Just in....!!!!!!
Monday, 5 March 2012
പേരാമ്പ്രയില്‍ സോളി ഡാരിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ലീഗ് ഗുണ്ട വിളയാട്ടം, പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
![]() |
| പരിക്കേറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഷ്‌റഫ് വെള്ളി പറമ്പ, ജലീല്‍ ഉള്ള്യേരി(താഴെ ) |
ഞായറാഴ്ച സോളി ഡാരിറ്റി നടത്തിയ പൊതുയോഗം മുസ്ലിം ലീഗ് കയ്യേറി യതിനെതിരെ ഇന്ന് 4 മണിക്ക് പേരാമ്പ്രയില്‍ സങ്കടിപ്പിച്ച സോളി ഡാരിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ലീഗ് ഗുണ്ട വിളയാട്ടം.പ്രകടനത്തിന് നേരെ ലീഗുകാര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു .ഇവര്‍ നടത്തിയ കല്ലേറില്‍ പത്തിലേറെ സോളി ഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു .ഇതില്‍ പോലീസ് നോക്കി നില്‍ക്കെയാണ് പ്രകടനക്കാര്‍ക്കു നേരെ ലീഗുകാര്‍ കല്ലെറിഞ്ഞത് .അക്രമികളെ തുരത്തുന്നതിനു പകരം പ്രകടനക്കാരെ വിരട്ടാനാണ് പോലീസ് ശ്രമിച്ചത് .ഇന്നലെ പൊതു യോഗം നടന്നു കൊണ്ടിരിക്കെ സ്റ്റേജ് കയ്യേറുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു .ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ന് പ്രകടനം നടത്തിയത് . സാരമായി പരിക്കേറ്റ ബി എം എസ് പ്രവര്‍ത്തകനായ കല്ലോട് ബിജിലെഷ് .അഷ്‌റഫ് വെള്ളി പറമ്പ .ഷമീര്‍ .ജലീല്‍ ഉള്ള്യേരി .ലുഖ്മാന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയത്.ഇതില്‍ ഓട്ടോ ഡ്രൈവറായ ബിജിലെഷിനു വാഹനം ഓടിക്കുംപോഴാ ണ് ഏറു കിട്ടിയത്. ഞായറാഴ്ച നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് പരിപാടി സംഘടിപ്പിച്ചത് .പരിക്കേറ്റവരെ പി മോഹനന്‍ എം എല്‍ എ .മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞമ്മത് മാസ്ടര്‍ വെല്‍ഫയര്‍ പാര്‍ടിജില്ല പ്രസിഡണ്ട് പി സി ഭാസ്കരന്‍ സെക്രടറി പി കെ അബ്ദുറഹ്മാന്‍ .സോളി ഡാ രി റ്റി ജില്ല പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ .മുഹമ്മദ് വേളം തുടങ്ങി യ നേതാക്കള്‍ സന്ദര്‍ശിച്ചു അക്രമികള്‍ക്ക് കൂട്ട് നിന്ന പോലീസ് നടപടിക്കും ലീഗ് ഗുണ്ട വിളയാട്ടത്തിനും എതിരെ ശക്തമായി പ്രതി ഷേധിക്കാന്‍ നേത്രതം ആഹ്വാനം ചെയ്തു .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment