Just in....!!!!!!
Monday, 29 August 2011
മണല്‍മാഫിയക്കെതിരെ നടപടി: എസ്.ഐക്ക് സ്ഥലംമാറ്റം
മാവൂര്‍: ഇരുവഴിഞ്ഞി, ചെറുപുഴ, ചാലിയാര്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി മണലൂറ്റുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്.ഐക്ക് സ്ഥലംമാറ്റം. മാവൂര്‍ എസ്.ഐ ഡി. രജീഷ്‌കുമാറിനെയാണ് സ്ഥലംമാറ്റിയത്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ വേഷം മാറിയും ഗുഡ്‌സ് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സഞ്ചരിച്ച് മണല്‍ കടത്തുന്ന ലോറികളും തോണികളും പിടികൂടി അല്‍പകാലംകൊണ്ട് നാട്ടുകാരുടെ അംഗീകാരം നേടിയിരുന്നു.
ഇതോടെ ഇത്തരം മാഫിയാ സംഘങ്ങള്‍ സ്വാധീനമുപയോഗിച്ച് എസ്.ഐയെ മാറ്റാന്‍ ശ്രമം നടത്തുന്നതായി നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. അതിനിടക്കാണ് അഞ്ചുമാസം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പേ എസ്.ഐയെ സ്ഥലംമാറ്റിയത്.(mavoor report)

Subscribe to:
Post Comments (Atom)

No comments:
Post a Comment