“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 5 August 2011

നന്മ മരിക്കുന്നില്ല; ജസ്‌നക്ക് സാന്ത്വനമായി തണലിന്റെ കൂട്ടായ്മ

പന്തീരാങ്കാവ്: നന്മയുടെ ഉറവ വറ്റാത്ത മനസ്സുകളുടെ കാരുണ്യത്തില്‍, ശാരീരിക-മാനസിക വൈകല്യമുള്ള പതിനൊന്നുകാരിക്ക് സാന്ത്വനസ്‌പര്‍ശം. പെരുമണ്ണ തെക്കേ പൊയ്യേരി ഉസ്മാന്റെ മകള്‍ ജസ്‌നക്കാണ് സര്‍വശിക്ഷാ അഭിയാന്‍ വിഭാവനം ചെയ്യുന്ന തണല്‍ അയല്‍പക്ക കൂട്ടായ്മയില്‍ വസ്ത്രങ്ങള്‍, സാനിറ്ററി ഉപകരണങ്ങള്‍, പ്രത്യേക സംവിധാനമുള്ള കസേര എന്നിവ നല്‍കിയത്.
രണ്ടര വയസ്സില്‍ വളര്‍ച്ചാവൈകല്യത്തെ തുടര്‍ന്ന് വിധിയുടെ തടവറയില്‍ കുരുങ്ങി ഒറ്റപ്പെട്ട ജസ്‌നയെക്കുറിച്ച് പുറംലോകമറിഞ്ഞത് എസ്.എസ്.എയുടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ്. തുടര്‍ന്ന് ചില സുമനസ്സുകള്‍ ജസ്‌നക്ക് വസ്ത്രങ്ങളും മറ്റും സംഭാവന നല്‍കാന്‍ തയാറാവുകയായിരുന്നു.
കഴിഞ്ഞദിവസം ഈ കുടുംബത്തിന്റെ പണി തീരാത്ത വീടിന്റെ മുറ്റത്തൊരുക്കിയ ചടങ്ങില്‍ വസ്ത്രങ്ങളും മറ്റുപകരണങ്ങളും ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ ജസ്‌നക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സ്ഥലസൗകര്യം ലഭ്യമായാല്‍ ഇത്തരം കുട്ടികളുടെ വീടുകളിലേക്ക് റോഡ് സൗകര്യമൊരുക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടിയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. അഹമ്മദ്, ടി. സൈതുട്ടി, വൈസ് പ്രസിഡന്റ് എം. സമീറ, ബി.പി.ഒ പി. സത്യനാരായണന്‍, എം. സതീഷ് ചന്ദ്രന്‍, മുല്ലേരി ശ്രീധരന്‍ മാസ്റ്റര്‍, എ. ബീരാന്‍കോയ, നന്ദകുമാര്‍, മാനിശ്ശേരി ജാഫര്‍, കെ. അബ്ദുല്‍ ജബ്ബാര്‍, ഖദീജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More