“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 1 October 2012

നസീറിന് നാടിന്‍െറ വിട

 മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി. നസീര്‍ അഹമ്മദിന്‍െറ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. രാവിലെ 9.30 ന് പരപ്പില്‍ ശാദുലി പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നിശ്ചയിച്ചതെങ്കിലും ജനത്തിരക്ക് കാരണം എം.എം. ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. സഹോദരന്‍ അബ്ദുല്‍ റഷീദാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ തിരുവണ്ണൂരിലെ ബറാമി ഹൗസിലെത്തിക്കുകയായിരുന്നു. 10.30ഓടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയും പടവും പത്രങ്ങളില്‍ വന്ന പിറ്റേന്നുതന്നെ നസീറിന്‍െറ മരണവാര്‍ത്തയും എത്തി. സെക്രട്ടറിയായി തെരഞ്ഞെടുത്തത് രാവിലെ പത്രങ്ങളില്‍ കണ്ട് നസീറിനെ വിളിച്ചവര്‍ക്ക് പ്രതികരണമൊന്നും ലഭിച്ചില്ല. ഏറെ താമസിയാതെ വന്ന വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്തതായിരുന്നു. ഈയിടെയായി വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളില്‍ ജനം ആശങ്കാകുലരാണ്. ചേംബര്‍ സെക്രട്ടറിയായി ചുമതലയേറ്റ നസീര്‍ ചേംബര്‍ മുഖേന നടപ്പാക്കേണ്ട വിപുലമായ പദ്ധതികള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. ജേസീസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, റോട്ടറി ക്ളബ് ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രാത്രി ഏഴോടെ ചേംബര്‍ ഓഫിസില്‍ നിന്നിറങ്ങിയ നസീര്‍ വീട്ടില്‍ വിളിച്ച് അല്‍പം വൈകുമെന്നറിയിക്കുകയും ചെയ്തിരുന്നു.
നഗരത്തില്‍ പല സന്ദര്‍ഭങ്ങളിലായി കൊല്ലപ്പെടുന്ന ആറാമത്തെ വ്യാപാരിയാണ് നസീര്‍. സ്വര്‍ണ വ്യാപാരി കെ.ആര്‍. ഭക്തവത്സലം, അപ്സര തിയറ്റര്‍ ഉടമ കെ.ജെ. തോമസ്, മാട്ടുമ്മല്‍ അബൂബക്കര്‍ ഹാജി, വൈത്തിരിയിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരീം, മാര്‍ബിള്‍ വ്യാപാരി അരവിന്ദാക്ഷന്‍ എന്നിവര്‍ നേരത്തേ കൊല്ലപ്പെട്ടവരാണ്. ഇതില്‍ പുതിയറ മാട്ടുമ്മല്‍ ഹോസ്പിറ്റല്‍ ഉടമയായ അബൂബക്കര്‍ഹാജി ട്രെയിനില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ വീണ് മരിക്കുകയായിരുന്നു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More