“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 20 July 2012

പഴകിയ ഭക്ഷണം സമ്പന്ധിച്ച പരാതിക്ക് ഫുഡ് സേഫ്റ്റി കമീഷണറുടെ ടോള്‍ ഫ്രീയില്‍ വിളിക്കുക 1800 425 1125

കുറ്റിക്കാട്ടൂര്‍ : പഴകിയ ഭക്ഷണം സമ്പന്ധിച്ച പരാതിക്ക്  ഫുഡ് സേഫ്റ്റി കമീഷണറുടെ ടോള്‍ ഫ്രീ നമ്പറില്‍ ( 1800 425 1125) വിളിക്കാന്‍ സൗകര്യം . പരാതി ലഭിക്കുന്ന ഹോട്ടലുകളിലാണ് ഇപ്പോള്‍  പരിശോധന നടത്തുന്നത് .ടോള്‍ ഫ്രീ നമ്പറായ   1800 425 1125 ലാണ് വിളിക്കേണ്ടത് .
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ഭകഷ്യ കമീഷന്‍ പരിശോധന ആരംഭിച്ചത് .ഭക്ഷ്യ കമീഷന്‍ നടത്തിയ പരിശോധനയില്‍ ജില്ലയില്‍ രണ്ട് ഹോട്ടലുകള്‍ കൂടി അടപ്പിച്ചു. പേരാമ്പ്രയിലെ കോവളം, കൊയിലാണ്ടിയിലെ ഗ്രാന്‍റ് എന്നീ ഹോട്ടലുകളാണ് വ്യാഴാഴ്ച്ച അടപ്പിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കിയതിനെ തുടര്‍ന്നാണ് ഈ ഹോട്ടലുകള്‍ അടപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാമനാട്ടുകര റോളക്സ് ഹോട്ടലില്‍ നിന്ന് മലിനമായ ഫ്രീസറില്‍ സൂക്ഷിച്ച 20 കിലോ കോഴിയിറച്ചിയും 15 കിലോ തൈരും രാമനാട്ടുകര ബൈപാസിലെ സ്കൈപാലസ് ഹോട്ടലില്‍ നിന്ന് അഞ്ച് കിലോ കോഴിയിറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവരില്‍ നിന്ന് പിഴ ഈടാക്കിയിട്ടില്ല.
നടക്കാവിലെ രത്നാകര, കമല എന്നീ ഹോട്ടലുകളില്‍ നിന്ന് നിറം ചേര്‍ത്ത ബീഫും നശിപ്പിച്ചു. ഗ്രാന്‍റ് ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ 15 പാക്കറ്റ് പാലും കണ്ടെടുത്തു.
കോവളം ഹോട്ടലിന് നേരത്തേ നോട്ടീസ് നല്‍കിയതായിരുന്നു. പരിശോധന ശക്തമായതറിഞ്ഞ് ഹോട്ടലുകളെല്ലാം അടുക്കള വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. വ്യാഴാഴ്ച രാമനാട്ടുകര, വാഴയൂര്‍, ഒളവണ്ണ, വെസ്റ്റ് ഹില്‍, പാവങ്ങാട്, നടക്കാവ്, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിലെ 29 ഹോട്ടലുകളിലാണ് ഫുഡ് സേഫ്റ്റി വിഭാഗം മൊബൈല്‍ സ്ക്വാഡ് പരിശോധന നടത്തിയത്. ഇതില്‍ ഒമ്പത് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് ഹോട്ടലുകള്‍ക്ക് പീന്നീട് നല്‍കും. ഇതിന്‍െറ റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. വൃത്തിയില്ലാത്ത തും പഴയ പാത്രങ്ങള്‍ ഉപയോഗിച്ചതിനുമാണ് നോട്ടീസ് നല്‍കുന്നത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More