Just in....!!!!!!
Thursday, 26 January 2012
കോരാടത്ത് താഴം - മേപ്പാറ്റയില്‍ റോഡ് ഉത്ഘാടനം ചെയ്തു.
കുറ്റിക്കാട്ടൂര്‍ : പെരുവയല്‍ പഞ്ചായത്തിന്‍റെ 2010 - 2011 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 480000 രൂപ ചെലവഴിച്ച് ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച കോരാടത്ത് താഴം - മേപ്പാറ്റയില്‍ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് പി.അസ്മാബി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം. സദാശിവന്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി പി.പി.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുബിത തൊട്ടാഞ്ചേരി, സുലൈക കുന്നുമല്‍, അനീഷ് പാലാട്ട്, കെ.എം.ഗണേശന്‍, പി.രാധാകൃഷ്ണന്‍., ടി.കെ.ആലി മാസ്റ്റര്‍, പി.എം.ബാബു, നിസാര്‍ അഹമദ്, സ്മിത കാരാട്ട്, ടി.കെ.സാദിഖ് സംസാരിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പോതാത്ത് മുഹമ്മദ് സ്വാഗതവും കെ.കെ.ആലി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment