Just in....!!!!!!
Sunday, 17 August 2014
പുവ്വാട്ടു പറമ്പ് ക്വാറിയിൽ യുവതിയും മാമ്പുഴയിൽ വിദ്യാർഥിയും മുങ്ങിമരിച്ചു .
![]() |
| ഫാത്തിമ |
കുറ്റിക്കാട്ടൂർ :പുവ്വാട്ടു പറമ്പ് ക്വാറിയിൽ യുവതിയും മാമ്പുഴയിൽ വിദ്യാർഥിയും മുങ്ങിമരിച്ചു .അമ്പിലോളി ചോറ്റു കെട്ടിയിൽ ഉമ്മർ കോയയുടെ മകൻ മുഹമ്മദ് റാഷിദ് (14)മാമ്പുഴ കീഴ്മാട് പാലത്തിനു സമീപവും പുവ്വാട്ടു പറമ്പ് ചേരിക്ക പറമ്പത്ത് അലി അസ്കറിന്റെ ഭാര്യ ഫാത്തിമ (23 )തയ്യിൽ താഴം മേനോൻ ക്വാറിയിലുമാണ് മുങ്ങി മരിച്ചത് .
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട സുഹ്രത്തിനെ രക്ഷിക്കുന്നതിനിടയിലാണ് മുഹമ്മദ് റാഷിദ് അപകടത്തിൽ പെട്ടത് .കൂടെയുള്ളവരുടെ കരച്ചിൽ കേട്ട സമീപ വാസികളാണ് ഇരുവരെയും കരക്കെത്തിച്ചത് .ഉടനെ ആശുപത്രിയിലെത്തിച്ച ജാബിർ അപകട നില തരണം ചെയ്തു വരുന്നു .ചളിയിൽ താഴ്ന്നു പോയ റാഷിദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു .മെഡിക്കൽ കോളേജ് കേമ്പസ് പത്താം ക്ലാസ് വിദ്യാർഥിയാണ് .ഉമ്മ സുഹറ .സഹോദരങ്ങൾ :റിഷാന ,റമീസ്
Subscribe to:
Post Comments (Atom)





















































No comments:
Post a Comment