“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 26 January 2012

മണക്കടവിന് ഉത്സവമായി ജനകീയ ബോട്ട് സര്‍വീസ്

പന്തീരാങ്കാവ്: കടത്തുതോണി നിലച്ച് യാത്രക്ക് സൗകര്യം മുടങ്ങിയ മണക്കടവ്-പൊന്നേംപാടം നിവാസികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. ഇരുകരകളിലേയും നാട്ടുകാര്‍ ചേര്‍ന്ന് നടപ്പാക്കുന്ന ജനകീയ ബോട്ട് സര്‍വീസ് അടുത്തമാസം 5ന് ഉദ്ഘാടനം ചെയ്യും.
വര്‍ഷങ്ങളോളം നിലവിലുണ്ടായിരുന്ന കടത്തുതോണി നിലച്ചതോടെയാണ് വാഴയൂര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ദുരിതം തുടങ്ങിയത്.
 ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാടക നല്‍കി കടത്തുതോണി പരീക്ഷിച്ചെങ്കിലും വൈകാതെ അതും നിലച്ചതോടെയാണ് ഇരുകരകളിലുമുള്ളവര്‍ ചേര്‍ന്ന് ജനകീയ ബോട്ട് സര്‍വീസിന് ആലോചന തുടങ്ങിയത്.
500 രൂപ വീതം ഷെയറുള്ള 350ഓളം മെംബര്‍മാര്‍ ചേര്‍ന്നാണ് ബോട്ട് വിലക്കെടുത്തത്. യാത്രാ പെര്‍മിറ്റ് അടക്കം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ബോട്ടിന് മൂന്നരലക്ഷത്തിലേറെ രൂപയാണ് ചെലവ് വന്നത്.
ഇരുകരകളിലും സര്‍വീസ് നടത്തുന്നതോടൊപ്പം സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര നടത്താനും സൗകര്യമേര്‍പ്പെടുത്തുമെന്ന് ജനകീയ കമ്മിറ്റി പ്രസിഡന്‍റും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലുവളപ്പില്‍ മാധവന്‍ അറിയിച്ചു.
പി.എം. വാസു, എം. അബ്ദുല്‍ലത്തീഫ്, ടി.എം. ചന്ദ്രന്‍, ഉണ്ണിപ്പെരവന്‍ തുടങ്ങിയവരാണ് ഭാരവാഹികള്‍.
ഫെബ്രുവരി 5ന് വൈകിട്ട് 4 മണിക്ക് മണക്കടവില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഇരുകരകളിലേയും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More