Just in....!!!!!!
Saturday, 20 August 2011
കുന്നമംഗലം ബ്ലോക്കില്‍ ആധാര്‍ പദ്ധതിക്ക് തുടക്കം
കുറ്റിക്കാട്ടൂര്‍ : രാജ്യത്തെ പൗരന്മാര്ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ആധാര്‍ പദ്ധതിക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി കുന്നമംഗലം ബ്ലോക്കിലെ
പെരുവയല്‍ പഞ്ചായത്തിലും പദ്ധധി നടപ്പാക്കാന്‍ ശ്രമം തുടങ്ങി .
.
ഇന്ത്യന്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) നല്കുന്ന 12അക്ക സംഖ്യയാണ് ആധാര്‍. ഈ സംഖ്യ കേന്ദ്രീകൃത വിവരശേഖരണ യൂനിറ്റില്‍ രേഖപ്പെടുത്തിവെക്കും.
ഇതില്‍ ഓരോ വ്യക്തിയുടെ സ്ഥിതിവിവരക്കണക്കുകളും ജീവശാസ്ത്രപരമായ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും.
അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ആധാര്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കുന്നുമ്മല്‍, കൊടുവള്ളി, തൂണേരി, കുന്ദമംഗലം എന്നീ ബ്ലോക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങിയിരിക്കുന്നത്. മറ്റ് ബ്ലോക്കുകളിലും ഉടന്‍ ആരംഭിക്കും. അക്ഷയ സെന്ററുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം.
അപേക്ഷിക്കുന്നവരുടെ ഫോട്ടോയും വിരലടയാളവും എടുക്കുന്ന ദിവസം അക്ഷയ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി അറിയിക്കും.
എന്റോള്‍മെന്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ കാര്‍ഡ് തപാലില്‍ ലഭിക്കും. എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്ന ഓരോ ബി.പി.എല്‍ കുടുംബത്തിനും 150 രൂപ വീതം സര്‍ക്കാര്‍ നല്‍കും.
അഞ്ചുവയസ്സുമുതലുള്ളവര്ക്ക് രാജ്യത്തെവിടെയും തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും പത്തുവിരലിന്റെ അടയാളം, കൃഷ്ണപടലം, ഫോട്ടോ, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ ആധാര്‍ നമ്പറില്‍ ലഭ്യമായിരിക്കും.

Subscribe to:
Post Comments (Atom)

It is already started in Mumbai.Really it is unique.
ReplyDelete