കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday, 30 January 2012
എ.ഡബ്ള്യൂ.എച്ച് സമരം ഒത്തുതീര്‍പ്പാക്കണം
കുറ്റിക്കാട്ടൂര്‍ : ഇരുപത് ദിവസമായി തുടരുന്ന കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യൂ.എച്ച് എന്‍ജിനീയറിങ് കോളജ് ജീവനക്കാരുടെ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് പാരന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിവിധ സെമസ്റ്ററുകളില്‍ പഠിക്കുന്ന കുട്ടികളുടെ പരീക്ഷകളെപോലും സമരം ബാധിക്കുമെന്നത് ഗൗരവമായി കാണേണ്ടതാണ്. ഇതുസംബന്ധിച്ച് അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചിട്ടുള്ളതിനാല്‍ പ്രശ്നപരിഹാരത്തിന് കോടതിയില്‍ വിരുദ്ധമായ നിലപാടെടുക്കുന്ന ബന്ധപ്പെട്ടവരുടെ വീട്ടുപടിക്കലേക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.
പി.പി. കൃഷ്ണാനന്ദന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. ശിവദാസന്‍, രവി പനങ്ങാട്, ടി. മീരാഭായ്, വി. സരസു, സി.ടി. ഇമ്പിച്ചിക്കോയ, പി. ആനി ജോര്‍ജ്, പി.എസ്. അബ്ദുല്‍ ഗഫൂര്‍, സി. മുഹമ്മദ്, എ. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
Thursday, 26 January 2012
റിപബ്ലിക് ദിനാഘോഷവും സൌഹൃദ ഫുട്ബോള്‍ മേളയും നടത്തി
കുറ്റിക്കാട്ടൂര്‍ :സ്പാര്ടന്‍സ് സ്പോര്‍ട്സ് ക്ലബ്ബു കുറ്റിക്കാട്ടൂര്‍, ചാലിയിറക്കല്‍ താഴം വെച്ച് നടത്തിയ റിപബ്ലിക് ദിനാഘോഷവും സൌഹൃദ ഫുട്ബോള്‍ മത്സരവും വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട് ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായിരുന്നു .ചിശ്തി സ്വാഗതവും അഷ്ഫാക്
നന്ദിയും പറഞ്ഞു .മത്സരത്തില്‍ ആധിധേയരായ സ്പാര്ടന്‍സ് സ്പോര്‍ട്സ് ക്ലബ്ബു കപ്പു നേടി .ജി കെ യുണൈറ്റെദ് റണ്ണര്‍ അപ്പ് നേടി
നന്ദിയും പറഞ്ഞു .മത്സരത്തില്‍ ആധിധേയരായ സ്പാര്ടന്‍സ് സ്പോര്‍ട്സ് ക്ലബ്ബു കപ്പു നേടി .ജി കെ യുണൈറ്റെദ് റണ്ണര്‍ അപ്പ് നേടി
കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു.
കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. എം.ഒ.എച്ച് ഫാറൂഖിന്റെ സംസ്‌കാരം പോണ്ടിച്ചേരിയില്‍ നടക്കും.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേരളാ ഗവര്‍ണ്ണറായി നിയമിതനായത്. മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ ലോകസഭാ അംഗവും രണ്ട് തവണ കേന്ദ്ര മന്ത്രിസഭാ അംഗവുമായിരുന്നു അദ്ദേഹം. സൗദിയിലെ ഇന്ത്യന്‍ അംബാസിഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗവര്‍ണ്ണറുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു. മുഖ്യമന്ത്രിയുടെ നാളത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ഗവര്‍ണ്ണറുടെ നിര്യാണത്തെ തുടര്‍ന്ന് നാളെ സംസഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപ്പുരത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. കേരളത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണം നടത്തും.

മണക്കടവിന് ഉത്സവമായി ജനകീയ ബോട്ട് സര്‍വീസ്
പന്തീരാങ്കാവ്: കടത്തുതോണി നിലച്ച് യാത്രക്ക് സൗകര്യം മുടങ്ങിയ മണക്കടവ്-പൊന്നേംപാടം നിവാസികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. ഇരുകരകളിലേയും നാട്ടുകാര്‍ ചേര്‍ന്ന് നടപ്പാക്കുന്ന ജനകീയ ബോട്ട് സര്‍വീസ് അടുത്തമാസം 5ന് ഉദ്ഘാടനം ചെയ്യും.
വര്‍ഷങ്ങളോളം നിലവിലുണ്ടായിരുന്ന കടത്തുതോണി നിലച്ചതോടെയാണ് വാഴയൂര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ദുരിതം തുടങ്ങിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാടക നല്‍കി കടത്തുതോണി പരീക്ഷിച്ചെങ്കിലും വൈകാതെ അതും നിലച്ചതോടെയാണ് ഇരുകരകളിലുമുള്ളവര്‍ ചേര്‍ന്ന് ജനകീയ ബോട്ട് സര്‍വീസിന് ആലോചന തുടങ്ങിയത്.
500 രൂപ വീതം ഷെയറുള്ള 350ഓളം മെംബര്‍മാര്‍ ചേര്‍ന്നാണ് ബോട്ട് വിലക്കെടുത്തത്. യാത്രാ പെര്‍മിറ്റ് അടക്കം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ബോട്ടിന് മൂന്നരലക്ഷത്തിലേറെ രൂപയാണ് ചെലവ് വന്നത്.
ഇരുകരകളിലും സര്‍വീസ് നടത്തുന്നതോടൊപ്പം സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര നടത്താനും സൗകര്യമേര്‍പ്പെടുത്തുമെന്ന് ജനകീയ കമ്മിറ്റി പ്രസിഡന്‍റും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലുവളപ്പില്‍ മാധവന്‍ അറിയിച്ചു.
പി.എം. വാസു, എം. അബ്ദുല്‍ലത്തീഫ്, ടി.എം. ചന്ദ്രന്‍, ഉണ്ണിപ്പെരവന്‍ തുടങ്ങിയവരാണ് ഭാരവാഹികള്‍.
ഫെബ്രുവരി 5ന് വൈകിട്ട് 4 മണിക്ക് മണക്കടവില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഇരുകരകളിലേയും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

കോരാടത്ത് താഴം - മേപ്പാറ്റയില്‍ റോഡ് ഉത്ഘാടനം ചെയ്തു.
കുറ്റിക്കാട്ടൂര്‍ : പെരുവയല്‍ പഞ്ചായത്തിന്‍റെ 2010 - 2011 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 480000 രൂപ ചെലവഴിച്ച് ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച കോരാടത്ത് താഴം - മേപ്പാറ്റയില്‍ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് പി.അസ്മാബി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം. സദാശിവന്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി പി.പി.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുബിത തൊട്ടാഞ്ചേരി, സുലൈക കുന്നുമല്‍, അനീഷ് പാലാട്ട്, കെ.എം.ഗണേശന്‍, പി.രാധാകൃഷ്ണന്‍., ടി.കെ.ആലി മാസ്റ്റര്‍, പി.എം.ബാബു, നിസാര്‍ അഹമദ്, സ്മിത കാരാട്ട്, ടി.കെ.സാദിഖ് സംസാരിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പോതാത്ത് മുഹമ്മദ് സ്വാഗതവും കെ.കെ.ആലി നന്ദിയും പറഞ്ഞു.
Tuesday, 24 January 2012
സപാര്ടന്‍ കുറ്റിക്കാട്ടൂര്‍ റിപബ്ലിക് ദിനത്തില്‍ സൌഹ്ര്ദ ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കുന്നു
കുറ്റിക്കാട്ടൂര്‍ :ജനുവരി 26 നു സപാര്ടന്‍ സ്പോര്‍ട്സ് ക്ലബ്ബ് ചാലിയറക്കല്‍ താഴത് റിപബ്ലിക് ദിന സന്ദേശവും സൌഹ്ര്ദ ഫുട്ബോള്‍ മല്‍ സരം സംഘടിപ്പിക്കുന്നു.രാവിലെ എട്ടു മണിക്ക് വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ടു പതാക ഉയര്‍ത്തും .നാല് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും .ചാലിയിറക്കല്‍ മാമ്പുഴ തീരത്തെ വയലിലാണ് മത്സരം നടക്കുക .ആദിഥെയരെ കൂടാതെ ഇന്നവേഷന്‍ മാക്കിനിയാട്ടു താഴം .ലക്കിസ്ടാര്‍ പറക്കോട്ടു താഴം .ജി .കെ യുണൈറ്റട് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍ .
Monday, 23 January 2012
തത്കാല്‍ ടിക്കറ്റ് നല്‍കിയില്ല; റെയില്‍വേക്കെതിരെ കുറ്റിക്കാട്ടൂര്‍ സ്വദേശിയുടെ പരാതി
കുറ്റിക്കാട്ടൂര്‍:റെയില്‍വേ തത്കാല്‍ റിസര്‍വേഷന് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ തിരിച്ചറിയല്‍ കാര്‍ഡ് മതിയെന്നിരിക്കെ, മകള്‍ക്ക് ടിക്കറ്റ് റിസര്‍വേഷന്‍ നല്‍കാതെ ബുക്കിങ് ക്ളര്‍ക്ക് മടക്കി അയച്ചുവെന്ന് വീട്ടമ്മയുടെ പരാതി. മംഗലാപുരം ഫാ. മുള്ളര്‍ ഹോമിയോ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഹെന്ന റഹ്മാന് ടിക്കറ്റ് റിസര്‍വ് ചെയ്യാനെത്തിയ മാതാവ്ഗസല്‍ മന്‍സിലില്‍ ഉമ്മുകുല്‍സുവിനാണ് ദുരനുഭവം.ഫോട്ടോയടക്കമുള്ള എസ്.എസ്.എല്‍.സി ബുക്കിന്‍െറ ഒറിജിനലുമായി ടിക്കറ്റ് ബുക്കുചെയ്യാനെത്തിയ വീട്ടമ്മയെ, തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ട് ആദ്യം തിരിച്ചയച്ചു. കോളജ് ഐ.ഡി കാര്‍ഡിന്‍െറ കോപ്പിയുമായി ചെന്നപ്പോള്‍ ഒറിജിനല്‍ കാണണമെന്ന് ആവശ്യപ്പെട്ടു. ഒറിജിനലുമായി മൂന്നാമതും വീട്ടമ്മ ബുക്കിങ് കൗണ്ടറിലെത്തി. കോളജില്‍നിന്ന് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ രണ്ടക്ക നമ്പറാണുള്ളത്. നാലക്ക നമ്പറില്ളെങ്കില്‍ ടിക്കറ്റ് ബുക്കുചെയ്യാനാവില്ളെന്നായി ബുക്കിങ് ക്ളര്‍ക്ക്. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ തത്കാല്‍ ബുക്കുചെയ്യാമെന്ന് റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. ഇതില്‍ നാലക്ക നമ്പര്‍ വേണമെന്ന് പറയുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ വീട്ടമ്മയോട് ഉദ്യോഗസ്ഥന്‍ തട്ടിക്കയറിയത്രെ. കാര്‍ഡ് ഉണ്ടായിട്ടും ടിക്കറ്റ് നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് വീട്ടമ്മയുടെ തീരുമാനം.
Sunday, 22 January 2012
മേലേടത് സറീന നിര്യാതയായി
Friday, 20 January 2012
തമിഴ് യുവതി ഫ്ലാറ്റില്‍ തീ കൊളുത്തി മരിച്ച നിലയില്‍
| തമിഴ് നാട് സ്വദേശിയായ യുവതി മരിച്ച കുറ്റിക്കാട്ടൂര്‍ വാട്ടര്‍ സര്‍വീസിനു അടുത്ത് ഗോപാസ് ഫ്ലാറ്റില്‍ ഇന്ക്വസ് റ്റിന്പോലീസ് എത്തിയപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ |
Wednesday, 18 January 2012
പാതിവഴിയില്‍ നിര്‍ത്തിയ റോഡ് പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനം
പന്തീരാങ്കാവ്: പാതിവഴിയില്‍ നിലച്ച റോഡ് പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനം. പൊറ്റമ്മല്‍-പാലാഴി-പുത്തൂര്‍മഠം, പന്തീരാങ്കാവ്-മണക്കടവ് റോഡുകളുടെ പ്രവൃത്തിയാണ് ഈ മാസം 23ന് പുനരാരംഭിക്കാന്‍ പി.ഡബ്ള്യു.ഡി അധികൃതര്‍ തീരുമാനിച്ചത്.
ഇരു റോഡുകളും മാങ്കാവ്-കണ്ണിപറമ്പ് റോഡിലെ കൈമ്പാലം മുതല്‍ കായലം വരെയുള്ള ഭാഗവും പാതിവഴിയില്‍ നിര്‍ത്തി കരാറുകാരന്‍ മുങ്ങിയ വാര്‍ത്ത ചൊവ്വാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കല്ലും മണ്ണുമിറക്കി പണി പൂര്‍ത്തിയാക്കാത്ത റോഡിലെ പൊടിശല്യംമൂലം കച്ചവടക്കാരും വിദ്യര്‍ഥികളടക്കമുള്ള യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. വാര്‍ത്തയെ തുടര്‍ന്ന് പൊതുമരാമത്ത് എക്സി. എന്‍ജിനീയര്‍ പി.എം. രാധാകൃഷ്ണന്‍, അസി. എന്‍ജിനീയര്‍മാരായ ഒ. രമേശന്‍, പി. സുനില്‍കുമാര്‍ എന്നിവരും റോഡ് പ്രവൃത്തി കരാറെടുത്ത ഏബ്ള്‍ ഗ്രൂപ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 23ന് പ്രവൃത്തി പുനരാരംഭിക്കാന്‍ ധാരണയായത്.
എന്നാല്‍, 10 കോടിയിലേറെ രൂപ വകയിരുത്തിയ മാങ്കാവ്-കണ്ണിപറമ്പ് റോഡിന്‍െറ പ്രവൃത്തി പുനരാരംഭിക്കുന്നതിനെക്കുറിച്ച് കരാറുകാരില്‍നിന്ന് ഇനിയും ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
ജപ്പാന്‍ പദ്ധതിമൂലം വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതം എന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

ഇ- മെയില്‍ : ഡി.ജി.പി ഉരുണ്ടുകളിക്കുന്നു-വിജു വി.നായര്‍(current issue)
ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ട കേരളീയ മുസ്ലിംകളുടെ ഇ^മെയില്‍ ചോര്‍ത്താനുള്ള നീക്കം പരസ്യമായ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാന ഡി.ജി.പി നടത്തിയ പ്രസ്താവന ഈ സ്വകാര്യതാ ലംഘനത്തിന്റെ ഗൌരവം തമസ്കരിച്ച് പ്രശ്നത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാറിനെയും ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാനുള്ള തന്ത്രമായി.
പൌരാവലിയുടെ മെയില്‍ ചോര്‍ത്താന്‍ സര്‍ക്കാറോ പൊലീസിലെ അധികാരികളാരെങ്കിലോ ഉത്തരവിട്ടിട്ടില്ലെന്നാണ് ഡി.ജി.പിയുടെ അറിയിപ്പ്. എന്നാല്‍, പൊലീസ് ആസ്ഥാനത്തുതന്നെയുള്ള രേഖകള്‍ ഇതിനെ പ്രത്യക്ഷത്തില്‍ തന്നെ ഖണ്ഡിക്കുന്നതാണ്.
അഡീ. ഡി.ജി.പി ഹേമചന്ദ്രനു വേണ്ടി സ്പെഷല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് കെ.കെ. ജയമോഹന്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് എഴുതിയ കത്തിലെ (നമ്പര്‍ p3 2444/2011/SB) ആദ്യവാചകം തന്നെ ഇങ്ങനെ:
''please find enclosed a copy of the e-mail IDs of the individuals who have connection with SIMI activities.....''
എന്നുവെച്ചാല്‍, സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ^മെയില്‍ പട്ടികയാണ് തങ്ങള്‍ തരുന്നതെന്നും അവരുടെ രജിസ്ട്രേഷനും ലോഗ് ഇന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട മെയില്‍ സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് തരപ്പെടുത്തി എത്രയും വേഗം സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു ഹൈടെക് സെല്ലിനോട് മേപ്പടി കത്തിലൂടെ ആവശ്യപ്പെട്ടത്. ഇവിടെ രണ്ടു വസ്തുതകള്‍ സ്വയം സംസാരിക്കുന്നു. ഒന്ന്, സ്പെഷല്‍ ബ്രാഞ്ച് കത്തിനൊപ്പം വിട്ട പട്ടികയിലുള്ളവരെ സിമി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരായി പ്രകടമായിത്തന്നെ കണക്കാക്കുന്നു. ഏതോ ഒരു സംശയാസ്പദ വ്യക്തിയെ പിടിച്ചപ്പോള്‍ അയാളില്‍നിന്ന് കിട്ടിയ പട്ടികയിലുള്ളവരുടെ ഐ.ഡി ശരിയാണോ എന്ന് പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന ഡി.ജി.പിയുടെ വ്യാഖ്യാനം ഇവിടെ പൊളിയുന്നു. രണ്ട്, സംശയിക്കുന്ന പുള്ളിയുടെ പക്കല്‍നിന്ന് കിട്ടിയ പട്ടികയിലുള്ള വിലാസങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കുക മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ അതിന് ലോഗ്^ഇന്‍ വിശദാംശങ്ങള്‍ അന്വേഷിക്കേണ്ട കാര്യമേയില്ല. പാസ്വേഡ് അടക്കമുള്ള സ്വകാര്യതകള്‍ ലഭ്യമാക്കുക മാത്രമാണ് ലോഗ്^ ഇന്‍ വിശദാംശങ്ങള്‍ തേടുന്നതിന്റെ ലക്ഷ്യം. അത്തരം വിവരങ്ങള്‍ കൊണ്ടുള്ള ഏക ഉപയോഗം വ്യക്തിയുടെ തപാല്‍ അവരറിയാതെ നിരീക്ഷിക്കുക, ചോര്‍ത്തുക ഇത്യാദി ഗൂഢപ്രവര്‍ത്തനവും.
ഡി.ജി.പിയുടെ ന്യായീകരണം ഫലിതാത്മകമായ തലത്തിലേക്ക് പതിയുന്നത് ഇവിടെത്തന്നെയാണ് ^ മേല്‍പറയുന്ന സംശയാസ്പദ വ്യക്തിയുടെ പക്കല്‍ നിന്നു കിട്ടിയ വിലാസക്കാരുടെ ഐ.ഡി പരിശോധിച്ച് അതൊക്കെ വ്യാജമാണോ നേരാണോ എന്നു നോക്കുക മാത്രമായിരുന്നു പൊലീസിന്റെ ഇംഗിതം എന്നാണദ്ദേഹം പറയുന്നത്. വിലാസങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പായാല്‍ സംതൃപ്തമായി ഫയലടക്കുകയാണ് പൊലീസിന്റെ ഉദ്ദേശ്യമെന്ന് പൌരാവലി വിശ്വസിച്ചുകൊള്ളണമെന്ന മട്ടിലാണ് ഡി.ജി.പിയുടെ പ്രസ്താവം. വിലാസം വ്യാജമോ ശരിയോ എന്ന് വെറുതെ ഒന്നു പരിശോധിച്ചുപോകുന്നതുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം എന്ന ലളിതചോദ്യം അദ്ദേഹം വിഴുങ്ങുന്നു. ഇത്ര രഹസ്യമായും അടിയന്തരമായും ലോഗ്^ഇന്‍ വിശദാംശങ്ങള്‍ സംഘടിപ്പിക്കാന്‍ ഹൈടെക് സെല്ലിനോട് കല്‍പിക്കുന്നത് കേവലമായ ഐ.ഡി വെരിഫിക്കേഷന്‍ മാത്രമാണെന്ന് പ്രബുദ്ധരായ പൌരാവലിയെ ധരിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ ശ്രമം ഇവിടെ ബാലിശമായിത്തീരുന്നു.
കേരള ചരിത്രത്തിലാദ്യമായി പൌരാവലിയുടെ സ്വകാര്യതയിലേക്കുള്ള രഹസ്യപ്പൊലീസിന്റെ നുഴഞ്ഞുകയറ്റം പരസ്യമായിപ്പോയപ്പോള്‍ ഭരണകൂട സര്‍വെയ്ലന്‍സ് എന്ന ഗൌരവാവഹമായ പ്രശ്നത്തെ ലളിതവത്കരിച്ച് വേഗം തമസ്കരിക്കാനുള്ള പൊലീസിന്റെ ശ്രമമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയം സംബന്ധിച്ച് ആദ്യം കാര്യം തിരക്കിയപ്പോള്‍ത്തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ പലതരം ന്യായീകരണങ്ങളാണ് നല്‍കിയത്. അങ്ങനെ വ്യക്തമായ ഒരു മറുപടി പുറത്തുനല്‍കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിനോട് പ്രശ്നം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു നടന്നത് എങ്ങനെ ഈ പ്രശ്നത്തെ ലളിതവത്കരിച്ച് ഒതുക്കാമെന്ന ആലോചനയാണ്. സ്പെഷല്‍ ബ്രാഞ്ചിന്റെ കത്തും പട്ടികയും പുറത്താവുകയും മെയില്‍ പ്രാൈവൈഡര്‍ കമ്പനികളില്‍നിന്നുള്ള മറുപടി പ്രസ്തുത കമ്പനികളില്‍ നിന്നുതന്നെ പുറത്തുവരുകയും ചെയ്തതോടെ രഹസ്യനീക്കത്തിന്റെ രണ്ടറ്റവും അടഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് സംഭവം പാടേനിഷേധിക്കാന്‍ പഴുതില്ലാതായി. അങ്ങനെയാണ് പട്ടിക യഥാര്‍ഥത്തിലുള്ളതാണെന്ന് സമ്മതിക്കാതെ തരമില്ലാതെ വന്നത്. അപ്പോള്‍പിന്നെ, പട്ടിക എങ്ങനെയുണ്ടായി എന്നതിനൊരു യുക്തിസഹമായ ഉത്തരമുണ്ടാക്കണം. അതിന്റെ ഭാഗമായാണ് 'സംശയാസ്പദ വ്യക്തി' എന്ന അച്ചുതണ്ടിന്മേലുള്ള വ്യാഖ്യാനമിറങ്ങിയത്. 268 പേരുടെ പട്ടികയില്‍ കൃത്യമായി 258 പേരും മുസ്ലിംകളായതെങ്ങനെ എന്ന സംഗതമായ ചോദ്യത്തെ നേരിടാന്‍ ഡി.ജി.പി ഒടുവിലായി സ്വീകരിച്ച അടവാകട്ടെ ഭംഗ്യന്തരേണ ഒരു മറുവിരട്ടും^ മുസ്ലിംകളുടെ പേരുമാത്രം പ്രസിദ്ധീകൃതമായ പട്ടികയില്‍ വന്നതെങ്ങനെ എന്നന്വേഷിക്കുമെന്ന്. പുറത്തായിപ്പോയ സര്‍വെയ്ലന്‍സിന് മറ പിടിക്കാനുള്ള ഈ ഔദ്യോഗിക തന്ത്രത്തിലും പ്രമേയത്തിന്റെ സത്യം ഇത്തരത്തില്‍ തെളിഞ്ഞുതന്നെ കിടക്കുന്നു.

കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലും പോളിടെക്നിക്കിലും അധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരം തുടരുന്നതിനിടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിനിറങ്ങി. ശമ്പള പരിഷ്കരണവും ജോലി സ്ഥിരതയും ആവശ്യപ്പെട്ട് എന്‍ജിനീയറിങ് കോളജ് ജീവനക്കാര്‍ ഏഴു ദിവസവും പോളിടെക്നിക് ജീവനക്കാര്‍ 22 ദിവസവുമായി സമരത്തിലാണ്.
ചൊവ്വാഴ്ച എന്‍ജിനീയറിങ്-പോളി-സ്പെഷല്‍ കോളജുകളിലെ മുഴുവന്‍ ജീവനക്കാരും രക്ഷിതാക്കളും കോഴിക്കോട്ടെ എ.ഡബ്ള്യു.എച്ച് ഹെഡോഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പോളി വിദ്യാര്‍ഥികള്‍ കലക്ടറേറ്റിനുമുമ്പില്‍ ഉപവാസം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.
അതേസമയം, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെയും കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന്‍െറയും ആഭിമുഖ്യത്തില്‍ എ.ഡബ്ള്യൂ.എച്ച് ഹെഡോഫിസിലേക്ക് വെവ്വേറെ മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ മാര്‍ച്ച് ജില്ലാ പ്രസിഡന്‍റ് വസീഫ് ഉദ്ഘാടനം ചെയ്തു. പി.തന്‍സീര്‍,ടി.ടി.ഷിജു എന്നിവര്‍ സംസാരിച്ചു.
എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.
ആഷിഖ് ചെലവൂര്‍, എന്‍.എ കരീം, പി.ജി മുഹമ്മദ്, സുമേഷ്, സമദ് പെരുമണ്ണ എന്നിവര്‍ സംസാരിച്ചു.

Tuesday, 17 January 2012
കയ്യേറ്റം കണ്ടെത്താന്‍ ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാമ്പുഴ സര്‍വേ തുടങ്ങി
![]() |
| സര്‍വേയുടെ ആദ്യ കല്ല് നാട്ടല്‍ എം കെ രാഘവന്‍ എം പി യും എം എല്‍ എ പി ടി എ റഹീമും ചേര്‍ന്ന് നിര്‍വഹിച്ചു . |
![]() |
ജില്ലാ പഞ്ചായത്ത് മെംബര്‍ ദിനേശ് പെരുമണ്ണ, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍, വൈസ് പ്രസിഡന്‍റ് കെ. തങ്കമണി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍, പെരിവയല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ അനീഷ് പാലാട്ട്, അഡീഷനല്‍ തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, ജില്ലാ ഹെഡ് സര്‍വേയര്‍ എം. ഭാസ്കരന്‍, സര്‍വേയര്‍മാരായ എം.കെ. രാജീവന്‍, പി.കെ. ബാബുരാജ്, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. ആനന്ദന്‍, പി. കോയ, ടി.കെ.എ. അസീസ്, കെ.പി. അബ്ദുല്‍ ലത്തീഫ്, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, മഠത്തില്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കി. കുന്നത്ത്പാലം ബണ്ടിനു സമീപമാണ് ചൊവ്വാഴ്ച സര്‍വേ തുടങ്ങിയത്. സര്‍വേയില്‍ സ്വകാര്യ വ്യക്തികള്‍ കൈവശംവെച്ച പുറമ്പോക്കുഭൂമി കണ്ടെത്തിയിട്ടുണ്ട്.
Monday, 16 January 2012
ഗോപാല കൃഷ്ണന്‍ നിര്യാതനായി
എ ഡബ്ലിയു .എച് സമരം :വിദ്യാര്‍ തികള്‍ ഉപവാസം നടത്തി
| എ ഡബ്ലിയു .എച് പോളി വിദ്യാര്‍ തികള്‍ കലക്ടരേട്ടിനു മുന്‍പില്‍ ഉപവാസം നടത്തുന്നു |
മാമ്പുഴ സമഗ്ര സര്‍വേ നാളെ തുടങ്ങും
| മാമ്പുഴ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയ പ്രവര്‍ത്തകര്‍ ബ്ലോക്ക് മെമ്പര്‍ മാധവ ദാസുമായി സംസാരിക്കുന്നു |
യമാനിയ വാര്‍ഷികം സമാപിച്ചു
കുറ്റിക്കാട്ടൂര്‍ :ജാമിയ യമാനിയ 12 -] o വാര്‍ഷിക മൂന്നാം സനദ് ദാന വാര്‍ഷികത്തിന് ഉജ്ജ്വല പാറി സമാപ്തി .സമാപന സമ്മേളനം ഹൈദരലി ഷിഹാബു തങ്ങള്‍ ഉദ്ഘാടനം ചെയ്തു .യമാനിയ പ്രിസിപ്പലും സമസ്ത വൈസ് :പ്രസി ഡാന്ടുമായ എം ടി അബ്ദുള്ള മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു .ജിഫ്രി മുത്ത് കോയ തങ്ങള്‍ 83 യുവ പണ്ഡിതര്‍ക്കുള്ള സനദ് ദാനവും സമസ്ത ജനറല്‍ സെക്രടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണവും നിര്‍വഹിച്ചു .ഇ അഹമ്മദ് മുഖ്യാധി തിയായിരുന്നു.അബുല്ലതീഫ് മൌലവി .എം ടി അബൂബക്കര്‍ ദാരിമി .കെ സി മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു
Sunday, 15 January 2012
സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍
ഇന്ന് പാലിയേറ്റിവ് ദിനം
കുറ്റിക്കാട്ടൂര്‍: കടുത്ത വേദനകളും ആരോഗ്യം ക്ഷയിച്ച മനസ്സുമായി ശയ്യാവലംബികളായി കഴിയുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമായി കൂട്ടായ്മ.
‘പാലിയേറ്റിവ് കെയര്‍ പൂവാട്ടുപറമ്പ്’ എന്ന പേരിലാണ് രണ്ടു വര്‍ഷമായി സ്തുത്യര്‍ഹ സേവനം നടത്തുന്ന കൂട്ടായ്മ.
പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇവര്‍ രോഗികളുടെ പരിചാരകരാകുന്നു. പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളും കടകളിലെ പെട്ടിപ്പിരിവും മാത്രമാണ് ഇവരുടെ വരുമാനം. സ്വന്തമായി ഒരു നഴ്സിനുള്ള ശമ്പളവും മറ്റുമായി മാസത്തില്‍ 35,000 രൂപയോളം ചെലവു വരുന്നുണ്ടെന്ന് ചെയര്‍മാന്‍ വിഷ്ണു നമ്പൂതിരി പറഞ്ഞു.
വിവിധ തരം കാന്‍സറുകള്‍ ബാധിച്ചവര്‍, പ്രായാധിക്യം, പക്ഷാഘാതം, പ്രമേഹം, പ്രഷര്‍ തുടങ്ങിയവ ബാധിച്ചവരാണ് രോഗികള്‍ ഏറെയും. നട്ടെല്ല് തകര്‍ന്ന് തളര്‍ന്നുകിടക്കുന്ന രോഗികളുടെ പുനരധിവാസവും മാനസിക രോഗികള്‍ക്ക് വേണ്ട വിശ്വാസവും സാന്ത്വനവും മന്ദബുദ്ധികളായ കുട്ടികളുടെ പുനരധിവാസം എന്നിവയും ഇവര്‍ നടത്താനുദ്ദേശിക്കുന്നുണ്ട്. നെയ്ബര്‍ഹുഡ് നെറ്റ്വര്‍ക്ക് ഇന്‍ പാലിയേറ്റിവ് കെയര്‍ (എന്‍.എന്‍.പി.സി) എന്ന സംസ്ഥാന തലത്തില്‍ പ്രവറത്തിച്ചുവരുന്ന സംഘടനയുടെ കീഴിലാണ് പാലിയേറ്റിവ് കെയര്‍ പൂവാട്ടുപറമ്പ് പ്രവര്‍ത്തിക്കുന്നത്.
പാലിയേറ്റിവ് ദിനമായി ആചരിക്കുന്നതിന്‍െറ ഭാഗമായി പെരുവയല്‍ ഗ്രാമ പഞ്ചായത്തും പൂവാട്ടുപറമ്പ് പാലിയേറ്റിവ് കെയര്‍ വളന്‍റിയര്‍മാരും ചേര്‍ന്ന് പൂവാട്ടുപറമ്പില്‍ വിളംബര ജാഥ നടത്തി.
പഞ്ചായത്ത് പ്രസിഡന്‍റ് പി. അസ്മാബി, വൈസ് പ്രസിഡന്‍റ് സി.എം. സദാശിവന്‍, വാര്‍ഡ് മെംബര്‍മാര്‍, പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ വിഷ്ണു പുല്‍പറമ്പില്‍, സെക്രട്ടറി ഹരീഷ് പെരുവയല്‍, എം.ടി. ജോസ്, അബ്ദുല്‍ റസാഖ്, എം. ഷീജ, വിനോദ് മണത്തായ, ഇ.സി. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി. സേവനം ആവശ്യമുള്ളവര്‍ 9037378926 നമ്പറില്‍ ബന്ധപ്പെടണം.

Friday, 13 January 2012
പോളി സമരം :വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി
Thursday, 12 January 2012
വാപ്പുങ്ങര ഇമ്പി ച്ചാലി നിര്യാതനായി
കുറ്റിക്കാട്ടൂര്‍ :വാപ്പുങ്ങര ഇളം പിലാശ്ശേരി ഇമ്പിചാലി 53 നിര്യാതനായി. ഭാര്യ :ഉമ്മു കുല്‍സു ,മക്കള്‍ :സ്വാദിക് ,അഷ്‌റഫ് ,റാഷിദ് ,ലുലു, മരുമക്കള്‍ :മുഹ്സിന ,അബ്ദുല്‍ മുനീര്‍ മാതാവ് : പരേതയായ ആമിന ,സഹോദരങ്ങള്‍ :ഉസ്മാന്‍ (സൗദി )മരക്കാര്‍
സുഹാറാബി .പരേതന്റെ നിര്യാണത്തില്‍ സൌഹൃദ റെസി ഡാന്‍സ് അസോസിയേഷന്‍ അനുശോചിച്ചു .
സുഹാറാബി .പരേതന്റെ നിര്യാണത്തില്‍ സൌഹൃദ റെസി ഡാന്‍സ് അസോസിയേഷന്‍ അനുശോചിച്ചു .
അബ്ദുറസാക് അന്തരിച്ചു
എ.ഡബ്ള്യു.എച്ച് സമരം: സര്‍ക്കാര്‍ ഇടപെടണം
കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെയും പോളിടെക്നിക്കിലെയും അധ്യാപകരെയും ജീവനക്കാരെയും അനിശ്ചിതകാല സമരത്തിലേക്ക് തള്ളിവിട്ട കാരണങ്ങള്‍ അന്വേഷിക്കണമെന്നും സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കെ.എന്‍.ബാലഗോപാലന്‍ എം.പി. ആവശ്യപ്പെട്ടു.
സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റു കൂടിയായ അദ്ദേഹം രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. സമരസമിതി ചെയര്‍മാന്‍ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.എസ്.എഫ്.സി.ടി.എസ്.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് ,കെ.എസ്.ടി.എ സ്റ്റേറ്റ് ജോയന്‍റ് സെക്രട്ടറി ചന്ദ്രന്‍ മാസ്റ്റര്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍, കൃഷ്ണന്‍കുട്ടി, വേണു, സമരസമിതി കണ്‍വീനര്‍ ദിലീപ്കുമാര്‍ സംസാരിച്ചു.

Wednesday, 11 January 2012
വാഹനാപകടത്തില്‍ പരിക്കേറ്റ ബാപ്പു മരിച്ചു
മാവൂര്‍:വാഹനാപകടത്തില്‍ പരിക്കേറ്റുചികിത്സയിലായിരുന്ന മാവൂര്‍ പെരിന്കൊള്ളന്‍ പുറായില്‍ ബാപ്പു എന്ന അബ്ദുല്‍ മജീദ് 49 ആശുപത്രിയില്‍ മരിച്ചു .ക്രിസ്തുമസ് ദിനത്തില്‍ ബൈകില്‍ യാത്ര ചെയ്യുമ്പോള്‍ ചെരൂപയില്‍ വെച്ച് ജീപ്പിടിച്ചാണ് മജീദിന് പരിക്കേറ്റത്. ഭാര്യ :ലൂന ബീഗം .മക്കള്‍ :സല്‍മാന്‍ ഫാരിസ് .സല്ജിയ സുലൈമാന്‍ .സല്ജിയ .
മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂര്‍ യുണിറ്റ് ഭാര വാഹികളെ തിരഞ്ഞെടുത്തു
കുറ്റിക്കാട്ടൂര്‍ : ജനുവരി 17 നു ആരമ്പിക്കുന്ന മാമ്പുഴ സംരക്ഷിക്കുന്നതിനുള്ള സമഗ്ര സര്‍വേ നടപടികള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് മാമ്പുഴ സംരക്ഷണ സമിതി അഭ്യര്തിച്ചു .കുറ്റിക്കാട്ടൂര്‍ ഏരിയ സംരക്ഷണ സമിതി യുടെ ജനറല്‍ ബോഡി യോഗം പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പോതാത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടു അവതരിപ്പിച്ചു .കമ്മറ്റി പ്രസിഡണ്ടു മുജീബ് ഇടക്കണ്ടി അധ്യക്ഷനായിരുന്നു .വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ടു ,രജനി ,.ഹസീന കിയ്യലത്ത് .സെന്‍ട്രല്‍ കമ്മറ്റി സെക്രടറി പി കോയ .കെ പി ലത്തീഫ് . .മോഹനന്‍ ,കെ പി സുരേന്ദ്രന്‍ .എന്നിവര്‍ സംസാരിച്ചു .നിസാര്‍ അഹമ്മദ് സ്വാഗതവും അലവി പി നന്ദിയും പറഞ്ഞു . പുതിയ ഭാര വാഹികളായി മുജീബ് ഇടക്കണ്ടി(പ്രസിഡണ്ടു)റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,കെ പി സുരേന്ദ്രന്‍ (വൈസ് പ്രസിഡണ്ടു):നിസാര്‍ അഹമ്മദ് (സെക്രടറി )രാജീവ് സി ,സഞ്ജയന്‍ കെ (ജോയിന്റ് സെക്രടറി)അലവി പി (ഖജാഞ്ചി )എന്നിവരെ തെരഞ്ഞെടുത്തു .സെന്‍ട്രല്‍ കമ്മറ്റി സെക്രടറി പി കോയ റിട്ടേ നിംഗ് ഓഫീസറായിരുന്നു.
എ.ഡബ്ള്യു.എച്ച് കോളജില്‍ അനിശ്ചിതകാല സമരം തുടങ്ങി
കുറ്റിക്കാട്ടൂര്‍ : എ.ഡബ്ള്യു.എച്ച് പോളിക്ക് പിറകെ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരും ജീവനക്കാരും ചൊവ്വാഴ്ച കോളജിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി.കഴിഞ്ഞ പതിനേഴു ദിവസമായി പോളിയിലെ അധ്യാപകരും ജീവനക്കാരും സമരം തുടങ്ങിയിട്ട് ..ഇതേ വരെ ഒരു പരിഹാരവും ബന്ദ്ധപെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല ഇത് വിദ്യര്തികളുടെ ഭാവി അനിക്ഷിതത്തിലാക്കിയിട്ടുണ്ട് .അതിനിടെയാണ് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരും ജീവനക്കാരും സമര രംഗത്തുള്ളത് .മാനേജ്മെന്റിലെ ഇരു വിഭാഗം തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതി റിസീവര്‍ ഭരണ ത്തിലാണ് കൊളെജുള്ളത് .ഇത് കാരണം പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ലന്നാണ് ഇതുമായി ബന്തപെട്ടവര്‍ പറയുന്നത് .സമരം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സമരസമിതി കണ്‍വീനര്‍ ടി. ദിലീപ്കുമാര്‍, പ്രസിഡന്‍റ് ആര്‍. രജിറാം, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനീഷ് പാലാട്ട്, എ.ഡബ്ള്യു.എച്ച് പോളിടെക്നിക് യൂനിയന്‍ പ്രസിഡന്‍റ് കെ. ഫൈസല്‍, എസ്.എഫ്.സി.ടി.എസ്.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.പി. അബ്ദുല്‍ അസീസ്, സമരസമിതി ചെയര്‍മാന്‍ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.ബുധനാഴ്ച ബാലഗോപാലന്‍ എം.പി സമരപ്പന്തലിലെത്തും.
Monday, 9 January 2012
മാമ്പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സമഗ്ര സര്‍വേ ജനുവരി 17 നു തുടങ്ങും
| മാമ്പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം. സമീപം പി ടി എ റഹീം എം എല്‍ എ |
യോഗത്തില്‍ തീരുമാനം .മാമ്പുഴ സംരക്ഷണ സമിതിയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് എം എല്‍ എ .മുന്‍കയ്യെടുത്തു യോഗം വിളിച്ചു ചേര്‍ത്തത് .കലക്ടറുടെ ചേമ്പറില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ജനപ്രതി നിധികള്‍ മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍
കയ്യേറ്റം മുഖം നോക്കാതെ ഒഴിപ്പിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍വേ പൂര്തീകരിക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്
പെരുവയല്‍ .പെരു മ ണ്ണ .ഒളവ ണ്ണ പഞ്ചായത്തുകളില്‍ കുടെ കടന്നു പോകുന്ന മാമ്പുഴ മിക്കയിടങ്ങളിലും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് പ്രാഥമിക സര്‍വെയില്‍ കണ്ടെത്തിയിരുന്നു .സര്‍വേ നടത്താനുള്ള കല്ലുകളും വാഹനവും പഞ്ചായത്തുകള്‍ ഒരുക്കണമെന്ന് കലക്ടര്‍ പറഞ്ഞു .പുഴ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് റിവര്‍ മാനെജ്മെന്റ് നു കീഴില്‍ സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യണമെന്നു പി ടി എ റഹീം എം എല്‍ എ പറഞ്ഞു .യോഗത്തില്‍ രാഘവന്‍ എം പി,പി ടി എ റഹീം എം എല്‍ എ . പെരു മ ണ്ണ .ഒളവ ണ്ണ പഞ്ചായത്തു പ്രസി ഡാന്ടു മാരായ പീതാമ്പരന്‍ . കെ സുഗതന്‍ . പെരുവയല്‍പഞ്ചായത്ത് മെമ്പര്‍ അനീഷ് പാലാട് . മാമ്പുഴ സംരക്ഷണ സമിതി പ്രസി ഡാന്ടു കെ ആനന്ദന്‍ .സെക്രടറി പി കോയ തഹസില്‍ദാര്‍ കെ സുബ്രമണ്യന്‍ . മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഇബ്രാഹിം .ടി കെ എ അസീസ് .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ മുജീബ് ഇടക്കണ്ടി .നിസാര്‍ .പി കെ അബ്ദു ല്ലതീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്നേഹവും സൌഹാര്‍ദവും പങ്കു വെച്ച് കുടുമ്പ സംഗമം
| സൌഹ്ര്ദ റസിഡാന്‍സ് അസോസിയേഷന്‍ കുടുമ്പ സംഗമം വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ടു നിര്‍വഹിക്കുന്നു |
| സദസ്സ് |
പിന്ന്ട് നടന്ന കായികമല്‍സരത്തിലും കലാ പരിപാടിയിലും കുടുംപംഗങ്ങള്‍ പങ്കെടുത്തു .വിജയികളായ വര്‍ക്കുള്ള സമ്മാന ദാനം രാജന്‍ ചോലക്കല്‍ നിര്‍വഹിച്ചു ഡാന്‍സ് ,കരെക്കെ ഗാനം .കസേര കളി .വാട്ടര്‍ ഫില്ലിംഗ് തുടങ്ങിയ ഇനങ്ങളില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു.
അദ്ധ്യാപകന്റെ മരണം സ്കൂളിനെ ദുഖതിലാഴ്ത്തി
കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ:ഹയര്‍ സെകണ്ട്രി സ്കൂള്‍ അധ്യാപകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ( 43 ) മരണം അധ്യാപകരിലും കുട്ടികളിലും ദുഃഖം പരത്തി .ഇന്നലെ ഇദ്ദേഹത്തെ താമസ സ്ഥലമായ പെരുവയലില്‍ വരയന്കോട് വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .രവീന്ദ്രന്റെ മരണത്തില്‍ ഇന്ന് സ്കൂളില്‍ ചേര്‍ന്ന അസംബ്ലി അന്ശോചനം രേഖപെടുത്തി ഭാര്യ ദിനിത കുമാരി .മക്കള്‍ :ഉദയകുമാര്‍ .ഊര്‍മിള .(പെരു വയല്‍.സെന്റ് സേവിയേഴ്സ് വിദ്യാര് തികള്‍ പിതാവ് അപ്പുട്ടി മാതാവ് ഇമ്പിച്ചി പെണ്ണ് .
Friday, 6 January 2012
കപ്പല്‍ സമ്മേളനം ;ഇന്ത്യന്‍ പ്രതി നിധി സംഘത്തില്‍ കുറ്റി ക്കാട്ടൂരില്‍ നിന്ന് രമ്യ ഹരിദാസ് .
കുറ്റിക്കാട്ടൂര്‍ : ജനുവരി 18 നു ജപ്പാനില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍(ship forworld youth programe) പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതി നിധി സംഘത്തില്‍ കേരളത്തില്‍ നിന്ന് കുറ്റിക്കാട്ടൂര്‍ സ്വദേശി രമ്യാ ഹരിദാസിനെ കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു .യുത്ത് കോണ്ഗ്രസ് ലോകസഭ ജനറല്‍ സെക്രടരിയായ രമ്യ കുന്നമംഗലം ബ്ലോക്ക് മെമ്പര്‍ രാധ ഹരിദാസിന്റെ മകളാണ്. ഡല്‍ഹിയില്‍ നടന്ന യുത്ത് കോണ്ഗ്രസ് ലീഡര്‍ മാരുടെ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി രമ്യക്ക് പ്രസങ്ങിക്കാന്‍ അവസരം നല്‍കിയത് വാര്‍ത്തയായിരുന്നു .ജപ്പാനിലെ വലിയ കപ്പലില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത് .ജനുവരി 31 നാണ് ഇവര്‍ മടങ്ങുക .
Thursday, 5 January 2012
മാമ്പുഴ സംരക്ഷണം: ഒമ്പതിന് കലക്ടറേറ്റില്‍ യോഗം
കുറ്റിക്കാട്ടൂര്‍ : മാമ്പുഴ മാലിന്യമുക്തമാക്കുകയും ഇരു കരകളും സംരക്ഷിക്കുകയും ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ജനുവരി ഒമ്പതിന് കലക്ടറേറ്റില്‍ യോഗം ചേരും.
രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, പി.ടി.എ. റഹീം എം.എല്‍.എ, പുഴ കടന്നുപോകുന്ന പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, അംഗങ്ങള്‍, പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എ.ഡബ്ള്യു.എച്ച് പോളിയില്‍ വീണ്ടും സമരം തുടങ്ങി
കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് പോളിടെക്നിക്കില്‍ അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ സമരം പുനരാരംഭിച്ചു.
സേവന വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സെല്‍ഫ് ഫിനാന്‍സിങ് പോളിടെക്നിക് കോളജ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷനിലെ (എസ്.പി.സി.എസ്.ഡബ്ള്യു.എ) 48 അധ്യാപക-അധ്യാപകേതര ജീവനക്കാരാണ് സമരത്തിലുള്ളത്. കഴിഞ്ഞ ഡിസംബറില്‍ അനിശ്ചിതകാല സമരം തുടങ്ങിയത് രക്ഷിതാക്കള്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതായിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ കോളജ് അധികൃതരും കലക്ടറുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ ജീവനക്കാര്‍ സമരം പുനരാരംഭിക്കുകയായിരുന്നു.

ഡ്യൂ ട്ടിക്കിടെ നേഴ്സിനു മര്‍ദ്ദനം ;ജീവനക്കാര്‍ പണി മുടക്കി
| കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പണി മുടക്കിയ നേഴ്സ് മാര്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രധിഷേതിക്കുന്നു. |
| അല്ഫോന്സ |
Wednesday, 4 January 2012
വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വ്യാപിക്കുന്നു
കുറ്റിക്കാട്ടൂര്‍ :പ്രദേശത്തെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളില്‍ ലഹരിശീലം പടരുന്നു .വിദ്യാര്‍ത്ഥികളെ കേന്റ്ദ്രീകരിച്ചു ലഹരി മാഫിയ രംഗത്തുള്ളതായി നാട്ടുകാര്‍ സംശയിക്കുന്നു .കഴിഞ്ഞ ദിവസം നാട്ടുകാരനായ ഒരു വിദ്യാര്‍ത്ഥിയെ ആനകുഴിക്കര ഭാഗത്ത് നിന്നും ലഹരി വസ്തുക്കളുമായി പിടി കൂടിയിരുന്നു .വീട്ടുകാരെ വിവരം അറിയിച്ചു കുട്ടിയെ വീട്ടുകാര്‍ക്ക് കൈ മാറുകയായിരുന്നു .ഇവിടങ്ങളിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥി കള്‍ക്കിടയില്‍ ചിലര്‍ ലഹരി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു . ഹയര്‍ സെകണ്ട്രി സ്കൂളിലെ കുട്ടികള്‍ക്കിടയിലും ലഹരി ശീലം ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയെ പിടി കൂടിയത്.പുറമേ നിന്നുള്ള ഇടപടുകാരാണ് ഇവിടങ്ങളില്‍ മയക്കു മരുന്നുകള്‍ എത്തിക്കുന്നത് .മാത്രമല്ല ഇവിടങ്ങളിലെ ചില യുവാക്കള്‍ ഇവര്‍ക്ക് ഒത്താശചെയുന്നുണ്ട് .മദ്യപാ ന ത്തി ലൂടെയാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ കമ്പനി 'യാക്കുന്നത് .പിന്നീട് ഇതിന്റെ വിതരണത്തില്‍ കണ്ണിയായും നാടുകാരായ ചില യുവാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ മയക്കു മരുന്ന് ലോബി യെ കഴിഞ്ഞ മാസങ്ങളിലായി നഗരത്തിന്റെ വിവിത കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് പിടി കൂടിയിരുന്നു .മയക്കു ഗുളികകള്‍ വിതരണം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ഇവരെ പിടി കൂടിയത് .ഇത്തരം രാക്കറ്റുകള്‍ കുറ്റിക്കാട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു.
മാമ്പുഴ ശുചീകരണം: കര്‍മ പദ്ധതിക്ക് തുടക്കമായി
പെരുമണ്ണ :പ്ളാസ്റ്റിക്, പായല്‍, മാലിന്യങ്ങളില്‍നിന്ന് മാമ്പുഴയെ രക്ഷിക്കാന്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് കര്‍മ പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 110 വനിതകളാണ് പുഴ വീണ്ടെടുക്കലിനുള്ള ഗ്രാമപഞ്ചായത്തിന്‍െറ ശ്രമങ്ങളില്‍ പങ്കാളികളായത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1183 തൊഴില്‍ ദിനങ്ങളാണ് ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് മാമ്പുഴ സംരക്ഷണത്തിന് ഉപയോഗിക്കുന്നത്. പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിയോട് ചേരുന്ന മാമ്പുഴയെ മാലിന്യ മുക്തമാക്കി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ജനകീയ കൂട്ടായ്മകള്‍ വിവിധ പ്രദേശങ്ങളില്‍ സജീവമാകുന്നുണ്ട്. പേര്യ തിരുത്തിമ്മല്‍ താഴം ഭാഗങ്ങളിലാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ദിനേശ് പെരുമണ്ണ, സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്സന്മാരായ ടി. സൈതുട്ടി, കെ. അഹമ്മദ് ബീന കോട്ടായി, രാജീവ് പരുമന്‍പുറ, എം. രജനി, കെ. റുഹൈമത്ത്, പി. കോയ, മഠത്തില്‍ അബ്ദുല്‍ അസീസ്, സുരേഷ് ബുദ്ധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചോര്‍ച്ച അടച്ചു; ജലവിതരണം പുനഃസ്ഥാപിച്ചു
മാവൂര്‍: കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന ഹൈ ഡന്‍സിറ്റി പോളി എത്തിലിന്‍ പൈപ്പിലുണ്ടായ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ഒരാഴ്ചയോളമായി നിര്‍ത്തിവെച്ച 18 എം.എല്‍.ഡി പ്ളാന്‍റില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടു കൂടിയാണ് തെങ്ങിലക്കടവില്‍ ചെറുപുഴയുടെ പടിഞ്ഞാറുവശത്തെ എച്ച്.ഡി.പി.ഐ പൈപ്പ് ലൈനിലെ ചോര്‍ച്ചയുള്ള ഭാഗം എം.എസ് ഡ്രം കോളര്‍ ഉപയോഗിച്ച് അടച്ചത്. ഈ ചോര്‍ച്ച അടച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിങ്ങിനുള്ള ശ്രമം അധികൃതര്‍ നടത്തുന്നതിനിടയില്‍ പുഴയുടെ കിഴക്കുവശത്ത് എച്ച്.ഡി.പി.ഐ പൈപ്പും കാസ്റ്റ് അയേണ്‍ പൈപ്പുമായി ചേരുന്ന ഭാഗത്ത് ചെറിയ ചോര്‍ച്ച കണ്ടെത്തി. ഇത് വൈകുന്നേരം അഞ്ചുമണിയോടെ അടച്ചു. അതിനുശേഷം അഞ്ചരയോടെ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിങ് നടത്തി.
രാത്രി ഏഴരയോടെ ഇങ്ങനെ പമ്പുചെയ്ത വെള്ളം കുറ്റിക്കാട്ടൂരിലെ ജലസംഭരണിയിലെത്തി. അതോടെയാണ് ഒരാഴ്ചയോളമായി രാത്രിയും പകലും വ്യത്യാസമില്ലാതെ ചോര്‍ച്ചയടക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ശ്രമങ്ങള്‍ വിജയം കണ്ടെത്തി.
പൈപ്പ്ലൈന്‍ പുറത്തെടുക്കുന്നതിനുവേണ്ടി കുഴിയെടുത്ത തെങ്ങിലകടവ് കോക്കഞ്ചേരി ലിങ്ക്റോഡിലെ ആഴത്തിലുള്ള കുഴി ചോര്‍ച്ചയടച്ചതോടെ നികത്താനും ആരംഭിച്ചിട്ടുണ്ട്.

Tuesday, 3 January 2012
സൌഹ്ര്‍ദ റസിഡന്‍സ് അസോസിയേഷന്‍ കുടുമ്പ സംഗമം ജനു:8 നു
കുറ്റിക്കാട്ടൂര്‍ :അയല്പക്ക സൌഹ്ര്‍ദവും നാടിന്റെ ആരോഗ്യകരമായ വളര്‍ച്ചക്കും വേണ്ടി രൂപീകരിച്ച സൌഹ്ര്‍ദ റസിഡന്‍സ് അസോസിയേഷന്‍ കുടുമ്പ സംഗമം ജനു:8 നു നടക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു .ഉച്ചക്ക് രണ്ടു മണിക്ക് പുതിയേടത്ത് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ടു ഉത്ഘാടനം നിര്‍വഹിക്കും .കല കായിക മത്സരങ്ങള്‍ തുടങ്ങിയവ വേദിയില്‍ നടക്കും.
ചോര്‍ച്ചയടക്കാന്‍ ശ്രമം തുടരുന്നു
| പൈപ്പ് ചോര്‍ച്ച അടക്കുന്ന പ്രാദേശിക ഫിറ്റര്മാര്‍ |
വിദഗ്ധര്‍ ചോര്‍ച്ചയടച്ച് ശേഷം വീണ്ടും ചോര്‍ച്ച വന്ന എച്ച്.ഡി.പി.ഐ പൈപ്പിന്‍െറ ഒരുഭാഗം ഞായറാഴ്ച രാത്രിയോടെ എം.എസ്. ഡ്രം കോളര്‍ ഘടിപ്പിച്ച് അടച്ചിരുന്നു.
എന്നാല്‍, അതിനുശേഷം പൈപ്പിന്‍െറ മറുവശത്ത് വീണ്ടും വിള്ളല്‍ വന്നതോടെ ആ ഭാഗത്തും എം.എസ് ഡ്രം കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ നടക്കുന്നത്. അതിനുവേണ്ടി ബേപ്പൂരിലെ സില്‍ക്കില്‍നിന്നും എച്ച്.ഡി.പി.ഐ പൈപ്പിന്‍െറ പുറംഭാഗത്ത് ഘടിപ്പിക്കാന്‍ എം.എസ് ഡ്രം കോളര്‍ നിര്‍മിച്ച് തിങ്കളാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിച്ചു. പൈപ്പ് പുറത്തെടുക്കാന്‍ കുഴിച്ച കുഴിയില്‍ ചെറുപുഴയില്‍നിന്നും ഒലിച്ചെത്തുന്ന വെള്ളമാണ് കോളര്‍ഘടിപ്പിക്കല്‍ നീണ്ടുപോകാന്‍ കാരണം. വെള്ളം വറ്റിക്കുന്നതിന് മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. തെങ്ങിലക്കടവിലെ പൈപ്പ്ലൈനിലെ ചോര്‍ച്ചയുള്ള ഭാഗത്തെ അടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ആര്‍. സുകുമാരന്‍, കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ മുഹമ്മദ് റാഫി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പുഴക്കു മുകളിലൂടെ ഓവര്‍ബ്രിഡ്ജ് നിര്‍മിച്ച് പൈപ്പ്ലൈന്‍ അതിലൂടെ ആകുന്ന കാര്യം പരിഗണിനയിലുള്ളതായി ഉദ്യോഗസ്ഥസംഘം പറഞ്ഞു. അങ്ങനെ വരുന്നപക്ഷം എച്ച്.ഡി.പി.ഐ പൈപ്പ് മാറ്റി ഡെക്റയിന്‍ അയേണ്‍ പൈപ്പ് (ഡി.ഐ) സ്ഥാപിക്കാനാകും. ഇത്തരം പൈപ്പുകള്‍ 50 വര്‍ഷത്തിലേറെ ഗ്യാരണ്ടിയള്ളതും കേടുപാടുകള്‍ സംഭവിക്കാത്തതുമാണ്. അര്‍ധരാത്രിയിലും നടക്കുന്ന ചോര്‍ച്ചയടക്കലിന് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ നാസര്‍ പനോളി, അസി. എന്‍ജിനീയര്‍ എം.ഡബ്ള്യു. നാരായണന്‍, ഓവര്‍സിയര്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
Subscribe to:
Comments (Atom)