“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 24 August 2011

നിയമം അട്ടി മറിക്കുന്നു; സി .ബി .എസ്‌.ഇ.സ്കൂളില്‍ രക്ഷിതാക്കളില്ലാതെ രക്ഷാകൃത സമിതികള്‍ .

അണ്‍ എയ്ഡഡ് അടക്കം സ്‌കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) നിര്‍ബന്ധമായും രൂപവത്കരിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം സി.ബി.എസ്.ഇ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് പി.ടി.എ ഇല്ലാതെ.
പി.ടി.എ, അധ്യാപകനിയമനം, ശമ്പളം, സ്‌കൂളിനുവേണ്ട ഭൗതിക സാഹചര്യം തുടങ്ങി നിരവധി ഘടകങ്ങള്‍ നിയമാവലിയില്‍ വ്യക്തമാക്കിയിരിക്കെ പി.ടി.എ ഇല്ലാതെയും അധ്യാപകര്‍ക്ക് കൃത്യമായ ശമ്പളം നല്‍കാതെയും വിദ്യാര്‍ഥികളില്‍നിന്ന് തലവരി ഈടാക്കിയും നിയമത്തെ വെല്ലുവിളിക്കുകയാണ് സ്‌കൂള്‍ നടത്തിപ്പുകാര്‍. നിയമാവലി ലംഘിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദ് ചെയ്യാന്‍ ബോര്‍ഡിന് അധികാരമുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഡസന്‍കണക്കിന് സി.ബി.എസ്.ഇ സ്‌കൂളുകളുണ്ടെങ്കിലും ഭൂരിപക്ഷത്തിലും പി.ടി.എ നിലവിലില്ല. പ്രിന്‍സിപ്പലും ഏതാനും അധ്യാപകരും ഉടമയും ഉള്‍പ്പെടുന്ന കമ്മിറ്റികളില്‍ രക്ഷിതാക്കളെ അടുപ്പിക്കാറില്ല. മിക്ക സ്‌കൂളുകളിലും വര്‍ഷാവര്‍ഷം ഫീസ് വര്‍ധിപ്പിക്കാറുണ്ടെന്നും  പി.ടി.എ ഇല്ലാത്തതിനാല്‍ ഫീസ് വര്‍ധനവ് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. പതിനായിരങ്ങള്‍ മുതല്‍ ലക്ഷം രൂപവരെ തലവരി വാങ്ങുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ ജില്ലയിലുണ്ട്.
സി.ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളില്‍, എയ്ഡഡ്-അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ മാനേജിങ് കമ്മിറ്റി എന്നപേരില്‍ പി.ടി.എ രൂപവത്കരിക്കണമെന്ന് നിയമാവലിയില്‍ പറയുന്നു.
എയ്ഡഡ് സ്‌കൂളുകളില്‍ 15ല്‍ കൂടാതെയും  അണ്‍ എയ്ഡഡില്‍ 21ല്‍ കൂടാതെയും അംഗങ്ങള്‍ പി.ടി.എയില്‍ ഉണ്ടായിരിക്കണം. ഹെഡ്മാസ്റ്റര്‍ മെംബര്‍ സെക്രട്ടറിയാവുന്ന കമ്മിറ്റിയില്‍ രണ്ട് രക്ഷാകര്‍ത്താക്കള്‍, രണ്ട് അധ്യാപകര്‍, സ്‌കൂള്‍ ട്രസ്‌റ്റോ ബോര്‍ഡോ നോമിനേറ്റ് ചെയ്യുന്ന ഒരു വനിതയടക്കം രണ്ടുപേര്‍ എന്നിങ്ങനെ നിര്‍ബന്ധമായും ഉണ്ടാവണമെന്നും ബാക്കിയുള്ളവരെ സ്‌കൂളിന്റെ നിയമാവലിയനുസരിച്ച് തെരഞ്ഞെടുക്കുകയോ നോമിനേറ്റ് ചെയ്യുകയോ വേണമെന്നും സി.ബി.എസ്.ഇയുടെ നിയമാവലിയിലുണ്ട്.
തുച്ഛമായ ശമ്പളം ലഭിക്കുന്നവരാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകരും.
അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്കും സി.ബി.എസ്.ഇ നിയമാവലിയില്‍ വ്യക്തമായ മാര്‍ഗരേഖകളുണ്ട്. അധ്യാപകരുടെയും അനധ്യാപകരുടെയും സര്‍വീസ് റെക്കോര്‍ഡുകള്‍ കൃത്യമായി സൂക്ഷിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന നിരക്കിലെ ശമ്പള സ്‌കെയിലനുസരിച്ച് ശമ്പളം നല്‍കുക തുടങ്ങിയവയാണ് അധ്യാപക നിയമനം സംബന്ധിച്ച ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. എന്നാല്‍, പല സ്‌കൂളുകളും ഇവയൊന്നും പാലിക്കുന്നില്ല.
 





No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More