“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 3 July 2012

തൊഴിലുറപ്പ് പദ്ധതിക്കുള്ള ഓംബുഡ്സ്മാന്‍ ചുമതലയേറ്റു

 കുറ്റിക്കാട്ടൂര്‍ : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിലെ അഴിമതി ആരോപണങ്ങളും ചട്ടലംഘനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലയില്‍ നിയമിതനായ ഓംബുഡ്സ്മാന്‍ പി.കെ. കുഞ്ഞിരാമന്‍ ചുമതലയേറ്റു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന -ജില്ലാ തലങ്ങളില്‍ ഓംബുഡ്സ്മാന്‍മാരെ നിയമിച്ചത്. തൊഴിലാളികളുടെയും ജനങ്ങളുടെയും പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യും പരാതികള്‍ സ്വീകരിച്ച് നടപടികളെടുക്കുകയാണ് പ്രധാന കര്‍ത്തവ്യം. സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോപണങ്ങളില്‍ എഫ്.ഐ.ആര്‍ തയാറാക്കും. കേസുകളെക്കുറിച്ച് ഓംബുഡ്സ്മാന്‍ ചീഫ് സെക്രട്ടറിക്ക് മാസം തോറും നേരിട്ട് റിപ്പോര്‍ട്ട് നല്‍കണം. വര്‍ഷാവസാനം പദ്ധതി നടത്തിപ്പ് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഗ്രാമസഭയില്‍ സ്വീകരിക്കുന്ന നടപടികള്‍, ജോബ് കാര്‍ഡ്, വേതനം, തൊഴില്‍ ലഭിക്കാത്തതിനുളള നഷ്ടപരിഹാരം, പ്രവര്‍ത്തന സ്ഥലങ്ങളിലെ സൗകര്യം, യന്ത്രസാമഗ്രികള്‍, കരാറുകാരുടെ ഇടപെടലുകള്‍, മസ്റ്ററോള്‍, ഫണ്ട് വിനിയോഗം, സോഷ്യല്‍ ഓഡിറ്റ്, ഫയലുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ ഓംബുഡ്സ്മാന്‍ സ്വീകരിക്കും. നേരിട്ടും പ്രതിനിധി മുഖേനയും പരാതി നല്‍കാം. ഇ-മെയില്‍ വഴിയും പരാതിപ്പെടാം. വിലാസം: ombudsmanmgnregakkd@gmail.com
സാധാരണ പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാവണം. സമയം ആവശ്യമുളള കേസുകളില്‍ തീര്‍പ്പുണ്ടാക്കാനുളള കാലാവധി 45 ദിവസമാണ്. അഴിമതി, കൈക്കൂലി, ക്രമക്കേട് എന്നിവ സംബന്ധിച്ച പരാതികളില്‍ തുടരന്വേഷണം വേണമെങ്കില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാം. ദാരിദ്ര ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍ -20, കോഴിക്കോട് എന്നാണ് ഓംബുഡ്സ്മാന്‍െറ വിലാസം.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More