“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 2 March 2012

മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കുന്നു

മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കുന്നു
മാമ്പുഴക്ക് പദ്ധതിരേഖ തയാറാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു .മാമ്പുഴ ഭാര വാഹികള്‍ ഒപ്പം
കുറ്റിക്കാട്ടൂര്‍: മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കാന്‍ ജലവിഭവവകുപ്പ് ഒരുങ്ങുന്നു. സര്‍വേ നടന്നുകൊണ്ടിരിക്കുന്ന മാമ്പുഴക്ക് പദ്ധതിരേഖ തയാറാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
മാമ്പുഴ സംരക്ഷണ സമിതി ജനപ്രതിനിധികള്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ ഇതിനുള്ള നപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പദ്ധതി തയാറാക്കാന്‍ മന്ത്രി പി.ജെ. ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ മാമ്പുഴ പദ്ധതിക്കുള്ള രേഖകള്‍ തയാറാക്കുന്നത്. ജനുവരി 17ന്  ആരംഭിച്ച സമാന സര്‍വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നവീകരണ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയൂ എന്ന് ഇതിന് നേതൃത്വം നല്‍കുന്ന അസി. എക്സി. എന്‍ജിനീയര്‍ അബ്ദുല്‍റസാഖ് പറഞ്ഞു. ഇതിനിടെ സര്‍വേ നടപടികള്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സര്‍വേ പാതിവഴിയില്‍ മുടങ്ങിയതില്‍ പരക്കെ അമര്‍ഷമുണ്ട്. പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ പഞ്ചായത്തുകള്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ സഹായം നല്‍കിയിട്ടും റവന്യൂ വിഭാഗം വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ് സര്‍വേ മുടങ്ങാന്‍ കാരണം.
ദിവസവും സര്‍വേ നടപടികള്‍ തുടര്‍ന്നാല്‍ മാത്രമേ ജൂണിനു മുമ്പ് സര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ആഴ്ചയില്‍ മൂന്നു ദിവസമായി ചുരുങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. ഇത് മാമ്പുഴയുടെ വികസനപദ്ധതിയെ സാരമായി ബാധിക്കും. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. ആനന്ദന്‍, പി. കോയ, കെ.പി. അബ്ദുല്ലത്തീഫ്, ടി.കെ.എ. അസീസ് എന്നിവര്‍ ചര്‍ച്ച നടത്തി

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More