“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday, 21 November 2012

അജ്മല്‍ കസബിനെ തൂക്കിക്കൊന്നു

2008 ലെ മുംബൈ ഭീകരാക്രമണകേസിലെ പ്രതി പാക്കിസ്ഥാന്‍ പൌരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. ഇന്നു രാവിലെ 7.30 ന് പൂണെ യേര്‍വാഡ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. രണ്ടു ദിവസം മുമ്പാണ് കസബിനെ അതീവരഹസ്യമായി ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും യേര്‍വാഡയിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അന്നുതന്നെയാണ് കസബിനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, ഗൂഢാലോചന തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.

കസബ് ഉള്‍പ്പെടെ പത്തു ഭീകരര്‍ താണ്ഡവമാടിയ 2008 നവംബര്‍ 26 ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. 304 പേര്‍ക്കു പരുക്കേറ്റു. മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം (എടിഎസ്) തലവന്‍ ഹേമന്ദ് കര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായ ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തുക്കാറാം ഓംബാളെ എന്നിവര്‍ ഉള്‍പ്പെടെ 59 പേരെയെങ്കിലും വധിച്ചതു കസബാണെന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ശരിവച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയില്‍വേ സ്റ്റേഷനായ സിഎസ്ടി, രാജ്യത്തെ മുന്‍നിര ഹോട്ടലുകളായ ടാജ് മഹല്‍, ഒബ്റോയി  ട്രൈഡന്റ്, ജൂത കേന്ദ്രമായ നരിമാന്‍ ഹൌസ്, 'കാമാ ആശുപത്രി, വിദേശികളുടെ ഇഷ്ടസങ്കേതമായ കൊളാബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബയുടെ നിര്‍ദേശ പ്രകാരം നഗരത്തില്‍ ആക്രമണം നടത്തി 166 പേരെ കൊന്നൊടുക്കിയെന്നാണു കസബിനെതിരെയുള്ള കേസ്. മരിക്കുന്നതുവരെ യുദ്ധം ചെയ്യാനാണു പാക്ക് ഭീകരനേതാക്കള്‍ കസബ് ഉള്‍പ്പെട്ട പത്തംഗ സംഘത്തിനു നിര്‍ദേശം നല്‍കിയത്.

വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു അജ്മല്‍ കസബ് രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കാളിയായ കസബിനോട് ഒരു ദയയും കാട്ടേണ്ടെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജിയില്‍ നേരത്തെ മഹാരാഷ്ട്ര സംസ്ഥാന ആഭ്യന്തര വകുപ്പും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി വന്‍ തുക ചെലവാക്കിയാണ് കനത്ത സുരക്ഷ സംവിധാനം ഒരുക്കി കസബിനെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ 53 കോടി രൂപയാണു സുരക്ഷയ്ക്കും മറ്റുമായി ഇതുവരെ ചെലവാക്കിയത്.  പ്രത്യേക സുരക്ഷാ സെല്‍ നിര്‍മിക്കാന്‍ തന്നെ എട്ടുകോടി രൂപ ചെലവായി. ഒന്നരക്കോടി രൂപ ചെലവാക്കി ജെജെ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് നിര്‍മിച്ചു. ജയിലിനു ചുറ്റും അടിസ്ഥാന സൌകര്യ വികസനത്തിനും പ്രത്യേക വാഹനങ്ങള്‍ക്കുമായി ഒരു കോടി രൂപ  ചെലവാക്കി.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More