Just in....!!!!!!
Saturday, 30 July 2011
കുറ്റിക്കാട്ടൂര്‍ ന്യൂസ് നാടിനു സമര്‍പ്പിച്ചു.
കുറ്റിക്കാട്ടൂര്‍: നാടിന്റെ വിശേഷങ്ങളും വാര്‍ത്തകളുമായി പ്ലസ് ടു വിദ്യര്‍ഥിനി ഹെന്ന റഹ്മാന് നിര്‍മിച്ച കുറ്റിക്കാട്ടൂര്‍ ന്യൂസ് എന്ന വെബ്സൈറ്റ് നാടിനു സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മണി സൈറ്റ് ഉദ്ഘാടനം ചെയ്തു.
പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ പൂര്‍ണ വിവരങ്ങള്‍, നാട്ടിലെ ഡോക്ടര്‍മാരുടെ നമ്പറുകള്‍, ക്ലിനിക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സിന്റെയും വിവരങ്ങള്‍,ചരമവാര്‍ത്തകള്‍ തുടങ്ങിയവ സൈറ്റില്‍ ലഭ്യമാണ്. വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതും മറ്റും ഹെന്ന റഹ്മാനാണ്. കൂട്ടിന് സഹോദരി ഹനീനയുമുണ്ട്.
വാര്‍ഡ് മെംബര്‍ അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പൊതാത്ത് മുഹമ്മദ് ഹാജി, വാര്‍ഡ് മെംബര്‍മാരായ രാധാകൃഷ്ണന് പേജാട്ടില്, കെ. ഗണേശന്, പി.കെ. ശറഫുദ്ദീന്‍, മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി കെ. കോയ, രാജന് ചോലക്കല്‍, മുജീബ് ഇടക്കണ്ടി, ടി.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. റഹ്മാന് കുറ്റിക്കാട്ടൂര്‍ സ്വാഗതവും സി. റഫീഖ് നന്ദിയും പറഞ്ഞു. സൈറ്റ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Subscribe to:
Post Comments (Atom)

അഭിനന്ദനങ്ങള്‍....
ReplyDelete