“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 10 July 2012

ഹോട്ടലിലെ ആക്രമണം: 30 പേര്‍ക്കെതിരെ കേസ്

പന്തീരാങ്കാവ്: പന്തീരാങ്കാവ് ബൈപ്പാസിനു സമീപം ഗോള്‍ഡന്‍ ബേക് ഹോട്ടലില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിനെതിരെ പന്തീരാങ്കാവില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ബൈക്കുകളിലത്തെിയ 30ഓളം പേര്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും ഭക്ഷണം കഴിക്കാനത്തെിയവരെയും ആക്രമിച്ചത്.
ഹെല്‍മറ്റ് ധരിച്ച് ഹോട്ടലിന്‍െറ മുന്നിലൂടെയും പിന്നിലൂടെയും ഒരേസമയം എത്തിയ അക്രമിസംഘം വടിയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ ഹോട്ടല്‍ ഉടമ പുത്തന്‍ പള്ളിക്കല്‍ കല്ലിടുമ്പന്‍ അസൈനാര്‍(48)അടക്കം അഞ്ചുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരെയാണ് നല്ലളം പൊലീസ് കേസെടുത്തത്. അക്രമി സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രദേശത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്‍െറ നേതൃത്വത്തിലാണ് സംഘം ആക്രമണം നടത്തിയതെന്നാണ് സൂചന.
അതിനിടെ, അക്രമിസംഘത്തിലെ ചിലര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കത്തെിയെങ്കിലും പൊലീസ് എത്തുമ്പോഴേക്ക് രക്ഷപ്പെട്ടു. പയ്യടിമത്തേല്‍, മുണ്ടിപാലം, പന്തീരാങ്കാവ് ഭാഗങ്ങളിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് അക്രമത്തില്‍ പങ്കെടുത്തവരെന്ന് സംശയമുണ്ട്.
അക്രമി സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്‍റ് അസോസിയേഷന്‍േറയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍േറയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് പന്തീരാങ്കാവില്‍ പ്രകടനം നടത്തി.

കുറ്റക്കാരെ പിടികൂടണം
കോഴിക്കോട്: ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും ആക്രമിച്ചു പരിക്കേല്‍പിക്കുകയുംചെയ്ത സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു.
അന്വേഷണം ഉര്‍ജിതപ്പെടുത്തി അക്രമികളെ കണ്ടത്തെി മാതൃകാപരമായി ശിക്ഷിക്കണമെന്നും കുറ്റക്കാരില്‍നിന്ന് ഹോട്ടലുടമക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍കോയ, ജില്ലാ ഭാരവാഹികളായ എന്‍.വി. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍റസാക്ക് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എന്‍.വി. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍ റസാക്ക്, വി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് പവര്‍ലാന്‍ഡ് നന്ദിയും പറഞ്ഞു.

പ്രതിഷേധിച്ചു
പന്തീരാങ്കാവ്: ഹോട്ടല്‍ അക്രമത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍ഡ് അസോസിയേഷന്‍, പന്തീരാങ്കാവ് മര്‍ച്ചന്‍റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത യോഗം പ്രതിഷേധിച്ചു. പി. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു.
എന്‍. രവീന്ദ്രനാഥന്‍, ബി.കെ. കുഞ്ഞഹമ്മദ്, ഇ.എം. അബ്ദുല്‍ നസീര്‍, പി. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പന്തീരാങ്കാവ് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

നടപടി വേണം
കോഴിക്കോട്: ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ഉടമസ്ഥനെയും തൊഴിലാളികളെയും മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഐ.എന്‍.എല്‍ ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. എം. അയൂബ്ഖാന്‍, ടി. അഷ്റഫ്, റഊഫ് പാലാഴി, അബ്ദുല്ലക്കുട്ടി മണക്കടവ് എന്നിവര്‍ സംസാരിച്ചു.

1 comment:

  1. https://fbcdn-sphotos-b-a.akamaihd.net/hphotos-ak-ash3/528755_311077312321753_1469935400_n.jpg

    ReplyDelete

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More