Just in....!!!!!!
Wednesday, 11 January 2012
എ.ഡബ്ള്യു.എച്ച് കോളജില്‍ അനിശ്ചിതകാല സമരം തുടങ്ങി
കുറ്റിക്കാട്ടൂര്‍ : എ.ഡബ്ള്യു.എച്ച് പോളിക്ക് പിറകെ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരും ജീവനക്കാരും ചൊവ്വാഴ്ച കോളജിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി.കഴിഞ്ഞ പതിനേഴു ദിവസമായി പോളിയിലെ അധ്യാപകരും ജീവനക്കാരും സമരം തുടങ്ങിയിട്ട് ..ഇതേ വരെ ഒരു പരിഹാരവും ബന്ദ്ധപെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല ഇത് വിദ്യര്തികളുടെ ഭാവി അനിക്ഷിതത്തിലാക്കിയിട്ടുണ്ട് .അതിനിടെയാണ് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരും ജീവനക്കാരും സമര രംഗത്തുള്ളത് .മാനേജ്മെന്റിലെ ഇരു വിഭാഗം തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതി റിസീവര്‍ ഭരണ ത്തിലാണ് കൊളെജുള്ളത് .ഇത് കാരണം പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ലന്നാണ് ഇതുമായി ബന്തപെട്ടവര്‍ പറയുന്നത് .സമരം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സമരസമിതി കണ്‍വീനര്‍ ടി. ദിലീപ്കുമാര്‍, പ്രസിഡന്‍റ് ആര്‍. രജിറാം, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനീഷ് പാലാട്ട്, എ.ഡബ്ള്യു.എച്ച് പോളിടെക്നിക് യൂനിയന്‍ പ്രസിഡന്‍റ് കെ. ഫൈസല്‍, എസ്.എഫ്.സി.ടി.എസ്.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.പി. അബ്ദുല്‍ അസീസ്, സമരസമിതി ചെയര്‍മാന്‍ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.ബുധനാഴ്ച ബാലഗോപാലന്‍ എം.പി സമരപ്പന്തലിലെത്തും.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment