“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 2 July 2012

കുന്ദമംഗലത്ത് കേരള ഫുട്ബാള്‍ ട്രെയ്നിങ് കേന്ദ്രം

കുറ്റിക്കാട്ടൂര്‍ :  ഒരു സായാഹ്നത്തില്‍ ഒരുപറ്റം ചെറുപ്പക്കാരുടെ മനസ്സില്‍ ഉദിച്ച ആശയം മറ്റൊരു വൈകുന്നേരത്തില്‍ യാഥാര്‍ഥ്യമായി. ഭാവിയില്‍ ഇന്ത്യ ലോകകപ്പ് ഫുട്ബാള്‍ കളിക്കുകയാണെങ്കില്‍ അതിലൊരാള്‍ കോഴിക്കോട് നിന്നുണ്ടാവുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ആസ്ഥാനമാക്കി കേരള ഫുട്ബാള്‍ ട്രെയ്നിങ് കേന്ദ്രം(കെ.എഫ്.ടി.സി) ആരംഭിച്ചു.
അഭിരുചിയുള്ള കുട്ടികളെ കണ്ടത്തെി ലോകോത്തര ഫുട്ബാളിന് കോഴിക്കോടന്‍ സംഭാവന നല്‍കുകയെന്ന ആഗ്രഹവുമായി ഇറങ്ങിയ നിയാസ്, പ്രസാദ് പന്നിയങ്കര, അമ്പദാസ് വര്‍മ, ഹരിഹരന്‍, വീനീത്, രാജീവ് എന്നീ ഫുട്ബാള്‍ കമ്പക്കാരുടെ മോഹമാണ് ഇതോടെ സഫലമായത്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കെ. പ്രദീപ് കുമാര്‍ എം.എല്‍.എ ജഴ്സി കെ.എഫ്.ടിസി സെക്രട്ടറി നിയാസിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഫുട്ബാളിനെ സ്നേഹിക്കുന്ന മണ്ണില്‍നിന്ന് ഇന്ത്യന്‍ ഫുട്ബാളിനോ ലോക ഫുട്ബാളിനോ ഒന്നും നല്‍കാന്‍ സാധിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത കഴിഞ്ഞാല്‍ രാജ്യത്ത് ഫുട്ബാള്‍ ഇഷ്ടക്കാര്‍ കൂടുതലുള്ളത് കോഴിക്കോട്ടാണ്. ജില്ലയില്‍ കാല്‍പ്പന്ത് കളിയെ വ്യാപിപ്പിക്കാന്‍ ശ്രമം നടന്നിട്ടില്ല. പക്ഷേ, എല്ലാ വര്‍ഷവും കൃത്യമായി ജില്ലാലീഗ് മത്സരങ്ങള്‍ കോഴിക്കോട് മാത്രമേ നടക്കാറുള്ളൂവെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു. കോഴിക്കോടിന്‍െറ ഫുട്ബാള്‍ വികസനത്തിനായി പുതിയങ്ങാടി ബീച്ചില്‍ ഫുട്ബാള്‍ മൈതാനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 19 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഭട്ട് റോഡില്‍ ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കിനായി ശ്രമിക്കുന്നുണ്ട്. ഇതിന്‍െറ പകുതി തുക അനുവദിച്ചു. ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ നയങ്ങള്‍ ഇന്ത്യന്‍ ഫുട്ബാളിനെ കൊല്ലാന്‍ മാത്രമേ ഉപകരിക്കൂവെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ക്ക് മുമ്പേ കോഴിക്കോടിന്‍െറ ഫുട്ബാള്‍പ്രേമം ലോകത്തിന് മുന്നിലത്തെിച്ച പഴയകാലതാരങ്ങളെ ആദരിച്ചു. മാനാഞ്ചിറ, വെസ്റ്റ്ഹില്‍ മൈതാനങ്ങളില്‍ കളിച്ചുവളര്‍ന്ന് രാജ്യമെമ്പാടും കോഴിക്കോടന്‍ ഫുട്ബാള്‍പ്പെരുമ അറിയിച്ച പഴയകാല താരങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തല്‍ കൂടിയായി ആദരിക്കല്‍ ചടങ്ങ്.
ഇവര്‍ക്കൊപ്പം വര്‍ത്തമാനകാലത്തിന്‍െറ ഭാവിതാരങ്ങളെയും, കമാല്‍ വരദൂറിനെയും കെ.എഫ്.ടി.സി ആദരിച്ചു. യൂറോകപ്പ് ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. കെ.എഫ്.ടി.സി പ്രസിഡന്‍റ് പ്രസാദ് പന്നിയങ്കര അധ്യക്ഷത വഹിച്ചു. ഭാസി മലാപ്പറമ്പ്, മുന്‍ കൗണ്‍സിലര്‍ ഗിരീഷ്, സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എഫ്.ടി.സി സെക്രട്ടറി നിയാസ് സ്വാഗതം പറഞ്ഞു. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മലാപ്പറമ്പ് ഹൗസിങ് കോളനിക്ക് സമിപമാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More