“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Sunday 11 December 2011

കളിക്കളംനാട് നീങ്ങുമ്പോള്‍ രാത്രിയുടെ ആവേശമായി കാല്‍ പന്തിന്റെ മൂവര്‍ മത്സരം

അരീക്കല്‍ താഴം വയലില്‍ ഇന്നലെ രാത്രി വൈദ്യുതി വെളിച്ചത്തില്‍ നടന്ന മത്സരത്തില്‍ ഇന്നവേഷന്‍ മാക്കിനിയാടു താഴവും നാസ്ക് ആറാം മൈലും ഏറ്റു മുട്ടുന്നു
കുറ്റിക്കാട്ടൂര്‍ :കളി സ്ഥലങ്ങള്‍ നാട് നീങ്ങുന്ന നാട്ടില്‍  കാല്‍ പന്തിന്റെആവേശം പകര്‍ന്നു നൈറ്റ് ഫുട്ബോള്‍ മത്സരം .കുറ്റിക്കാട്ടൂര്‍ അരീക്കല്‍ താഴം വയലില്‍ ഇന്നലെ രാത്രി വൈദ്യുതി വെളിച്ചത്തില്‍ നടന്ന മത്സരം നിറഞ്ഞ കാണികള്‍ക്ക് മുന്‍പില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് വാരിയേഴ്സ് വെള്ളിപറമ്പിന് ട്രോഫി നല്‍കി കൊണ്ട് സമാപിച്ചു . പെനാല്‍ടി ഷൂട്ട്‌ ഔട്ടില്‍ കാല്കോന്‍ പെരുവയലിനെ യാണ് ഇവര്‍ പരാജയപ്പെടുത്തിയത് . വിന്നേഴ്സ്പേര്യ സംഘടിപ്പിച്ച ത്രീസ് മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു .അഞ്ച് അടി നീളവും രണ്ട് അടി ഉയരവുമുള്ള പോസ്റ്റില്‍ പറന്നു വരുന്ന ഗോള്‍ തട്ടി മാറ്റാന്‍  കൈ ഉപയോഗിക്കാന്‍ പാടില്ല . മാത്രമല്ല   പെനാല്‍ടി ഗ്രൌണ്ടിന്റെ മധ്യ
ഭാഗത്ത്‌ നിന്നുമാണ്  ഷൂട്ട്‌ ചെയ്യുക എന്നതും ഈ കളിയുടെ പ്രത്യേകതയാണ് . വിജയിച്ച ടീമിന് അയ്യായിരംരൂ പയും എതിര്‍ ടീമിന് രണ്ടായിരം രൂപയും സമ്മാനമായി ലഭിച്ചു . നാട്ടിലെ  വയലുകള്‍ മണ്ണിട്ട്‌ മൂടിയപ്പോള്‍ കാല്‍ പന്തുകളിക്കു ഇടം കിട്ടാതെ രംഗത്ത് നിന്നും പലരും പിന്‍ വാങ്ങിയിരുന്നു .അത് കൊണ്ട്തന്നെ ചെറിയ കളി സ്ഥലങ്ങളില്‍ വെച്ച് നടത്താന്‍ പറ്റിയ മത്സരമായി  
ത്രീസ് ഫുട്ബോള്‍ മത്സരം മാറിയിരിക്കയാണ് .ഒരു രാവിന്‍റെ ദൈര്‍ഘ്യത്തില്‍ അവസാനിക്കുന്നത് കൊണ്ട് കാണികള്‍ക്ക് ഇത് ആവേശമാണ് .നാട്ടിലെ ബാകി വെച്ച കാല്‍ പന്തിന്റെ ആവേശമായി ത്രീസ് ഇനി എത്ര കാലം നില്‍ക്കുമെന്ന് അറിയില്ല .
അതും  കളി ഓര്‍മയുടെവയലിനൊപ്പം മണ്ണി നടിയില്‍മറയാതിരിക്കടെ  .



No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More