Just in....!!!!!!
Saturday, 10 May 2014
പ്രകൃതി ചികിത്സകന്‍ തിരിച്ചെത്തി; ദുരൂഹത ബാക്കി
![]() |
| അബ്ദുല്‍ റസാഖ് |
കുറ്റിക്കാട്ടൂര്‍ : കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ പ്രകൃതി ചികിത്സകന്‍ പയ്യടിമത്തേല്‍ സ്വദേശി അബ്ദുല്‍ റസാഖ് വീട്ടില്‍ മടങ്ങിയത്തെി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇദ്ദേഹം പയ്യടിമത്തേലിലെ വീട്ടിലത്തെിയത്. മേയ് മൂന്നിന് വൈകീട്ട് നഗരത്തില്‍ ബസ് കാത്തിരിക്കുമ്പോള്‍ കാറിലത്തെിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് അബ്ദുല്‍ റസാഖ് തന്‍െറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മയക്കുമരുന്ന് മാഫിയയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും തന്‍െറ ജീവന്‍ അപകടത്തിലാണെന്നുമുള്ള വിശദമായ ഫേസ്ബുക് വിവരണവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരമറിയിക്കാതെ ഒരു വിദ്യാര്‍ഥിക്ക് മാത്രം സന്ദേശമയച്ചതും സംശയം ജനിപ്പിച്ചിരുന്നു. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ‘നാടകീയമായി’ വെള്ളിയാഴ്ച രാത്രി ഇയാള്‍ തിരിച്ചത്തെിയത്. ഒരാഴ്ചയോളം തന്നെ കസ്റ്റഡിയില്‍വെച്ച സംഘം വെള്ളിയാഴ്ച രാവിലെ രാമനാട്ടുകരയിലെ ഓവ്ചാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അബ്ുദല്‍ റസാഖ് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പൊലീസിനോട് പറയുന്നത്.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment