പാറ്റയില്‍ മൂസഹാജി
യാത്രയുടെ അനന്തമായ നാഴികകള്‍ താണ്ടി മഴയും വെയിലും എറ്റ തായിരുന്നു ഉപ്പയുടെ ജീവിതം .നാല് മക്കള്‍ ദൈവ വിളിക്കുത്തരം തേടി പടിയി റങ്ങിയ പാറ്റയില്‍ വീട്ടില്‍ നിന്നും വെളുത്ത വസ്ത്രം ധരിച്ചു നിത്യ ജീവിതത്തിലേക്ക് ഉപ്പ യാത്രയായത് 2012 മെയ് 18 നാണ് . നീണ്ട കാലം വയനാട്ടിലെ എരുമാട് ഗ്രാമത്തില്‍ പ്രാരപ്തങ്ങള്ഇറക്കി വെക്കാന്‍ ജീവിതം എരി ഞ്ഞു തീര്‍ത്ത കര്‍മയോഗി .മാസത്തില്‍ കൃത്യമായ അവധിയില്ലാതെ നാട്ടില എത്തുമ്പോള്‍ വയനാട് ഞങ്ങള്‍ക്ക് ഒരു വിദൂര ദേശമായി മാറിയിരുന്നു . ഈ നീണ്ട അവധികളില്‍ ഒരു കുട പിടിച്ചു തണല്‍ നല്കി ചേര്‍ത്തു നിര്‍ത്തിയത് ഉമ്മയായിരുന്നു ...ഉപ്പക്ക് മുന്‍പ് വിട പറഞ്ഞ കുഞ്ഞനുജന് ആഗ്രഹങ്ങള്‍ ബാക്കി വെച്ച് പോയപ്പോള്‍ തറവാടിന്റെ വെളിച്ചം കെട്ടത് പോലെ തോന്നിയിരുന്നു .വിശ്രമ ജീവിതത്തിന്റെ ആലസ്യങ്ങളില്ലാതെ പ്രാര്‍ഥനയുടെ ലോകത്ത് എപ്പോഴും ഉപ്പ സഞ്ചരിക്കുകയായിരുന്നു ......അങ്ങിനെ ഈവീട്ടില് നിന്നും അഞ്ചാമനായി ഉപ്പ വിട പറഞ്ഞു...സ്വര്‍ഗത്തിന്റെ നിത്യ വസന്തത്തില്‍ ഒരിടം ഒരുക്കി വെച്ച് മക്കള്‍ നാല് പേര് കാത്തിരിക്കുന്നുണ്ടാവും ...
ഓര്‍മകളില്‍ മധുരം നിറച ഉമ്മ 1935-2014 ജനുവരി 20
ഓര്‍മകളില്‍ മധുരം നിറച്ചു, വേദനകളില്‍ എണ്ണ പുരട്ടി, ചിരിയില്‍ വ്യഥകള്‍ ഒതുക്കി..
അതി ജീവനത്തിന്റെ കൂട്ടക്ഷരങ്ങള്‍ ചേര്‍ത്തു നിര്‍ത്തി,
വിശപ്പിന്റെ കനലില്‍ കണ്ണീരുറ്റിയ കാലത്തെ ഒരോര്‍മയായി ഞങ്ങള്‍ക്ക് നല്‍കിയതുമ്മ ...
അപ്പോഴും പന്ത്രണ്ടു മക്കള്‍ക്ക് തണ ലേകിയതും ഉപ്പയുടെ നെട്ടൊട്ടത്തിന്റെ നട്ടുച്ചയും കടലിരമ്പം വന്ന മനസ്സില്‍ ഞാന്‍ കണ്ടു ...
നേരത്തെ വിട പറഞ്ഞു പോയ നാലു പേര് ഉപ്പയുടെ തോളിലിരുന്നുപുഞ്ചിരിയുടെ പൂത്തിരി വെട്ടംനിറച്ചു ഉമ്മയെ കാത്തിരുന്നു ...
ആരാമവും അരുവിയും വസന്തം നിറച്ച സ്വര്‍ഗത്തില്‍ അവര്‍ ഉമ്മയെ വരവെല്ക്കും ...
ഉമ്മറ ത്തെ ത്തുംമ്പോള് ഓര്മകള്കടിച്ചിറക്കി മനസ്സ് ശൂന്യതയിലേക്ക് പായുകയാണ് ....
ബാക്കി വെച്ച കടമകള്‍ക്ക് മാപ്പ് ..
- റഹ്മാന് കുറ്റിക്കാട്ടൂര്‍-
കോഴിക്കോടിന്റെ റാണിയായി കടലിനെ ഉമ്മവെക്കുന്ന കല്ലായി പുഴയിലേക്ക് കിതച്ചെത്തുന്ന മാമ്പുഴ കയ്യേ റ്റത്തിന്റെയും മലിനീകരണത്തിന്റെയും വഴിയില്‍ നശിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പറ്റം മനുഷര്‍ ഒത്തു ചേര്‍ന്ന് ഉറക്കെ വിളിച്ചു പറഞ്ഞു "മാമ്പുഴയെ രക്ഷിക്കുക നാടിനെ കാക്കുക" . ഈ ആഹ്വാനം അങ്ങനെ ഒരു ജനകീയ മുന്നേ റ്റ മാ യി വളര്‍ന്നു.മാമ്പുഴയിലൂടെ ഒരു യാത്ര ....
oko
Hit
നിങ്ങളുടെ സൈറ്റിന്റെ (ബ്ലോഗിന്റെ) സെഡ് ബാറില്‍ കുറ്റിക്കാട്ടൂര്‍ ന്യൂസിന്റെ ലോഗ്ഗോയും ലിങ്കും കാണിക്കാനുള്ള വഴി
1,ആദ്യം ഡാഷ്ബോര്‍ഡില്‍ പോയി ലേഔട്ട് സെലക്ട് ചെയ്യണം
2,അതിന് ശേഷം ഒരു പുതിയ ഗഡ്ജറ്റ് ചേര്‍ക്കണം
3,അതില്‍ നിന്ന് html/java script തിരഞ്ഞെടുക്കണം
4,അതിന്റെ കണ്ടന്റ് സെക്ഷനില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യണം
congrads..... to beeline public school karate team.... by muhajir. ideal construction kuttikkattoor.
ReplyDelete