“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 27 August 2011

സ്‌നേഹപൂര്‍വം, പ്രതീക്ഷയോടെ ആദ്യ ഉപവാസം

കോഴിക്കോട്: കീബോര്‍ഡുകള്‍ മാറ്റിവെച്ച് അവര്‍ തെരുവിലിറങ്ങി. ഇറോം ശര്‍മളിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍. മണിപ്പൂരിലെ പ്രത്യേക പട്ടാള അധികാരം എടുത്തുമാറ്റാന്‍ 11 വര്‍ഷമായി പോരാടുന്ന ഇറോം ശര്‍മിളയെ പിന്തുണച്ച് മാനാഞ്ചിറ സ്‌ക്വയറില്‍ 'സ്‌നേഹപൂര്‍വം പ്രതീക്ഷയോടെ' എന്നു പേരിട്ട ഫേസ്ബുക് കൂട്ടായ്മയാണ് ഉപവാസം നടത്തിയത്. ഫേസ്ബുക് വഴി ആശയം കൈമാറിയവര്‍ തീര്‍ത്ത കേരളത്തിലെ  ആദ്യ പ്രക്ഷോഭമായി ഇത് മാറി. മോണിറ്ററുകള്‍ക്കു മുന്നിലൂടെയല്ലാതെ മിക്ക പേരുടെയും ആദ്യപരിചയപ്പെടലും സമരപ്പന്തലില്‍ നടന്നു. എറണാകുളത്തെ ഗ്രാഫിക് ഡിസൈനര്‍ രഞ്ജിത്ത് മുതല്‍ തിരുവനന്തപുരത്തുകാരന്‍ ഡോ. രമേശ് കുമാര്‍വരെ തിരക്കിട്ട ജോലികള്‍ മാറ്റിവെച്ച് കോഴിക്കോട്ടെത്തി. 'മാധ്യമ'ത്തില്‍ പി.കെ. പാറക്കടവ് ഇറോം ഷര്‍മളിയെപ്പറ്റി കുറിച്ചിട്ടതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഗ്രൂപ്പ് ഉടലെടുത്തത്. ലോകം മുഴുവന്‍ ആറായിരത്തോളം അംഗങ്ങള്‍ കൂട്ടായ്മക്ക്  ഇതിനകമുണ്ടായി.
പതിനായിരക്കണക്കിന് പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. രാവിലെ പത്തിന് ആരംഭിച്ച ഉപവാസത്തെപ്പറ്റിയുള്ള വിവരങ്ങളും പടങ്ങളും തത്സമയം നെറ്റില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു. തൃശൂരില്‍ നടത്താനിരുന്ന പ്രക്ഷോഭം കോഴിക്കോട്ടായത് ഇവിടെയാണ് കൂടുതല്‍ സജീവാംഗങ്ങളുള്ളത് എന്നതുകൊണ്ടാണ്. അഭിലാഷ് 'അഭി' ചെയര്‍മാനും രഞ്ജിത്ത് കോഓഡിനേറ്ററും അജ്മല്‍ കൊടിയത്തൂര്‍ ജനറല്‍ സെക്രട്ടറിയും മന്‍സൂര്‍ പെരുവള്ളൂര്‍, ഇര്‍ഷാദ് കൊടിയത്തൂര്‍ എന്നിവര്‍ മറ്റു ഭാരവാഹികളുമായി ഫേസ്ബുക് വഴി രൂപവത്കരിച്ച സമിതിക്കാണ് പ്രക്ഷോഭത്തിന്റെ നടത്തിപ്പു ചുമതല.
ഉപവാസം വൈകുന്നേരം സാറാ ജോസഫ് നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. പതിവുഭരണകൂടങ്ങള്‍ക്കും രാഷട്രീയ കക്ഷികള്‍ക്കും പരിചിതമല്ലാത്ത അണ്ണാ ഹസാരെയുടെയും ഇറോം ഷര്‍മിളയുടെയുമൊക്കെ സമരങ്ങള്‍ ഭരണകൂടങ്ങളെ വിറളിയിലാക്കിയെന്ന് സാറാ ജോസഫ് പറഞ്ഞു. ഗാന്ധിജിക്കുശേഷം ഭാരതത്തിന്റെതായ സമരമുറ ഉപയോഗിച്ചിട്ടില്ലായിരുന്നു. പട്ടാളനിയമം കേരളമടക്കം എവിടെയും വരാമെന്ന സ്ഥിതിയായി. ഭക്ഷണമില്ലാതെ ആത്മബലംകൊണ്ട് ഭരണകൂട തന്ത്രങ്ങളെ തകര്‍ക്കുന്ന ആത്മീയതന്ത്രം ഇറോം ശര്‍മിള വളര്‍ത്തിയെടുത്തു. പുണെയില്‍നിന്നുള്ള അധ്യാപികയും ആക്ടിവിസ്റ്റുമായ എസ്.വി. ഓജസിന്റെ 'ലെ ഷോലെ' (പന്തമേന്തിയ വനിതകള്‍) എന്ന നാടകവും അരങ്ങേറി.
പി.കെ.പാറക്കടവ് കഥയും കല്‍പറ്റ നാരായണന്‍ കവിതയും അവ

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More