“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 6 December 2011

മാലിന്യ നിക്ഷേപം;ഹൈ കോടതി നിര്‍ദേശം നടപ്പാക്കാന്‍ ബന്ദ്ധപെട്ടവര്‍ ക്ക് മടി .

കുറ്റിക്കാട്ടൂര്‍ : പ്ളാസ്റ്റിക് ബാഗുകളില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ  ഹൈകോടതി പുറപ്പെടുവിച്ച വിധി കര്‍ശനമായി നടപ്പാക്കാനുള്ള പൊലീ സിന്റെ ശ്രമത്തിനു തിരിച്ചടി . പിടി കൂടുന്ന മാലിന്യം സംസ്കരിക്കാനുള്ള കേന്ദ്രം പഞ്ചായത്തുകളില്‍ ഇല്ലാത്തതാണ് പോലിസിനെ കുഴക്കുന്നത് .ഇതുകാരണം പോലീസ് നടപടിക്കു പഞ്ചായത്തിന്റെ സഹകരണം കിട്ടില്ലെന്നും ആക്ഷേപമുണ്ട് .പെരുവയല്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ സംസ്കരണ കേന്ദ്രം ഇല്ലാന്നാണ്‌ മെഡിക്കല്‍ കോളേജ് പോലീസിനു കിട്ടിയ വിവരം .മാത്രമല്ല അറവു ശാലകളില്‍ നിന്നുള്ള അവശിഷ്ടം നേരിട്ട് ഓടകളില്‍ ഒഴുക്കിയിട്ടും ബന്ദ്ധപെട്ടവര്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട് .വില്‍ക്കാനുള്ള  ലൈസന്സ് പോലും എടുക്കാതെയാണ് ചിലര്‍ വില്പന കേന്ദ്രത്തില്‍ വെച്ച് തന്നെ കന്നു കാലികളെ   അറക്കുന്നത്‌. .മത്സ്യവാഹനങ്ങളില്‍നിന്ന് റോഡില്‍ മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ 269ാം വകുപ്പുപ്രകാരം പൊലീസിന് വകുപ്പുണ്ട് .ഇത് പ്രകാരം ഓടയിലേക്കു അറവു മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും .ഇറച്ചി, മത്സ്യം എന്നിവയുടെ അവശിഷ്ടങ്ങള്‍, അറവുശാലാ മാലിന്യം, ഹോട്ടല്‍-ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങി സ്വന്തം ഉത്തരവാദിത്തത്തില്‍ സംസ്കരിക്കേണ്ടവയാണ്. ഇവയാണ്  പ്ളാസ്റ്റിക് കവറുകളിലാക്കി പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.  പരിസ്ഥിതിക്ക് ഹാനികരമാകുന്ന പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം, മാലിന്യം കത്തിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 269, 270 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. 269ാം വകുപ്പനുസരിച്ച കേസുകള്‍ക്ക് ആറുമാസം തടവോ കോടതി തീരുമാനിക്കുന്ന പിഴയോ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കണം. ശ്വാസകോശ അസുഖങ്ങള്‍ ഉണ്ടാക്കുംവിധം പ്ളാസ്റ്റിക്-രാസവസ്തുക്കള്‍ കത്തിച്ചാല്‍ 270ാം വകുപ്പുപ്രകാരം രണ്ടുവര്‍ഷം തടവോ കോടതി നിര്‍ദേശിക്കുന്ന പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മത്സ്യവാഹനങ്ങളില്‍നിന്ന് റോഡില്‍ മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെയും 269ാം വകുപ്പുപ്രകാരം പൊലീസിന് കേസെടുക്കാം. പൊതുസ്ഥലത്തെ പുകവലിക്ക് ഐ.പി.സി 278ാം വകുപ്പുപ്രകാരവും മലമൂത്ര വിസര്‍ജനത്തിന് 290ാം വകുപ്പനസുരിച്ചുമാണ് കേസ്. വാഹനങ്ങളില്‍ മാലിന്യവുമായി വന്ന് പൊതുസ്ഥലത്ത് എറിഞ്ഞ് രക്ഷപ്പെടുന്നവരും സൂക്ഷിക്കുക. വാഹന നമ്പറടക്കം ആരെങ്കിലും പൊലീസില്‍ പരാതി നല്‍കിയാല്‍ അകത്താവും.ഇതിനു പുറമേ പഞ്ചായത്തി രാജ് ആക്റ്റ് പ്രകാരവും നടപടി എടുക്കാം .എന്നിട്ടും കോടതി വിധിയോടു ബന്ധപെട്ടവര്‍ വേണ്ടത്ര ജാഗ്രത
പുലര്‍ത്തുന്നില്ലെന്നു ആക്ഷേപമുണ്ട് .പെരുവയല്‍ പഞ്ചായത്തില്‍ മാലിന്യ സംസ്കരണ കേന്ദ്രം ഇല്ലാത്ത വിവരം പോലിസിനെ അറിയിചിട്ടുന്ടന്നു സെക്രടറി ചന്ദ്രന്‍ പറഞ്ഞു .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More