Just in....!!!!!!
Wednesday, 20 July 2011
തെരുവുനായ ശല്യം രൂക്ഷം
കുറ്റിക്കാട്ടൂര്‍: പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍, ആനക്കുഴിക്ക, പൂവാട്ടുപറമ്പ്, പെരുവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുനായ്ക്കളുടെ ശല്യം വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ഉറക്കംകെടുത്തുന്നു.
ആനക്കുഴിക്കര, പെരുവയല്‍ എന്നീ സ്ഥലങ്ങളില്‍ അറവുമാലിന്യങ്ങള്‍ കടക്കു മുന്നില്‍ കണ്ടതു കാരണം കൂടുതല്‍ പട്ടികള്‍ ഇവിടങ്ങളില്‍ ശല്യം തുടരുകയാണ്.
കഴിഞ്ഞ ദിവസം പേയിളകിയ പട്ടികടിച്ച് പെരുവയലില്‍ ആടും പശവും ചത്തിരുന്നു. പലരെയും പട്ടികടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് പരിഹാരമായി പഞ്ചായത്ത് അധികൃതര്‍ പട്ടിപിടുത്തക്കാരെ ഏല്‍പിച്ചുവെങ്കിലും മതിയായ വേതനവും വേണ്ടത്ര പരിചയവുമില്ലാത്തതുകാരണം അവര്‍ പിന്മാറിയിരിക്കുകയാണ്.
എന്നാല്‍, പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കാര്യക്ഷമമായ പരിപാടി ഭരണകര്‍ത്താക്കള്‍ ചെയ്തില്ലെങ്കില്‍ പെരുകുന്ന തെരുവുനായശല്യത്തിന് മോചനമുണ്ടാവില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം
Subscribe to:
Post Comments (Atom)




















































No comments:
Post a Comment