“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 17 January 2012

കയ്യേറ്റം കണ്ടെത്താന്‍ ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാമ്പുഴ സര്‍വേ തുടങ്ങി

 സര്‍വേയുടെ ആദ്യ കല്ല്‌ നാട്ടല്‍ എം കെ രാഘവന്‍  എം പി യും എം എല്‍ എ പി ടി എ റഹീമും ചേര്‍ന്ന് നിര്‍വഹിച്ചു . 

കുറ്റിക്കാട്ടൂര്‍ : മാമ്പുഴ സംരക്ഷിക്കുന്നതിനും കയ്യേറ്റം കണ്ടെത്തുന്നതിനും ജില്ല കലക്ടര്‍ പി ബി സലീമിന്റെ  നേന്ത്രത്വത്തില്‍ റവ ന്യൂ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ 9     മണിക്ക് കുന്നത് പാലത്തിനു അടുത്ത് നിന്നും സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു. സര്‍വേയുടെ ആദ്യ കല്ല്‌ നാട്ടല്‍ എം കെ രാഘവന്‍  എം പി യും എം എല്‍ എ പി ടി എ റഹീമും ചേര്‍ന്ന് നിര്‍വഹിച്ചു .  ജനപ്രതിനിധികളും  മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും  സര്‍വേ നടപടികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു .പെരുമണ്ണ   ഒളവണ്ണ   പഞ്ചായത്ത് പ്രസി ഡാന്ടുമാര്‍ .ജില്ല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ രാവിലെ തന്നെ സര്‍വേ സംഗതോടൊപ്പം ഉണ്ടായിരുന്നു  .തുടക്കത്തില്‍ സര്‍വേ കല്ല്‌ കണ്ടെത്താന്‍ കഴിയാതിരുന്നത് നടപടികള്‍ തുടങ്ങുന്നതിനു താമസം നേരിട്ടു .ഇന്ന് സര്‍വേ അവസാനിപ്പിക്കുമ്പോള്‍  പുഴയുടെ തീരത്ത് ഒരു കിലോ മീറ്റര്‍ ദൂരം  സര്‍വേ പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു .ചെറിയ തോതിലുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്   ഒരു വര്‍ഷത്തിലേറെ നീണ്ട മാമ്പുഴ സംരക്ഷണ സമിതിയുടെ അഭ്യര്‍ ത്തനക്കൊടുവില്‍  എം എല്‍ എ മുന്‍ കയ്യെടുതാണ് സര്‍വേക്ക് തീരുമാനം എടുപ്പിച്ചത് .
ജില്ലാ പഞ്ചായത്ത് മെംബര്‍ ദിനേശ് പെരുമണ്ണ, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍, വൈസ് പ്രസിഡന്‍റ് കെ. തങ്കമണി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍, പെരിവയല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ അനീഷ് പാലാട്ട്, അഡീഷനല്‍ തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, ജില്ലാ ഹെഡ് സര്‍വേയര്‍ എം. ഭാസ്കരന്‍, സര്‍വേയര്‍മാരായ എം.കെ. രാജീവന്‍, പി.കെ. ബാബുരാജ്, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. ആനന്ദന്‍, പി. കോയ, ടി.കെ.എ. അസീസ്, കെ.പി. അബ്ദുല്‍ ലത്തീഫ്, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, മഠത്തില്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കി. കുന്നത്ത്പാലം ബണ്ടിനു സമീപമാണ് ചൊവ്വാഴ്ച സര്‍വേ തുടങ്ങിയത്. സര്‍വേയില്‍ സ്വകാര്യ വ്യക്തികള്‍ കൈവശംവെച്ച പുറമ്പോക്കുഭൂമി കണ്ടെത്തിയിട്ടുണ്ട്. 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More