“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 9 October 2012

അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതിഷേധം വ്യാപകം


മാവൂര്‍: മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ പള്ളിതാഴം കുറിഞ്ഞോടത്ത് കടവ് പാലത്തിന് സമീപം മെറ്റല്‍ക്കൂനയില്‍ തട്ടി സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി ബസിനടിയിലേക്ക് വീണുമരിച്ച സംഭവത്തില്‍ വ്യാപകപ്രതിഷേധം. കരാറുകാരുടെ അനാസ്ഥ കാരണമാണ് ദാരുണമായ അപകട മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടുവര്‍ഷം മുമ്പാണ് മാങ്കാവ്-കണ്ണിപറമ്പ് റോഡിന്‍െറ നവീകരണ പ്രവൃത്തി തുടങ്ങിയത്. മുക്കം ആസ്ഥാനമായുള്ള ഏബ്ള്‍ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. എന്നാല്‍, തുടങ്ങിയ അന്നുതൊട്ട് ഇന്നുവരെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഈ റോഡിന്‍െറ നവീകരണത്തിന് നടന്നിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പി.ഡബ്ള്യു.ഡി ഓഫിസ് ഉപരോധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിനുശേഷം പെരുമണ്ണ മുതല്‍ ഊര്‍ക്കടവ് വരെയുള്ള ഭാഗങ്ങളിലൊക്കെ മെറ്റലും ക്വാറിപ്പൊടികളും മറ്റും റോഡിന്‍െറ ഇരുഭാഗങ്ങളിലും ഇറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടിയിട്ട മെറ്റല്‍ക്കൂനയാണ് തിങ്കളാഴ്ച അപകടത്തിന് കാരണമായത്.
റോഡിന്‍െറ ഈ അവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഈ റോഡിലൂടെ മുപ്പതോളം ബസുകളാണ് പെരുവയല്‍ ഭാഗത്തേക്കും രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗത്തേക്കും സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ മറ്റ് നിരവധി വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകാറുണ്ട്.
എന്നാല്‍, റോഡിന്‍െറ ഇരുവശങ്ങളിലും മെറ്റലും കരിങ്കല്ലുകളും കൊണ്ടിടാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ വഴിയില്ലാതായി. തെരുവ് വിളക്കില്ലാത്തതും രാത്രികളില്‍ അപകടമുണ്ടാകുന്നുന്നുണ്ട്.
ദുരിതയാത്രക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗതം തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ ആലോചന.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More