“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 15 August 2011

പെരുവയല്‍ പഞ്ചായത്തില്‍ അയല്പക്ക വേദികള്‍ക്ക് തുടക്കം

കുറ്റിക്കാട്ടൂര്‍ :അന്യമായി കൊണ്ടിരിക്കുന്ന അയല്പക്ക ബന്ധങ്ങളുടെ വീണ്ടെടുപ്പിനുംവികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ
പങ്കാളിത്തം ഉറപ്പാക്കുന്നതിനും പെരുവയല്‍ പഞ്ചായത്തില്‍  വിവിധ വാര്‍ഡ്‌ കളിലായി അയല്പക്ക വേദി രൂപീകരണം ആരംഭിച്ചു .
നാല്‍പ്പതിനും അന്‍പതിനും ഇടക്കുള്ള വീടുകള്‍ ചേര്‍ന്നാണ് അയല്പക്ക വേദികള്‍ രൂപീകരിക്കുന്നത് .ഒരു വാര്‍ഡില്‍ ഏഴു മുതല്‍ 
പന്ത്രണ്ടു വരെ കൂട്ടായ്മകള്‍ ഉണ്ടാവും . പതിമൂന്നാം വാര്‍ഡിലെ  മുഴുവന്‍ വീടുകളും ചേര്‍ന്ന വേദികളുടെ രൂപീകരണം പൂര്‍ത്തിയാക്കി 
വാര്‍ഡ്‌ വികസന സമിതി നിലവില്‍ വന്നതായി വാര്‍ഡ്‌ മെമ്പര്‍ പി.കെ ശറഫുദ്ധീന്‍  പറഞ്ഞു .ഏഴു അംഗങ്ങള്‍ അടങ്ങിയ കമ്മറ്റിയാണ്
ഓരോ അയല്പക്കവേദികളുടെയും ഭരണസമിതി.വാര്‍ഡിലെ ഗുണഭോക്താക്കളെതിരഞ്ഞെടുക്കുന്നതിന് വേദിസഹായകരമായിരിക്കും   .ഇരുപത്തി രണ്ടാം വാര്‍ഡിലും വേദി 
രൂപീകരണം ആരംഭി ച്ചതായി വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട് അറിയിച്ചു .ഇതിനിടെ നിലവില്‍ വരുന്ന കമ്മറ്റികളില്‍ ഏഴു പേരില്‍ 
വനിതകള്‍ ക്ക് പ്രാതി നിധ്യം കുറവാണന്ന പരാതി ഉയര്‍ന്നിട്ടുണ്ട് .ഭാരവാഹികളില്‍ സ്ത്രീ പ്രതി നിധികള്‍ ഇല്ലാത്തതാണ് വിമര്‍ശനത്തിനു 
കാരണം .എഴില്‍ രണ്ടു പേര്‍ മാത്രമാണ് വനിതകള്‍ .ഭാരവാഹികളാകുന്ന പുരഷന്‍ മാര്‍ മാത്രമേ വാര്‍ഡ്‌ വികസന സമിതികളില്‍ വരികയുള്ളൂ എന്നതും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട് .കുടുംബ ശ്രീകളില്‍ സ്ത്രീ പങ്കാളിത്തം ഉള്ളത് കൊണ്ടാണ് 
ഇതില്‍ പുരുഷന്മാര്‍ക്ക് പ്രാധി നിത്യം നല്‍കിയതെന്ന്   വാര്‍ഡ്‌ മെമ്പര്‍ ശറഫുദ്ധീന്‍    പറഞ്ഞു .  

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More