Just in....!!!!!!
Saturday, 31 March 2012
വെല്‍ഫയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം പ്രഖ്യാപന കണ്‍ വന്‍ഷന്‍ പ്രേമ പിഷാരടി ഉത്ഘാടനം ചെയ്തു
| സംസ്ഥാന വൈസ് പ്രസിഡ : പ്രേമ പിഷാരടി മണ്ഡലം പ്രസിഡ ണ്ട് ജോന്സന്‍ നെല്ലികുന്നിനു പതാക കൈമാറുന്നു |
കുറ്റിക്കാട്ടൂര്‍ :ക്ഷേമ രാഷ്ട്രവും രാഷ്ട്രീയ ധാര്‍മികതയും ഉയര്‍ത്തി പിടിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം പ്രഖ്യാപന കണ്‍ വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡ : പ്രേമ പിഷാരടി ഉത്ഘാടനം ചെയ്തു . കഴിഞ്ഞ ഏപ്രില്‍ 18 നു ഡല്‍ഹിയില്‍ വെച്ച് രൂപീകരിച്ച വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യയിലെ ദരിദ്ര രേയും സ്ത്രീകളെയും മുന്‍ നിരയിലേക്ക് കൊണ്ട് വന്നു അവരെ അധികാരത്തിന്റെ അവകാശികളാ ക്കുമെന്ന് പ്രേമ പറഞ്ഞു .ചടങ്ങില്‍ ജില്ല പ്രസിഡ ണ്ട് പി സി ഭാസ്കരന്‍ അധ്യക്ഷനായിരുന്നു .മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു . ജോന്സന്‍ നെല്ലിക്കുന്ന് .(മണ്ഡലം പ്രസിഡ ണ്ട്) പി എന്‍ ഇമ്പിചികോയ, ജനാര്‍ദ്ദനന്‍ (വൈസ് പ്രസിഡ ണ്ട്)സി അബ്ദുറഹ്മാന്‍ (സെക്രടറി )ദാസന്‍ ,സുമയ്യ (ജോയിന്റ് സെക്രടറി ) ഉമ്മര്‍ ഒള വ ണ്ണ(ട്രഷറര്‍ )എന്നിവരെ ഭാരവാഹികളായി പ്രഖ്യാപിച്ചു .സംസ്ഥാന സെക്രടറി കെ എ ഷഫീക് മുഖ്യ പ്രഭാഷണം നടത്തി.പ്രേമ പിഷാരടി മണ്ഡലം പ്രസിഡ ണ്ട് നു പതാക കൈമാറി .മായന്‍ നേരൊത് .രാജന്‍ നെരയന്‍ കുളം ,ശംസുദ്ധീന്‍ ചെറുവാടി ,ഗംഗാധരന്‍ നായര്‍ .എന്നിവര്‍ സംസാരിച്ചു .ഷംസീര്‍ സ്വാഗതവും സി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment