന്ദ : റവന്യൂ വകുപ്പ്അധികൃതരുടെ വിലക്ക് കാറ്റില്‍പറത്തി നിര്‍മിച്ച എസ്എൻ ഡി പി കെട്ടിടം |
കുറ്റിക്കാട്ടൂർ : റവന്യൂ വകുപ്പ്അധികൃതരുടെ വിലക്ക് കാറ്റില്‍പറത്തി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് റവന്യൂ മന്ത്രി. കോഴിക്കോട് വെള്ളിപറമ്പില്‍ ശ്രീനാരായണ കുടുംബസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനമാണ് ഞായറാഴ്ച റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കുക.
വെള്ളിപറമ്പ് ആറേരണ്ടില്‍ തണ്ണീര്‍ത്തടം നികത്തി കെട്ടിടം നിര്‍മിക്കുന്നത് നിര്‍ത്തിവെക്കാന്‍ കുറ്റിക്കാട്ടൂര്‍ വില്ളേജ് ഓഫിസര്‍ നോട്ടീസ് നല്‍കിയിരുന്നു. 2012 ൽ ഇവിടെ മണ്ണിട്ട് നികത്താൻ ഉപയോഗിച്ച ലോറിറവന്യൂ വകുപ്പ് പിടിച്ചെടുത്തിരുന്നു .ചില വ്യക്തികൾ പെരുവയൽ പഞ്ചായത്തിൽ സ്വാധീനം ചെലുത്തിയാണ് പ്ലാൻ സംഘടിപ്പിച്ചത് .ഇങ്ങനെ മണ്ണിട്ട് നികത്തിയ തണ്ണീർ തടങ്ങൾക്ക് അനുകൂലമായി ഒരു ലോബി ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഇത് അനുകൂലമാക്കി വിലക്ക് ലംഘിച്ച് കെട്ടിട നിര്‍മാണം തുടരുകയായിരുന്നു.കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ പ്രദേശത്ത് ഏകദേശം ആറു സെന്‍േറാളം നികത്തിയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ മൂന്നു മുറികളും മുകളില്‍ ഹാളുമാണുള്ളത്. നാഥ് കണ്‍സ്ട്രക്ഷന്‍സ് ഉടമ രജീന്ദ്രനാഥ് എന്നയാളാണ് കെട്ടിടം സമര്‍പ്പിച്ചിരിക്കുന്നത്. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ചാണ് കെട്ടിടം പണി വില്ളേജ് ഓഫിസര്‍ തടഞ്ഞ് നോട്ടീസ് നല്‍കിയത്. എന്നാല്‍, നോട്ടീസിന് വിലകല്‍പിക്കാതെ നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയതിനെ തുടര്‍ന്ന് വില്ളേജ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.അതിനിടയിലാണ് പണി ധൃതിയില്‍ പൂര്‍ത്തിയാക്കി റവന്യൂ മന്ത്രിയെക്കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിക്കുന്നത്.ഉദ്ഘാടനത്തിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തൊട്ടപ്പുറത്തെ പറമ്പില്‍ ഉദ്ഘാടന ചടങ്ങിനായി വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. സി പി എം പോലുള്ള മുഖ്യധാരാ പാർടികളും ഇക്കാര്യത്തിൽ മൌനത്തിലാണ് .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment