Just in....!!!!!!
Thursday, 21 July 2011
മാമ്പുഴ കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വേ ടീമിനെ ചുമതലപ്പെടുത്തും -മന്ത്രി
കുറ്റിക്കാട്ടൂര്‍: മാമ്പുഴ കൈയേറ്റം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സ്ഥലം സര്‍വേ ചെയ്ത് കൈയേറ്റം ഒഴിപ്പിക്കുന്നതിന് പ്രത്യേക സര്‍വേ ടീമിനെ ചുമതലപ്പെടുത്തുമെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
മാമ്പുഴ സംരക്ഷണ സമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ പ്രാഥമിക സര്‍വേ നടത്തിയപ്പോഴും കൈയേറ്റം കണ്ടെത്തിയിരുന്നു. മാത്രമല്ല നിയമം ലംഘിച്ച് പുഴക്ക് ഇരുവശവും നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള അനുമതി നല്‍കിയതും കണ്ടെത്തിയിരുന്നു. സമ്പൂര്‍ണ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംരക്ഷണ സമിതി ഉന്നത തലങ്ങളില്‍ നിവേദനം നല്‍കിയത്. സര്‍വേക്ക് വേണ്ടത്ര ഫണ്ടില്ലെന്നാണ് സര്‍വേ വിഭാഗം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനം സര്‍വേക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളാണ് സര്‍വേക്ക് വേണ്ട തുക അനുവദിക്കേണ്ടത്. സംരക്ഷണ സമിതി ഇവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.

Subscribe to:
Post Comments (Atom)

No comments:
Post a Comment