Just in....!!!!!!
Wednesday, 28 December 2011
മാലിന്യം നീക്കാന്‍ അവര്‍ മാമ്പുഴയിലിറങ്ങി
| കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക കള്‍ കൊളക്കാടത്ത് താഴത്തുനിന്ന് പുഴയില്‍ ഒഴുക്ക് തടസ്സപ്പെടുത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു |
ഡിസംബര്‍ 23 മുതല്‍ മാമ്പുഴയുടെ തീരങ്ങളില്‍ കാടുവെട്ടിയും ഒഴുക്ക് തടസ്സപ്പെടുത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തും കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളാകുന്നത്. പുഴയുടെ നീരൊഴുക്ക് ശക്തിപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ഭാഗത്തുനിന്നാണ് ശുചീകരണം തുടങ്ങിയത്.
കൊളക്കാടത്ത് താഴത്തുനിന്ന് പുഴയില്‍ ഒഴുക്ക് തടസ്സപ്പെടുത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തിങ്കളാഴ്ച നീക്കം ചെയ്തു.
മൂന്നു ലോഡ് മാലിന്യമാണ് കരക്കെത്തിച്ചത്. ഉച്ചവരെ നടക്കുന്ന സേവനത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 52 പേരുണ്ട്.
കുറ്റിക്കാട്ടൂര്‍ എല്‍.പി സ്കൂളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ അനീഷ് പാലാട്ട്, മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായ മുജീബ് ഇടക്കണ്ടി, ചിക്കു റിഷാദ്, മൊയ്തീന്‍ ഹാജി, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, പാലാട്ട് ശ്രീധരന്‍ എന്നിവര്‍ ഇവരോടൊപ്പമുണ്ട്.
ക്യാമ്പ് 29ന് അവസാനിക്കും. എന്‍.എസ്.എസ് സെക്രട്ടറി അബ്ദുല്‍ ജസീദ്, കോഓഡിനേറ്റര്‍ ഇ. മുഹമ്മദ് റാഫി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment