“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday, 24 July 2012

സമസ്ത കയ്യൊഴിഞ്ഞു ഖാസിമിയുടെ പ്രഭാഷണംപാഴൂരില്‍ ; തെരീഖത് ബന്ധെമെന്നു ആരോപണം (exclusive).

കുറ്റിക്കാട്ടൂര്‍ :പ്രാദേശിക ലീഗ് നേതാക്കളുടെ സഹായത്തോടെ റഹ്മത്തുള്ള ഖാസ്മിയുടെ പ്രഭാഷണം  പാഴൂരിലേക്ക് മാറ്റി യതിനു പിന്നില്‍  സമസ്ത നേതാക്കള്‍  ഖാസ്മിയെ  കൈ വിട്ടതിന്റെ സൂചന .ത്വരീഖത്ത് ബന്ധം വിവാദമായതോടെ റഹ്മത്തുല്ല ഖാസിമിയുടെ കോഴിക്കോട്ടെ റമദാന്‍ പ്രഭാഷണം പാഴൂരിലേക്ക് മാറ്റുകയായിരുന്നു .ഇതിന്റെ സംഘാടകരായി പ്രാദേശിക ലീഗ് നേതാക്കളാണ് ള്ളത് .കുന്നമംഗലം ബ്ലോക്ക് മെമ്പര്‍ കെ പി കോയയും മണ്ഡലത്തിലെ മറ്റു ലീഗുകാരെയും ചേര്‍ന്നാ ണ് ചെറുവാടി പരിപാടിക്ക് നേന്ത്രത്വം വഹിക്കുന്നത് .സമസ്ത കയ്യൊഴിഞ്ഞ കാസ്മിയെ ലീഗ് നേതാക്കള്‍ കൊണ്ട് നടക്കുന്നതിലും സമസ്തയില്‍ അതൃപ്തിയുണ്ട് .കോഴിക്കോട് അരയടത്ത് പാലത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ 10 വര്‍ഷമായി അദ്ദേഹം നടത്തിവന്ന പ്രഭാഷണമാണ് വിവാദത്തെ തുടര്‍ന്ന് ഇത്തവണ മാറ്റിവെച്ചത്.
സുന്നി യുവജന സംഘത്തിന്‍െറയും എസ്.കെ.എസ്.എസ്.എഫിന്‍െറയും നേതാക്കള്‍ അടങ്ങുന്ന സംഘാടക സമിതിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഖാസിമിയുടെ റമദാന്‍ പ്രഭാഷണം നടത്തിയിരുന്നത്. 11ാമത് പ്രഭാഷണത്തിനായി ഇത്തവണയും ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെന്‍ററില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നെങ്കിലും ഉടക്കി പിരിയുകയായിരുന്നു.ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയയില്‍ 1784ല്‍ രൂപം കൊണ്ട തിജാനിയ ത്വരീഖത്തില്‍ (ത്വരീഖിയ തിജാനിയ) ഖാസിമി ചേര്‍ന്നിട്ടുണ്ടെന്നാണ് സുന്നി നേതാക്കളുടെ ആക്ഷേ പം . ഇതിനായി ഈജിപ്തിലും സെനഗലിലും പോയെന്നും ത്വരീഖത്തിന്‍െറ പ്രധാന ഗുരുവായ ശൈഖ് ഹമദ് തിജാനി സയ്യിദി അലി സിസിയെ ഖാസിമി നേരില്‍ കണ്ടുവെന്നും ഇവര്‍ പറയുന്നു. തിജാനിയ ത്വരീഖത്തിന്‍െറ കേരളത്തിലെ പ്രധാന സംഘാടകനായ ഇന്ത്യനൂര്‍ അബൂബക്കറിനോടൊപ്പമായിരുന്നുവത്രെ ഈ യാത്രകള്‍.
റമദാന്‍ പ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിന് ഖാസിമി തന്നെ മുന്‍കൈയെടുത്താണ് എസ്.കെ.എസ്.എസ്.എഫിന്‍െറ ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെന്‍ററില്‍ യോഗം വിളിച്ചത്. യോഗത്തില്‍ ഒരു വിഭാഗം ഖാസിമിയുടെ ത്വരീഖത്ത് ബന്ധം എടുത്തിടുകയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം മതി റമദാന്‍ പ്രഭാഷണമെന്ന് തുറന്നടിക്കുകയും ചെയ്തു. ഖാസിമിയുടെ വിശദീകരണത്തില്‍ ഇവര്‍ തൃപ്തരാവാത്തതിനാല്‍ യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഇതിനിടെ ഒരു വിഭാഗം എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സമസ്ത നേതൃത്വത്തിന് ഖാസിമിയുടെ ത്വരീഖത്ത് ബന്ധം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതേതുടര്‍ന്ന് സമസ്ത ഉപാധ്യക്ഷന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ ഇരുകൂട്ടരേയും പാണക്കാട്ടേക്ക് വിളിച്ചുവരുത്തി. എസ്.വൈ.എസ് നേതാക്കളായ കെ. ആലിക്കുട്ടി മുസ്ലിയാരും കോട്ടുമല ബാപ്പു മുസ്ലിയാരും മറ്റു നേതാക്കളും പങ്കെടുത്ത ചര്‍ച്ചക്കുശേഷം ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനമറിയിച്ചു. ഖാസിമി സമസ്തയുടെ നിര്‍ദേശങ്ങളും ശാസനകളും പൂര്‍ണമായി അംഗീകരിക്കണമെന്നും റമദാന്‍ പ്രഭാഷണം ഭംഗിയായി നടക്കട്ടെ എന്നുമായിരുന്നു തങ്ങളുടെ തീരുമാനം. ഇതേ തുടര്‍ന്നാണെന്ന്
പറയുന്നു കോഴിക്കോട് പരിപാടിയുടെ പോസ്ടരും പതിച്ചിരുന്നു . തങ്ങളുടെ നിര്‍ദേശം അന്‍ ഗീകരിക്കാമെന്നേറ്റ് പുറത്തിറങ്ങിയ ഖാസിമി നിലപാട് മാറ്റാതെ ത്വരീഖത്തിന്‍െറ പ്രചാരകനായിത്തന്നെ തുടര്‍ന്നു എന്നാണ് ഒരു വിഭാഗം സുന്നി യുവജന സംഘം നേതാക്കളുടെ ആക്ഷേപം.
ഇതേ നിലയില്‍ കോഴിക്കോട്ടെ റമദാന്‍ പ്രഭാഷണം വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ കഴിഞ്ഞ ദിവസം സംഘാടകസമിതി യോഗം ചേര്‍ന്നു. കോഴിക്കോട്ടെ പ്രഭാഷണം നിര്‍ത്തിവെച്ച് പകരം ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ ഖാസിമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ‘ദാറുല്‍ ഖുര്‍ആന്‍’ അങ്കണത്തില്‍ പ്രഭാഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ആഗസ്റ്റ് 11 മുതല്‍ 16 വരെയായിരിക്കും പരിപാടിയെന്നാണ് അറിയിപ്പ്. സംഘാടക സമിതി യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫിന്‍െറയോ സമസ്തയുടെയോ പ്രമുഖ നേതാക്കളാരും പങ്കെടുത്തിരുന്നില്ല.1 comment:

  1. Cheap popularitykku vendi Vivaadangalundaakki cerculation vardhippikkukayenna Jama'athe Islamiyude Hidden Ajenda Kanthapuram vibhaagam eteduthu pracharippichathine nhangalk ulkollan kazhiyum. Pakshe Nispakshathayude moodu padamaninha ee web sitinte udamakal ath etu pidikkunnath enthinennu manassilaakunnilla.
    vaarthakal janangalilethikkukayanu ningalude sthaapitha lakshyamenkil ee vivaadathinte sathyaavastha divasangalku mumb pathrangalil vannathanu. ennirikke ee vyaaja vaartha remove cheyth samoohathod sorry paranhu shariyaaya vaartha enthu kond ningal publish cheyyunnilla. vivaadathinte "thangalku bodhicha" oru vasham maathram high light cheyyunnath "irattathaaap" allaaathe mattenthanu?
    Qasimiyude prabhaashanam Pazhurileku maatanamennu theerumaanichath kozhikode sthala saukaryam tharappedaathathu kondaanu. vivaaadamundaaya sthithikk aa sthalam thanne anuvadichu kittiyath Samasthayude karaamathum padachonte thoufeequmanu. shariyaaya vaartha ningal prasidheekarikkaathath Manassu "paaakappedaathath" kondaanennariyam. athu kond nhangalath aavasyapedunnilla............
    salbudhikku vendi praarthikkunnu.........

    ReplyDelete

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More