“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 19 July 2012

നഗരത്തിലും നാട്ടിന്‍ പുറങ്ങളിലും ഷവര്‍മ വിപണി ചൂടാറി

കുറ്റിക്കാട്ടൂര്‍ : തലസ്ഥാനത്ത് നടന്ന ‘ഷവര്‍മ വിവാദ’ത്തോടെ മലയാളിയുടെ പ്രിയപ്പെട്ട അറേബ്യന്‍ ഭക്ഷണമായ ഷവര്‍മയുടെ വില്‍പനക്ക് കോഴിക്കോട്നഗരത്തിലും നാട്ടിന്‍ പുറങ്ങളിലും മങ്ങലേറ്റു.
ചീഞ്ഞളിഞ്ഞ ചിക്കന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ നഗരത്തിലെ ഒട്ടുമിക്ക ബേക്കറികളിലും ഹോട്ടലുകളിലും ഏറ്റവും കൂടുതല്‍ വിറ്റഴിച്ചുകൊണ്ടിരുന്ന ഷവര്‍മക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്.
ഷവര്‍മ ഉണ്ടാക്കുന്നതിനാവശ്യമായ വൃത്തിയാക്കിയ ചിക്കന്‍ ഏജന്‍റുമാര്‍ വഴിയാണ് ഹോട്ടലുകളിലും ബേക്കറികളിലും എത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. നഗരത്തിലെ മിക്ക ബേക്കറികളിലും ദിവസേന പത്ത് കിലോയില്‍ കൂടുതല്‍ ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മയുണ്ടാക്കുന്നുണ്ട്.
നാലുമണിയോടെ സജീവമാകുന്ന തന്തൂര്‍ ഇനങ്ങളില്‍ ഷവര്‍മ തന്നെയാണ് രാജാവ്. പ്ളേറ്റ് ഷവര്‍മക്ക് 70-75 , ഷവര്‍മ റോളിന് 40-45 എന്ന നിരക്കിലാണ് വില്‍ക്കുന്നത്. ഷവര്‍മ പ്ളേറ്റ് കഴിക്കാന്‍ തന്നെയാണ് കൂടുതലാളുകളും എത്തുന്നത്. എന്നാല്‍, ഈ അന്താരാഷ്ട്ര ഭക്ഷണത്തിന്‍െറ വിപണിക്ക് ചെറുതായൊന്ന് ഇളക്കം തട്ടിയതായി നഗരത്തിലെ ബേക്കറി-ഹോട്ടല്‍ ഉടമകള്‍ പറയുന്നു. മൊഫ്യൂസല്‍ സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ ദിവസേന 10മുതല്‍ 15 വരെ കിലോ ചിക്കന്‍ ഷവര്‍മ ഉണ്ടാക്കുന്നു. എന്നാല്‍, പാകം ചെയ്യുന്ന ചിക്കന്‍ വൃത്തിയുള്ളതാണോ എന്ന് പരിശോധിക്കാറുണ്ടെന്നും മിച്ചം വരാതെ വിറ്റുപോകാറുണ്ടെന്നും ഷവര്‍മ ഉണ്ടാക്കുന്ന അന്‍സുര്‍ പറഞ്ഞു.
കോഴിക്കോട് ബീച്ച് പരിസരത്തുള്ള പല ബേക്കറികളിലും റസ്റ്റോറന്‍റുകളിലും ഷവര്‍മ ഉണ്ടാക്കുന്നത് നിര്‍ത്തി. ബാക്കിയാകുന്ന ഷവര്‍മ ഫ്രീസറില്‍ വെച്ച് അടുത്ത ദിവസങ്ങളില്‍ വിളമ്പുന്നവരും നഗരത്തിലുണ്ട്.
എന്നാല്‍ ഇത് ഗുരുതരമായ ഭക്ഷ്യ വിഷബാധക്ക് ഇടയാക്കുമെന്ന് വില്‍പനക്കാര്‍ മറക്കുന്നു. തന്തൂര്‍ വിഭവങ്ങള്‍ പ്രിയഭോജനമാക്കിയ ആളുകള്‍ പിന്തിരിഞ്ഞതോടെ നഗരത്തിലെ വിപണിക്ക് ചൂടുകുറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More