“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 28 August 2014

ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിൽക്കാത്ത സൽമാൻ ദേശ വിരുദ്ധതയുടെ പ്രതീകമാകുന്നത് എങ്ങിനെ ?


 സിനിമാ തിയേറ്ററിൽ ആലപിച്ച ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിക്കാത്ത' ദേശ വിരുദ്ധനായ' വിദ്യാർഥിയായ സൽമാൻ എന്ന സാമൂഹ്യ പ്രവർത്തകനെ കൈകാര്യം ചെയ്യണ്ട തെങ്ങനെ എന്നും നിയമം എങ്ങിനെ ദുരുപയോഗം ചെയ്യാം എന്നും കേരള പൊലീസ് പുറത്തു വിട്ട എഫ്. ഐ. ആർ  വ്യക്തമാക്കുന്നതായി ഇതുമായി ബന്ദ്ധപ്പെട്ടവർ പറയുന്നു .ഇപ്പോൾ ദേശീയ ഗാനം സിനിമാ  കൊട്ടയിൽ പാടാമോ എന്നതിനുള്ള മറുപടി തിരഞ്ഞു കൊണ്ടിരിക്കുകയാണ് അധികാരികൾ .സൽമാനെ  പാതിരാവിൽ കസ്റ്റ ഡി യിലെടുത്തു കൊണ്ട് പോയ രീതിയും ദേശ ദ്രോഹ വകുപ്പുകൾ ചാർത്തിയ  നടപടിയും  കണ്ടാൽ  ദേശ വിരുദ്ധതക്ക് സൽ മാൻ എന്ന പേർ നിർ ണയി ക്കപെടുക യായിരുന്നു എന്ന് മനസ്സിലാക്കാം .മുസ്‌ലിം ,ദളിദ്‌ ,ആദിവാസി ,എന്നിവർക്ക്  മേൽ അടിച്ചേ ൽപിക്കപ്പെട്ട ഈ ദേശ മാനദണ്ഡം ഒരു മുസ്‌ലിം  അപര വല്കരണത്തിന്റെ തു കൂടിയാണ് .സോഷ്യൽ മീഡിയയിൽ വന്ന രണ്ടു നിരീക്ഷണങ്ങളും  ഒപ്പം ജീവിതത്തിനും ദേശ രാഷ്ട്ര അതിരുകൾക്കും ഇടയില പെടുന്ന ദളിദന്റെ വിങ്ങലുകൾ ഒപ്പിയെടുത്ത പാണ്ട്രി എന്ന സിനിമയിലെ രംഗവും ഇവിടെ സാമൂഹ്യ പ്രസക്തമെന്നു തോന്നിയത് കൊണ്ട് കൊടുക്കുന്നു ....


‘ജന ഗണ’ കേള്‍ക്കുന്നു! അറ്റെന്‍ഷന്‍!!! 



സ്‌കൂളിലും മറ്റും ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിനടുത്തുകൂടെ പോകുന്നവരും സമീപപ്രദേശത്ത് ജോലിചെയ്യുന്നവരുമൊക്കെ ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കാറുണ്ട്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ എവിടെയൊക്കെയാണ് ദേശീയഗാനം ആലപിക്കേണ്ടത് എങ്ങനെയാണ് ദേശഭക്തി കാണിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ നെറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
അനവസരങ്ങളില്‍ ദേശീയഗാനം ആലപിക്കുന്നതിനെയും എല്ലാ സ്ഥലങ്ങളിലും അത് ആലപിക്കുന്നതിനെയും ആലപിക്കുന്ന അവസരങ്ങളിലൊക്കെ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന നിര്‍ബന്ധത്തെയും വിമര്‍ശിച്ചും കളിയാക്കിയും പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും മറ്റും വ്യാപകമാകുകയാണ്. അക്കൂട്ടത്തിലുള്ള രസകരമായ വീഡിയോയാണിത്.
എല്ലാരും ഒരുമിച്ച് കൂടുന്ന തീയേറ്റര്‍ പോലുള്ള പൊതു ഇടങ്ങളില്‍ ദേശീയ ഗാനം ആലപിക്കുന്നത് വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം കൂടിയാണ്. ഇത്തരം ഇടങ്ങളില്‍ ഇങ്ങനെ മുഴക്കുന്നത് ആളുകളില്‍ ആശയക്കുഴപ്പവും ക്രമരാഹിത്യവും ഉണ്ടാകുമെന്നും അതുകൊണ്ട് ഇത്തരം ഇടങ്ങളില്‍ ദേശീയഗാനം മുഴക്കുന്നത് ദേശീയഗാനത്തിന്റെ അന്തസ് ചോര്‍ത്തിക്കളയുമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ അടിവരയിട്ട് പറയുന്നത്.
ദേശീയ ഗാനത്തെ നിര്‍ബന്ധിതമായി ജനങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കളിയാക്കുന്നതാണ് ഈ ദൃശ്യം.’ജീവിതത്തിനും ദേശസ്‌നേഹത്തിനുമിടയില്‍’ (Between Life and Patriotism) എന്നാണ് യൂട്യൂബില്‍ ഈ ദൃശ്യത്തിന്റെ ടൈറ്റില്‍. നാഗരാജ് മഞ്ചുളെയുടെ ഫ്രാന്‍ട്രിയെന്ന മറാഠി ചിത്രത്തിലേതാണ് ഈ ദൃശ്യം. ദളിത് ജീവിതങ്ങള്‍ക്കിടയില്‍ ദേശീയത എങ്ങിനെയാണ് ഹിംസാത്മകമായി പ്രയോഗിക്കപ്പെടുന്നത് എന്നതിനെ ആക്ഷേപഹാസ്യപരമായി കാണിക്കുകയാണ് ഈ ദൃശ്യം.

പന്നിയെ കെണിയിട്ടു പിടിച്ച് ജീവനോപാധി കണ്ടെത്തുന്ന ഒരു കുടുംബത്തില്‍ ദേശീയഗാനം സ്‌കൂളില്‍ ആലപിക്കുന്നത് കേള്‍ക്കാനിട വരുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ അവതരിപ്പിക്കരുന്നു. അനവസരത്തില്‍ എല്ലാരും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയെ കുറിച്ച് എത്രദേശസ്‌നേഹിയിലും സംശയം ജനിപ്പിക്കരുന്നതാണ് സറ്റയറിക്കലായ ഈ ദൃശ്യം(കടപ്പാട്  dool ന്യൂസ്‌ )

രണ്ടാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍ – വാര്‍ത്തയിലെ മറിമായം - 












ഇറാഖിലെ വിമത തീവ്രവാദി സംഘടനയായ ഐ എസ് ഐ എസിന്റെ പേര് നോട്ട്ബുക്കില്‍ കുറിച്ചിട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ബുക്ക് ഓട്ടോറിക്ഷയില്‍ വെച്ച് മറക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സാമൂഹിക പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പോലിസിലറിയിച്ചൂ. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്,എന്‍ ഐ എ സംഘം സ്ഥലത്തെത്തി ബുക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നുു. വിദ്യാര്‍ഥിയെ പിന്നീട് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. My Name IS IShan എന്നാണ് ബുക്കില്‍ എഴുതിയിരുന്നത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം ഐ എസ് ഐ എസ് എന്ന് പച്ചനിറത്തില്‍ പ്രിന്റ് ചെയ്ത അക്ഷരമാലാ ചാര്‍ട്ടും പിടിച്ചെടുത്തു. ഇത് പ്രിന്റ ചെയ്ത ശിവകാശിയിലെ പ്രസ്സില്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗള്‍ഫിലുളള വിദ്യാര്‍ഥിയുടെ പിതാവിന്റെ ബന്ധങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ടന്ന് പോലിസ് അറിയിച്ചു. ഇതെരു യഥാര്‍ഥ പത്രവാര്‍ത്തയല്ല വെറും ഭാവന, എന്നാല്‍ ഇന്ന് ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലുമൊരു മുഖ്യധാരാ മലയാള പത്രത്തില്‍ വന്നാല്‍ ഇന്നത്തെ മലയാളി സമൂഹം വിശ്വസിക്കുമോ.തീര്‍ച്ചയായും വിശ്വസിക്കും. കാരണം മനുഷ്യന്റെ അടിസ്ഥാന ജീവിത ശേഷികളായ വിമര്‍ശനാത്മക ചിന്ത ക്രിയത്മക ചിന്ത യുക്തി ചിന്ത എന്നിവ മാധ്യമ പ്രവര്‍ത്തകരിലും വായനക്കാരിലും വന്‍തോതില്‍ കുറഞ്ഞുവരുന്നു. രണ്ടാം ക്ലാസുകാരന്റെ അന്തര്‍ദേശീയ മുസ്‌ലിം തീവ്രാദത്തെകുറിച്ചുളള അറിവ്,അക്ഷരമാലാ ചാര്‍ട്ടിലെ പച്ചനിറം, പിടിച്ചെടുത്തു എന്നീപരാമര്‍ശങ്ങള്‍ ശരാശരി ബുദ്ധിയുളളവരെപേലും സന്ദേഹിയാക്കുന്നതണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ സംശയമേതുമില്ല.കൂടാതെ കഴിഞ്ഞ കുറേ കാലമായി രൂപപ്പെട്ടു വന്ന മധ്യവര്‍ഗ മലയാളിയുടെ ന്യൂനപക്ഷ പാര്‍ശ്വവത്കൃത വിരുദ്ധ മാനസികാവസ്ഥ നരേന്ദ്ര മോഡി കേന്ദ്രത്തില്‍ അധികാരത്തിലേറിയതുമുതല്‍ കൂടുതല്‍ ശക്തമായി എന്നുപറയാതെവയ്യ. വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി ഇതര ഭരണകൂടങ്ങള്‍ക്കും എക്‌സിക്യൂട്ടിവിനും മോഡീ പ്രഭാവം. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ ഒരു ഫാഷിസ്റ്റ് വ്യഗ്രത. ബാല്‍താക്കറെ മരണപ്പെട്ടപ്പോള്‍ ബോംബെയില്‍ ഹര്‍ത്താലാചരിച്ചതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയ രണ്ടുപെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് മഹാരാഷ്ട്രയിലാണെന്ന് നമുക്ക് വാദിക്കാമായിരുന്നു. എന്നാല്‍ ഇന്നത് ഉമ്മന്‍ ചാണ്ടിയെന്ന കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയെന്ന കറകളഞ്ഞ മതേതരവാദി ആഭ്യന്തര മന്ത്രിയുമായിരിക്കുന്ന കേരളത്തിലും സംഭവിച്ചിരിക്കുന്നു. മതേതര കക്ഷികള്‍കള്‍ക്കേറ്റ തിരിച്ചടി താല്‍കാലികമാണെന്നും മതേതരത്വം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ കൊല്ലം ജില്ലയിലെ യുവജന സംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുന്നു. ഏതോ ആര്‍ എസ് എസ്സുകാരന്റെ പരാതിയിലാണത്രെ നടപടി. തിരുവനന്ദപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സല്‍മാനെന്ന ഫിലോസഫി വിദ്യാര്‍ഥിയെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല കൂവി ബഹളമുണ്ടാക്കി എന്നപേരില്‍ അറസ്റ്റ്‌ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. യുവാവിന്റെ വീട്ടില്‍ പരിശോധ നടത്തിയ പോലിസ് യു എ പി എ നിയമത്തെസംബന്ധിച്ച ഇംഗ്ലീഷ് ലേഖനം കണ്ടെടുത്തു. ഈനിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവുകളൂം ലഭിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തെ അവഹേളിക്കും വിധം ഫെയ്‌സ് ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെകൂവിയവരെയും പോസ്റ്റിട്ടവരെയും ഇതുവരെ അറസ്റ്റ് ചെയ്തായറിവില്ല. പ്രതിഷേധത്തിന്റെയും ക്ഷോഭത്തിന്റെയും നിഷേധത്തിന്റെയും പ്രായമാണ് കൗമാരം. ക്ഷുഭിത യൗവ്വനങ്ങള്‍ മുമ്പും അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നല്‍ അന്നൊന്നും അവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നേരിട്ടിട്ടില്ല. -
ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യന്‍ നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച ഇറാഖീ വിമതരെ അഭിനന്ദിക്കാന്‍ ഐ എസ് ഐ എസ് എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ഇരുപത്തിയാറോളം യുവാക്കള്‍ തമിഴ്‌നാട്ടിലും ഇരുമ്പഴിക്കുള്ളിലാണ്. ചെഗുവാര,ബോബ്മാര്‍ളി,മൈക്കല്‍ ജാക്‌സണ്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഒട്ടേറെ ന്യൂജെന്‍ തെറികളും ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളും ധാരാളംപേര്‍ ധരിക്കുന്നുണ്ട്ങ്കിലും അവര്‍ ബെളീവിയന്‍ കാടുകളിലെ ഒളിപ്പോരാളികളാണെന്നോ സ്വവര്‍ഗാനുരാഗികളാണെന്നോ മയക്കുമരുന്നടിക്കുന്നവരാണെന്നോ ആണ്‍വേശ്യകളാണെന്നോ ആരും ഇതുവരെ പറഞ്ഞിട്ടില്ല എന്നാല്‍ അംബേദ്കര്‍ ചിത്രം ആലേഖനം ചെയ്ത കറുത്ത ടീ ഷര്‍ട്ടുകള്‍ ദലിത് തീവ്രവാദത്തിന്റെ യൂണിഫോമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.
____________________________________
തിരുവനന്ദപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സല്‍മാനെന്ന ഫിലോസഫി വിദ്യാര്‍ഥിയെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല കൂവി ബഹളമുണ്ടാക്കി എന്നപേരില്‍ അറസ്റ്റ്‌ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. യുവാവിന്റെ വീട്ടില്‍ പരിശോധ നടത്തിയ പോലിസ് യു എ പി എ നിയമത്തെസംബന്ധിച്ച ഇംഗ്ലീഷ് ലേഖനം കണ്ടെടുത്തു. ഈനിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവുകളൂം ലഭിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തെ അവഹേളിക്കും വിധം ഫെയ്‌സ് ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെകൂവിയവരെയും പോസ്റ്റിട്ടവരെയും ഇതുവരെ അറസ്റ്റ് ചെയ്തായറിവില്ല. പ്രതിഷേധത്തിന്റെയും ക്ഷോഭത്തിന്റെയും നിഷേധത്തിന്റെയും പ്രായമാണ് കൗമാരം. ക്ഷുഭിത യൗവ്വനങ്ങള്‍ മുമ്പും അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നല്‍ അന്നൊന്നും അവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നേരിട്ടിട്ടില്ല.
____________________________________ 
ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അവസാനിച്ചു. നാട്ടിന്‍പുറങ്ങളിലും നാല്‍കവലകളിലും സ്ഥാപിച്ച ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളും നെയ്മറിന്റെയും മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും പേരെഴുതിയ ടീ ഷര്‍ട്ടുകളും തുണിക്കടകളിലും ഫുട്പാത്തുകളിലും ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് . ഇതിന്റെ പേരില്‍ ഒരു ഫുട്‌ബോള്‍ പ്രേമിയുടെയും ദേശക്കൂറ് ആരും ചോദ്യം ചെയ്തിട്ടില്ല. ഇനി ലോക കപ്പ് ക്രിക്കറ്റ് വരാന്‍ പോകുന്നു. നാട്ടിലെവിടെയെങ്കിലും പാക്കിസ്ഥാന്‍ ടീമിന്റെ പടമുളള ഫ്‌ളക്‌സ് ബോര്‍ഡോ പാക് പതാകയോ ശാഹിദ് അഫ്‌രീദിയുടെയോ കംറാന്‍ അക്മലിന്റെയോ പേരെഴുതിയ ടീ ഷര്‍ട്ടോ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി. റോ മുതല്‍ ഏഡ് കുട്ടന്‍പിളള അദ്യേം വരെ കേറി നിരങ്ങും.ഇവിടെയാണ് ഫുട്‌ബോള്‍ അമുസ്‌ലിമും ക്രിക്കറ്റ് മുസ്‌ലിമുമാകുന്നത്.
കാസര്‍കോട് നബിദിന റാലിയില്‍ പട്ടാളവേഷം ധരിച്ച് പങ്കെടുത്ത അന്തംകെട്ട കുറെ ചെറുപ്പക്കാര്‍ ഇപ്പോഴും കോടതിയും പോലിസ്‌സേ്‌റ്റേഷനും കയറിയിറങ്ങുകയാണ്.എന്നാല്‍ കോട്ടയത്തെ ഒരുകേളേജില്‍ നിന്ന് മദ്യ വിരുദ്ധ സന്ദേശവുമായി സൈനിക ഹെലികോപ്റ്ററിന്റെ മാതൃകയില്‍ രൂപകല്‍പനചെയ്ത വാഹനത്തില്‍ സൈനിക വേഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലേക്ക് മാര്‍ച്ച്‌ചെയ്ത ക്രസ്ത്യന്‍ പുരോഹിതനും വിദ്യര്‍ഥികള്‍ക്കും ഒരുനിയമ നടപടിയും നേരിടേണ്ടി വന്നില്ലെന്നതും നേര്.
ജനാധിപത്യ ക്രമത്തില്‍ ആവിഷ്‌കാര സ്വതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതക്കുള്ള അവകാശവും വളരെ പ്രധാനമാമണ്. കുന്നംകുളം പോളിടെക്‌നിക് കോളേജ് മാഗസീനില്‍ നരേന്ദ്ര മോഡിയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് മാഗസീന്‍ അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് ജീവിതദര്‍ശനം ആദര്‍ശമായി സ്വീകരിച്ച ആര്‍ എസ് എസു കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ പ്രബുദ്ധ കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൊത്ത വ്യാപാരികളും സാംസ്‌കാരിക ക്വട്ടേഷന്‍ സംഘങ്ങളും കാര്യമായി പ്രതികരിച്ചില്ല.
പരിഷ്‌കൃത സമൂഹങ്ങളിലെല്ലാം ജനാധിപത്യം കുടുതല്‍ അര്‍ഥപൂര്‍ണവും പുരോഗമനാത്മകവുമാവുമ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വവും സാംസ്‌കാരിക അക്കാദമിക സമൂഹവും ബുദ്ധിമാന്ദ്യം നേരിടുകയാണ്. അരുന്ധതീറോയി ഗാന്ധിനിന്ദ നടത്തിയെന്നാരോപിച്ച് അണികളില്ലാത്ത ഒരു സോഷ്യലിസ്‌ററ് നേതാവ് അവരെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് പരാതിനല്‍കിയിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനിനടിക്കുന്ന നമ്മുടെനാട്ടില്‍ ഒരെഴുത്തികാരിക്ക് അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമില്ലേ.ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ മുസ്‌ലിംകളുമായിബന്ധപെട്ട ഇ മെയിലുകള്‍ പോലിസ് ചോര്‍ത്തുകയുണ്ടായി.ഈ കാര്യം വെളിച്ചത്തുകൊണ്ടുവന്ന പത്രം എന്തോ രാജ്യദ്രോഹം ചെയ്തുവെന്ന മട്ടിലായിരുന്നു തുടര്‍ന്നുള്ള കോലാഹലം. ജനങ്ങളുടെ അറിയാനുള്ള അവകാശം എന്ന പവിത്രമായ സങ്കല്‍പത്തിന്റെ മുകളില്‍ മാധ്യമ സാമ്രജ്യം പണിതുയര്‍ത്തിയ മുതലാളിമാരും അവരുടെ കുശിനിക്കാരായ മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റം പ്രതിലോമപരമായ നിലപാടയിരുന്നു സ്വീകരിച്ചത് ഗുരുതരമായ ഭരണകൂട ഭീകരതയെ കേവല സാമുദായിക പ്രശ്‌നമായി ചുരുക്കുകയായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയക്കാരും. എതിര്‍ശബ്ദങ്ങളെ പ്രതിപക്ഷ ബഹുമാനത്തേടെ അംഗീകരിക്കാനുളള ഹൃദയവിശാലത നാം ഇനിയും ആര്‍ജിച്ചിട്ടില്ല. ഏറ്റവും അവസാനം ഇടതുപക്ഷത്തെക്കുറിച്ച് പഠിക്കാനിറങ്ങിയ ഗവേഷകന്‍ സ്വിറ്റ്‌സര്‍ലാന്റുകാരന്‍ ജോനാഥന്‍ ബോഡിനെ മാവോവാദിയാക്കി പോലിസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു.
നമുക്കും പരിഷകൃത സമൂഹമായി മാറണ്ട. ജാതി മത ദേശ ഭാഷാ വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി അന്യന്റെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ശീലിക്കണ്ട. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശവും പക്ഷപാതിത്വമില്ലാതെ പുലരുന്ന സമുഹത്തില്‍ എം എഫ് ഹുസൈന്‍ എന്ന വിഖ്യാത ചിത്രകാരന് ജനിച്ചനാട്ടില്‍ മരിക്കാനും അവസരമുണ്ടാകണമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിഷ് എന്ന അറബിക്കവിയുടെ കടലിനൊരു സങ്കീര്‍ത്തനം എന്ന കവിത പഠിക്കാന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം. അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്നയാളാണ് കവി എന്നകാരണത്താല്‍ അത് വിവാദമായിക്കൂടാ. മി നാഥൂറാം ഗോഡ്‌സേ ബോല്‍തേയ് എന്ന മറാത്തി നാടകം രാജ്യത്തുടനീളം അവതരിപ്പിക്കപ്പെടണം. നാഥൂറാം ഗോഡ്‌സേ ഗാന്ധി ഘാതകനാണെന്നത് പ്രദീപ് ദല്‍വി എന്ന നാടകകൃത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ കാരണമാകരുത്. ഗെയില്‍ ട്രെഡ് വെല്‍ എന്ന അമൃതാനന്ദമയി ശിഷ്യക്ക് അനുഭവക്കുറിപ്പെഴുതാന്‍ അവകാശമുണ്ടാകണം. ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ന് അവരുമായി അഭിമുഖം നടത്താനും ഡി സി ബുക്‌സിന് അത് മൊഴിമാറ്റം നടത്തി മലയളത്തില്‍ പ്രസിദ്ധീകരിക്കാനും ജനങ്ങള്‍ക്ക് അത് വാങ്ങി വായിക്കാനും സ്വാതന്ത്ര്യമുണ്ടാവണം. ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിമും വിശ്വരൂപവും മൈ നെയിം ഈസ് ഖാനും പാപ്പിലിയോ ബുദ്ധയും തിയേറ്ററുകളില്‍ സമാധാനാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടണം. ഡോ.ജി.എന്‍ സായിബാബക്കും ഡോ.ബിനായക് സെന്നിനും ഭരണകൂട ഭീകരത ഭയക്കാതെ പൗരാവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിക്കാന്‍കഴിയണം. സല്‍മാന്‍ റുഷ്ദിക്കും തസ്‌ലീമാ നസ്‌റിനും ജീവഭയം കൂടാതെ ലോകത്തെവിടെയും ജീവിക്കാന്‍ കഴിയണം. ഗസ്സയിലെ സ്‌കൂളുകളില്‍ പിടഞ്ഞുവീണ് കത്തിയമര്‍ന്ന നുറുകണക്കിന് ബാലികമാരെയും മലാല യുസുഫ് സായിയെപോലെ വിദ്യാഭാ്യസാവകാശത്തിന്റെ ബ്രാന്റ് അംബസഡര്‍മാരായി പരിഗണിക്കന്‍ കഴിയണം.സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന സാനിയാ മിര്‍സക്ക് പുതായി രൂപം കൊണ്ട്  തെലങ്കാനാ സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറാവാന്‍ കഴിയണം ശുഎൈബ് മാലിക്കെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യാപദവി അതിനൊരുതടസ്സമാകാന്‍ പാടില്ല.
ഇത്തരം വിവേചനങ്ങള്‍ തിരിച്ചറിയാന്‍ നമുക്കിനിയും കഴിഞ്ഞില്ലെങ്കില്‍ ജര്‍മനിയില്‍ 1892/1984 കാലഘട്ടത്തില്‍ ജിവിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് പാതിരി മാര്‍ട്ടിന്‍ നെയ്‌മോളറുടെ വിഖ്യാത വാക്കുകള്‍ നമ്മെ കാത്തിരിക്കുന്നുവെന്നോര്‍ക്കുക.
First they came for the Socialists, and I did not speak out
Because I was not a Socialist.
Then they came for the Trade Unionists, and I did not speak out
Because I was not a Trade Unionist.
Then they came for the Jews, and I did not speak out
Because I was not a Jew.
Then they came for me and there was no one left to speak for me.
/Martin Niemoller/(1892 1984) was a prominent Protestant pastor who emerged as an outspoken public foe of Adolf Hitler and spent the last seven years of Nazi rule in concentration camps.

   http://utharakalam.com/?p=11495

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More