“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 5 July 2012

വ്യവസായത്തിനുള്ള കാത്തിരിപ്പിന് 11 വര്‍ഷം; മാവൂരിന് പ്രതീക്ഷ അരികെ- രഞ്ജിത്ത് മാവൂര്‍

മാവൂര്‍: മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയിട്ട് ശനിയാഴ്ച 11 വര്‍ഷം പൂര്‍ത്തിയാകും. നിരവധി തൊഴില്‍ സമരങ്ങള്‍ക്കും പരിസ്ഥിതി സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കമ്പനി 2001 ജൂലൈ ഏഴിനാണ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയത്. സ്ഥിരം തൊഴിലാളികള്‍ക്കും കരാര്‍-കാഷ്വല്‍ ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കി ബാധ്യത അവസാനിപ്പിച്ച കമ്പനിയുടെ അവസാന അടയാളം വരെ പൊളിച്ചുനീക്കി കഴിഞ്ഞു.
സര്‍ക്കാര്‍ 1956ല്‍ നിര്‍ബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയതും മാനേജ്മെന്‍റ് പിന്നീട് വിലക്കുവാങ്ങിയതുമായ ഭൂമികള്‍ മാത്രമാണ് ചാലിയാര്‍ പുഴയുടെ തീരത്ത് ഇന്നുള്ളത്. കമ്പനി പൂര്‍ണമായി പൊളിച്ചുനീക്കിയതോടെ ഇവിടെയുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി മാലിന്യമുക്ത വ്യവസായ സംരംഭം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. മാസങ്ങള്‍ക്കകം തന്നെ പുതിയ വ്യവസായത്തിന്‍െറ പ്രാഥമിക ചിത്രം തെളിയും എന്നാണ് സര്‍ക്കാറും മാനേജ്മെന്‍റും നല്‍കുന്ന സൂചന.
2007ല്‍ തന്നെ മാവൂര്‍ റയോണ്‍സിന്‍െറ ഭൂമിയില്‍ വ്യവസായം വരുന്നതിനുള്ള നീക്കങ്ങള്‍ അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എന്നാല്‍, മാനേജ്മെന്‍റ് സമര്‍പ്പിച്ചിരുന്ന പദ്ധതിയില്‍ വേണ്ടത്ര തൊഴില്‍ സാധ്യത ഉണ്ടായിരുന്നില്ല.
സര്‍ക്കാര്‍ മാറിയതോടെ ആ പദ്ധതി വ്യവസായ വകുപ്പ് നിരാകരിച്ചു. പകരം പുതിയ തലമുറയില്‍പെട്ട പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടു. അതിന്‍െറ ഭാഗമായി മാനേജ്മെന്‍റ് മൂന്നുതവണ ചര്‍ച്ച നടത്തി. മൂന്നാമത്തെ തവണത്തെ ചര്‍ച്ചയില്‍ മാനേജ്മെന്‍റിന്‍െറ ഉന്നത തലത്തില്‍പെട്ട പ്രതിനിധികളെ വെച്ച് പഠനം നടത്താന്‍ തീരുമാനിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഇവര്‍ മാവൂരിലത്തെി കമ്പനിയുടെ സ്ഥലത്തെക്കുറിച്ച് പ്രാഥമിക പഠനം നടത്തി. ഇതിനുപുറമെ വ്യവസായ വകുപ്പ് മാവൂരില്‍ വ്യവസായം തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയ കിംഫ്രയുടെ ജനറല്‍ മാനേജറായ സുധാകരനും രണ്ടാഴ്ച മുമ്പ് മാവൂരിലത്തെി മാനേജ്മെന്‍റ് പ്രതിനിധികളുമായി ചര്‍ച്ചനടത്തി.കേന്ദ്ര സര്‍ക്കാറിന്‍െറ ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന സാം പിട്രോഡ കേരളത്തിന്‍െറ വികസനത്തിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ മാവൂരിലെ വ്യവസായത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
അതില്‍ യോജിക്കാവുന്ന നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാറില്‍ സമര്‍പ്പിക്കാന്‍ മാനേജ്മെന്‍റ് തയാറാക്കുന്ന പദ്ധതിയില്‍ മുഖ്യ പരിഗണന നല്‍കും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച തരത്തിലുള്ള വ്യവസായം ആരംഭിക്കണമെങ്കില്‍ വരുന്ന ചെലവിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ മാനേജ്മെന്‍റിന്‍െറ നേതൃത്വത്തില്‍ നടക്കുന്നത്. അതും അന്തിമഘട്ടത്തിലാണ്. മാനേജ്മെന്‍റ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ പൂര്‍ണരൂപം സെപ്റ്റംബറില്‍ എമര്‍ജിങ് കേരള മീറ്റില്‍ സമര്‍പ്പിക്കും. അതിനുള്ള ഊര്‍ജിത പ്രവര്‍ത്തനമാണ് നടന്നുവരുന്നതെന്ന് മാവൂരിലെ മാനേജ്മെന്‍റ് പ്രതിനിധിയായ കേണല്‍ കെ.കെ. മനു പറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More