“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Sunday 15 January 2012

സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍

               ഇന്ന് പാലിയേറ്റിവ് ദിനം
 
കുറ്റിക്കാട്ടൂര്‍: കടുത്ത വേദനകളും ആരോഗ്യം ക്ഷയിച്ച മനസ്സുമായി ശയ്യാവലംബികളായി കഴിയുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമായി കൂട്ടായ്മ.
‘പാലിയേറ്റിവ് കെയര്‍ പൂവാട്ടുപറമ്പ്’ എന്ന പേരിലാണ് രണ്ടു വര്‍ഷമായി സ്തുത്യര്‍ഹ സേവനം നടത്തുന്ന കൂട്ടായ്മ.
പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇവര്‍ രോഗികളുടെ പരിചാരകരാകുന്നു. പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളും കടകളിലെ പെട്ടിപ്പിരിവും മാത്രമാണ് ഇവരുടെ വരുമാനം. സ്വന്തമായി ഒരു നഴ്സിനുള്ള ശമ്പളവും മറ്റുമായി മാസത്തില്‍ 35,000 രൂപയോളം ചെലവു വരുന്നുണ്ടെന്ന് ചെയര്‍മാന്‍ വിഷ്ണു നമ്പൂതിരി പറഞ്ഞു.
വിവിധ തരം കാന്‍സറുകള്‍ ബാധിച്ചവര്‍, പ്രായാധിക്യം, പക്ഷാഘാതം, പ്രമേഹം, പ്രഷര്‍ തുടങ്ങിയവ ബാധിച്ചവരാണ് രോഗികള്‍ ഏറെയും. നട്ടെല്ല് തകര്‍ന്ന് തളര്‍ന്നുകിടക്കുന്ന രോഗികളുടെ പുനരധിവാസവും മാനസിക രോഗികള്‍ക്ക് വേണ്ട വിശ്വാസവും സാന്ത്വനവും മന്ദബുദ്ധികളായ കുട്ടികളുടെ പുനരധിവാസം എന്നിവയും ഇവര്‍ നടത്താനുദ്ദേശിക്കുന്നുണ്ട്. നെയ്ബര്‍ഹുഡ് നെറ്റ്വര്‍ക്ക് ഇന്‍ പാലിയേറ്റിവ് കെയര്‍ (എന്‍.എന്‍.പി.സി) എന്ന സംസ്ഥാന തലത്തില്‍ പ്രവറത്തിച്ചുവരുന്ന സംഘടനയുടെ കീഴിലാണ് പാലിയേറ്റിവ് കെയര്‍ പൂവാട്ടുപറമ്പ് പ്രവര്‍ത്തിക്കുന്നത്.
പാലിയേറ്റിവ് ദിനമായി ആചരിക്കുന്നതിന്‍െറ ഭാഗമായി പെരുവയല്‍ ഗ്രാമ പഞ്ചായത്തും പൂവാട്ടുപറമ്പ് പാലിയേറ്റിവ് കെയര്‍ വളന്‍റിയര്‍മാരും ചേര്‍ന്ന് പൂവാട്ടുപറമ്പില്‍ വിളംബര ജാഥ നടത്തി.
പഞ്ചായത്ത് പ്രസിഡന്‍റ് പി. അസ്മാബി, വൈസ് പ്രസിഡന്‍റ് സി.എം. സദാശിവന്‍, വാര്‍ഡ് മെംബര്‍മാര്‍, പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ വിഷ്ണു പുല്‍പറമ്പില്‍, സെക്രട്ടറി ഹരീഷ് പെരുവയല്‍, എം.ടി. ജോസ്, അബ്ദുല്‍ റസാഖ്, എം. ഷീജ, വിനോദ് മണത്തായ, ഇ.സി. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി. സേവനം ആവശ്യമുള്ളവര്‍ 9037378926 നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More