“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 24 December 2011

എ.ഡബ്ള്യു.എച്ച് പോളിടെക്നിക് അധ്യാപകര്‍ വീണ്ടും സമരത്തിന്

കുറ്റിക്കാട്ടൂര്‍: നിയമപ്രകാരമുള്ള ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുറ്റിക്കാട്ടൂര്‍ എ.ഡബ്ള്യു.എച്ച് പോളിടെക്നിക് അധ്യാപകര്‍ വീണ്ടും അനിശ്ചിതകാല സമരത്തിനൊങ്ങുന്നു.
സമരസഹായ സമിതിയുടെ അഭ്യര്‍ഥന മാനിച്ച്  കഴിഞ്ഞ എട്ടിന് നിര്‍ത്തിവെച്ച സമരം ജനുവരി രണ്ടാംവാരത്തില്‍ പുനരാരംഭിക്കാന്‍ സെല്‍ഫ് ഫിനാന്‍സിങ് പോളിടെക്നിക് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനുമുമ്പായി പ്രശ്നപരിഹാരത്തിന് ഹൈകോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളെടുക്കാന്‍ യോഗം രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച്  ഡിസംബര്‍ ഒന്നിനാണ് അധ്യാപകര്‍ സമരം ആരംഭിച്ചത്. ഇതിനിടയില്‍ ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഡിസംബര്‍ 15നകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് ധാരണയായിരുന്നു. ഇതേതുടര്‍ന്നാണ് സമരം നീട്ടിവെച്ചത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിഷ്കര്‍ഷിക്കുന്ന ശമ്പളം നല്‍കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ കഴിഞ്ഞ 13ന് എ.ഡബ്ള്യു.എച്ച് ഗവേണിങ് ബോഡി ചെയര്‍മാന് നിര്‍ദേശം  നല്‍കിയെങ്കിലും നടപ്പായില്ളെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭമാരംഭിക്കുന്നത്.  എ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.എസ്. സുനില്‍, കെ.ആര്‍. ജിതിന്‍, സന്ദീപ്, കെ.കെ. സജിത്, എം. ജാബിര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More