“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 15 March 2012

ആര്ത്തിയുടെ കയ്യേറ്റം ; ജല സ്രോദസ്സുകള്‍ വറ്റുന്നു, ജീവജാലങ്ങള്‍ ദുരന്ത മുഖത്ത് !

അവസാനത്തെ വയലും മണ്ണ് കൊണ്ട് മൂടു ന്നു
കുറ്റിക്കാട്ടൂര്‍ മാമ്പുഴയിലേക്ക് എത്തുന്ന തോട് വറ്റി വരണ്ടപ്പോള്‍ അവസാനത്തെ അത്താഴം കണ്ടെത്തുന്ന കൊക്കുകള്‍
കുറ്റിക്കാട്ടൂര്‍ :  അവസാനത്തെ വയലും മണ്ണ് കൊണ്ട് മൂടുമ്പോള്‍ കിണറിലെ അവസാനിക്കാത്ത നീരുറവകള്‍ പിന്‍വാങ്ങി തുടങ്ങി. വയലും തണ്ണീര്‍ തടവും നികത്തി  ഭൂമിക്കു പൊന്‍ വില ചാര്‍ത്തിയവര്‍ക്ക് അധികാരികള്‍ ഒത്താശ ചെയ്തപ്പോള്‍ നാടിലെ ജല സ്രോദസ്സുകള്‍വറ്റി .നെല്‍ വയലുകളും നീര്‍ കെട്ടുകളും വ്യാപകമായി നികത്തുന്ന പെരുവയല്‍ പഞ്ചായത്തില്‍ കുടി വെള്ള ക്ഷാമം രൂക്ഷമാവുകയാണ് .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്വു വിഭാകം ഇട പെട്ട്  തടഞ്ഞ പ്രദേശങ്ങളിലും ഇപ്പോള്‍ പൂര്‍ണമായും മണ്ണിട്ട്‌ നികത്തി .ഇതില്‍  എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒറ്റകെട്ടാണ് എന്നതാണ് ജനത്തിനെ കുഴക്കുന്നത് .കുറ്റിക്കാട്ടൂര്‍ മാമ്പുഴയുടെ തീരമായ പേര്യ .മാക്കിനിയാട്ടു താഴം ,കുറ്റിക്കാട്ടൂര്‍ ഓര്‍ഫനേജ് വയല്‍ .ആനകുഴിക്കര .തുടങ്ങിയ പ്രദേശങ്ങളിലെ  ഏക്കര്‍ കണക്കിന് വയല്‍ നികത്തി കഴിഞ്ഞു .ഇതില്‍ ബൂ മാഫിയകള്‍ക്കും വലിയ പങ്കുണ്ട് .ഒരിക്കലും വറ്റാത്ത കുറ്റിക്കാട്ടൂര്‍ യതീം ഖാനയിലെ  കിണര്‍ വെള്ളം താഴ്ന്നു .അടുത്ത പ്രദേശങ്ങളിലെ കിണറുകളും വറ്റിയിട്ടുണ്ട് .മാമ്പുഴയിലെ വെള്ളവും വലിയ തോതില്‍ കുറഞ്ഞു .ഈ പുഴയില്‍ വെള്ളം കുറഞ്ഞാല്‍ കിണറുകളില്‍ പെട്ടെന്ന് വെള്ളം വറ്റും.മാത്രമല്ല അടുത്ത വര്‍ഷ കാലത്തോടെ  കുറ്റിക്കാട്ടൂര്‍ ടൌണ്‍ വെള്ളതിനടിയിലാവും .മുഴുവന്‍ വയലും  മണ്ണിട്ട്‌ നികത്തിയത് കൊണ്ട് വെള്ളം മാമ്പുഴയിലേക്ക് ഒഴിഞ്ഞു പോകാതെ ടൌണിലേക്ക് ഒഴുകാനാണ് സാധ്യത .ഇപ്പോള്‍ വയല്‍ അരികിലുടെയുള്ള തോടുകള്‍ വറ്റികഴിഞ്ഞു.ദേശാടന  പക്ഷികള്‍ കൊടും വേനലിലും എത്താറുണ്ടായിരുന്ന പാറക്കോട്താഴം  തണ്ണീര്‍ തടം നികത്തിയത് കാരണം ഇപ്പോള്‍ കൊറ്റികള്‍ പോലും ഈ വഴി വരുന്നില്ല .പ്രകൃതിയുടെ മേലുള്ള കയ്യേറ്റം ജീവി വര്‍ഗ്ഗത്തിന്റെ നില നില്‍പ്പ് പോലും അപകടതിലാക്കുന്നതിന്റെ സൂചനകള്‍ അധികാരി വര്‍ഗ്ഗവും ജനങ്ങളും തിരിച്ചരിഞ്ഞില്ലങ്കില്‍ പൊന്‍ വിലയുള്ള ഭൂമി ആര്‍ക്കും വേണ്ടി വരില്ല .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More