Just in....!!!!!!
Thursday, 29 November 2012
ടാറിംഗ് പ്രവര്‍ത്തി റോഡ് കുളമാക്കി ;മെഡിക്കല്‍ കോളേജ് -മാവൂര്‍ റൂട്ടില്‍ അപകടം കൂടുന്നു
കുറ്റിക്കാട്ടൂര്‍: മെഡിക്കല്‍ കോളജ് മുതല്‍ മാവൂര്‍ വരെ റോഡ് പ്രവൃത്തി
തുടങ്ങിയിട്ട് രണ്ടു മാസം. പൂര്‍ത്തിയാവാത്ത റോഡടിലൂടെ വാഹനങ്ങള്‍ക്ക്
ദുരിതയാത്രയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്.
ഉഴുതുമറിച്ച റോഡിനു മീതെ മെറ്റല്‍ പാതി താല്‍ക്കാലിക ടാറിങ്
നടത്തിയതുകൊണ്ട് രൂപപ്പെട്ട ചെറിയ വരമ്പുകള്‍ താണ്ടിവേണം വാഹനങ്ങള്‍ക്ക്
സഞ്ചരിക്കാന്‍. ഫലം റോഡപകടങ്ങള്‍ കൂടുകയും ചെയ്യുന്നു. കഴിഞ്ഞദിവസം
പുവാട്ടുപറമ്പില്‍ ബൈക്കപകടത്തില്‍പെട്ട് യുവാവ് ആശുപത്രിയിലായി.
കുറ്റിക്കാട്ടൂരില്‍ ദിനേനെയെന്നോണം ബൈക്കുള്‍ തെന്നിവീഴുന്നു. റഹ്മാനിയക്കടുത്ത് ഓട്ടോറിക്ഷി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരിച്ചു.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇരുഭാഗത്തും ഓവുചാലുകളും കലുങ്കുനിര്‍മാണവും പൂര്‍ത്തീകരിച്ചതിനു ശേഷമേ റോഡുപണി പൂര്‍ത്തിയാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ചില അങ്ങാടികളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം കാരണം റോഡ് ഉയര്‍ത്തുന്നതിന്‍െറ മാനദണ്ഡം പാലിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.

Subscribe to:
Post Comments (Atom)

No comments:
Post a Comment