“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday, 28 April 2012

ഇളംപിലാശേരി താഴം റോഡ്‌ ഉത്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡില്‍ നിന്നും കിഴക്കോട്ടു പോകുന്ന ഇളംപിലാശേരി താഴം - മുഴക്കഞ്ചേരി റോഡ്‌ പെരുവയല്‍ പഞ്ചായത്ത് പ്രസി ഡ ണ്ട് അസ്മാബി ഉത്ഘാടനം ചെയ്തു.പെരുവയല്‍ പഞ്ചായത്തിന്റെ 2011  -2012  വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തിയാണ് റോഡ്‌ പണി പൂര്‍ത്തീകരിച്ചത് . 22 -൦ വാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ച  ഈ വര്‍ഷത്തെ പ്രഥമ റോഡാണ് ഇത് .  ചടങ്ങില്‍ പെരുവയല്‍ പഞ്ചായത്ത് വൈസ് : പ്രസി ഡ ണ്ട് കെ സാദാ ശിവന്‍ അദ്ധ്യക്ഷനായിരുന്നു .റോഡ്‌ കമ്മറ്റി സെക്രടറി റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു
പൊതാത്തു  മുഹമ്മദ്‌ ഹാജി (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ )രാജന്‍ ചോലക്കല്‍ ,വാര്‍ഡ്‌ മെമ്പര്‍മാരായ രാധ കൃഷ്ണന്‍ ,സുബിത തോട്ടഞ്ചേരി ,എ ഡി എസ് കെ ശാന്ത ,എന്നിവര്‍ സംസാരിച്ചു . വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടു സ്വാഗതവും  ഹംസ ഇളംപിലാശേരി നന്ദിയും പറഞ്ഞു .

Thursday, 26 April 2012

ആനകുഴിക്കരയില്‍ കാല്‍ നട യാത്രക്കാരന്‍ ബസ്‌ തട്ടി മരിച്ചു

കുറ്റിക്കാട്ടൂര്‍ : റോഡ്‌ അരികിലൂടെ നടന്നു പോകുകയായിരുന്ന കാല്‍ നട യാത്രക്കാരന്‍ ആനകുഴിക്കരയില്‍ ബസ്‌ തട്ടി മരിച്ചു.  ചെറു കര മേത്തല്‍ കണ്ണന്‍ കുട്ടിയുടെ മകന്‍ പ്രേമ ദാസനാണ്‌ മരിച്ചത് . വ്യയാഴ്ച ഉച്ചക്ക് 2 മണിക്കാണ് സംഭവം. കുറ്റിക്കടവ് -കോഴിക്കോട് റൂട്ടിലോടുന്ന ഒ .സി .എം ബസാണ് ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയത് .ഭാര്യ :പത്മാവതി ,മക്കള്‍ :രസ്ന,രമിന,രജുന,മരുമക്കള്‍ :ശിവദാസന്‍ .രഞ്ജിത്ത് .

വെസ്റ്റേണ്‍ മൊയ്തീന്‍ കോയനിര്യാതനായി

കുറ്റിക്കാട്ടൂര്‍ : ഇയ്യക്കുനിയില്‍ വെസ്റ്റേണ്‍ മൊയ്തീന്‍ കോയ (71) നിര്യാതനായി. മയ്യത് നമസ്കാരം വെള്ളി  രാവിലെ 9 മണിക്ക് കണിയാത്ത് ജുമുഅത്ത് പള്ളിയില്‍. വെസ്റ്റേണ്‍ അബ്ബാസ്‌ ഹാജി സഹോദരനാണ്. നഫീസ ഭാര്യ.
മക്കള്‍ : അബ്ദുല്‍ ലത്തീഫ്, ജാഫര്‍, സുബൈര്‍, ഉസ്മാന്‍, ശരീഫ, ഖദീജ, റജില, ഫസീല.
ജാമാതാക്കള്‍: അബ്ദുറഹിമാന്‍ വെള്ളിപറമ്പ്, ഉസ്മാന്‍ പൈങ്ങോട്ടുപുറം, നൗഷാദ് പെരുവയല്‍, മുഹമ്മദ്‌ കക്കോവ്.
മരുമക്കള്‍: റസീന, ജസ്ന, സൗഫിയ, ഷഹനാസ്.    

കുറ്റിക്കാട്ടൂര്‍ ജി എച് എസില്‍ 98 % വിജയം

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ :ഹൈസ്കൂളില്‍ എസ്‌ എസ്‌ എല്‍ സിക്ക് 98 ശതമാനം വിജയം . 9 എ + ,1 എ , 492  പേര്‍ പരീക്ഷ എഴുതിയതില്‍ 479  പേര്‍ തുടര്‍ന്ന് പഠിക്കാന്‍ യോഗ്യത നേടി .കുറ്റിക്കാട്ടൂര്‍ സ്കൂളിലെ മികച്ച വിജയമാണ് ഈ വര്ഷം നേടിയത് .


Monday, 23 April 2012

മാവൂരിനു മുഖ്യ മന്ത്രിയുടെ വാഗ്ദാനം

മാവൂര്‍ കോണ്ഗ്രസ് മണ്ഡലം സമ്മേളനത്തില്‍ മുഖ്യ മന്ത്രി സംസാരിക്കുന്നു
മാവൂര്‍: ലോക വ്യാവസായിക ഭൂപടത്തില്‍ സ്ഥാനമുണ്ടായിരുന്ന മാവൂരിന്റെ ഇന്നത്തെ അവസ്ഥ സര്‍ക്കാറിന്റെ മുഖ്യ പരിഗണനാ വിഷയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് മാവൂര്‍ മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറിന് മാവൂരിലെ പ്രശ്നമെന്തെന്നറിയാം. ജനങ്ങള്‍ എന്താഗ്രഹിക്കുന്നുവെന്നും സര്‍ക്കാറിനറിയാം. അത്തരം ആഗ്രഹങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പരിഗണന നല്‍കി നിറവേറ്റുക എന്നതാണ് യു.ഡി.എഫിന്റെ പ്രധാന അജണ്ട.
മാവൂരിന്റെ ഇന്നത്തെ അവസ്ഥ അധികനാള്‍ തുടരുകയില്ല. അതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണികള്‍ കൂടുതല്‍ ശക്തിപ്രാപിക്കേണ്ട കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ സെക്രട്ടറി സുഫിയാന്‍, പി. മൊയ്തീന്‍, കെ.പി. ചന്ദ്രന്‍, സി. മാധവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തേ പൊതുസമ്മേളനത്തിന്റെ മുന്നോടിയായി മാവൂര്‍ അങ്ങാടിയില്‍ റാലി നടത്തി. റാലിക്ക് ജില്ലാപഞ്ചായത്തംഗം പി.സി. അബ്ദുല്‍ കരീം, പി. ഭാസ്കരന്‍ നായര്‍, വി.എസ്. രഞ്ജിത്ത്, ടി.പി. ഉണ്ണിക്കുട്ടി, ഗിരീഷ് കമ്പളത്ത്, വാസന്തി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, 18 April 2012

ആ കൈകള്‍ ജസ്നയുടേതായിരുന്നു

 കുറ്റിക്കാട്ടൂര്‍ : തിങ്കളാഴ്ച ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷിച്ചതിന്റെ അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുമ്പോഴും അവസാന പ്രതീക്ഷയായി തന്റെ മുതുകില്‍ ചുറ്റിപ്പിടിച്ച ജസ്നയെ (14) രക്ഷിക്കാനാവാത്തതിന്റെ സങ്കടം അടക്കാനാവുന്നില്ല ചാലില്‍ രാമചന്ദ്രന്. അപകടം നടന്ന് 24 മണിക്കൂര്‍ കഴിയുംമുമ്പേ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ ആദരിക്കാനായി ജില്ലാ ഭരണകൂടം കലക്ടറേറ്റില്‍ ഒരുക്കിയ ചടങ്ങില്‍ അപകട നിമിഷങ്ങള്‍ വിവരിക്കുമ്പോഴാണ് രാമചന്ദ്രന്‍ ജസ്നയെ ഓര്‍ത്ത് വിതുമ്പിയത്.
കുട്ടികള്‍ വീണ വിവരം അറിഞ്ഞപാടെ കുറച്ചകലെ തോണി നന്നാക്കുന്ന ജോലിയിലേര്‍പ്പെട്ട രാമചന്ദ്രനും പൂളക്കാംപറമ്പ് സുരേഷും ചാലിയാറിലേക്കെടുത്തു ചാടുകയായിരുന്നു. രാമചന്ദ്രന്‍ മൂന്നുപേരെയും സുരേഷ് രണ്ടു പേരെയുമാണ് രക്ഷിച്ചത്. ബോധം വീണ്ടെടുത്തപ്പോഴാണ് കുട്ടികളിലൊരാള്‍ ജസ്നയെ കാണാനില്ലെന്ന വിവരം പറയുന്നത്. തന്റെ കൈയില്‍ തടഞ്ഞവരെയെല്ലാം രക്ഷിച്ച രാമചന്ദ്രന്‍ രക്ഷക്കായി തന്റെ മുതുകില്‍ പിടിച്ചത് ജസ്നയായിരിക്കാമെന്ന് ഓര്‍ക്കുന്നു.
പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പളളി കടവിനടുത്തായി തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന മൂന്നു കുടുംബ്ധില്‍പ്പെട്ടവര്‍ തിങ്കളാഴ്ച നാലുമണിയോടെയാണ് പുഴ കാണാനെത്തിയത്. ഇവര്‍ നിന്ന സ്ഥലം അപകടസാധ്യതയുളളതാണെന്ന് മുന്നറിയിപ്പ് നല്‍കിയ കെ.വി. ഫഹദും ഒപ്പമുണ്ടായിരുന്ന പി.പി. മുനീഷുമാണ് കുട്ടികള്‍ പുഴയില്‍ വീണ വിവരം ആദ്യം രാമചന്ദ്രനേയും സുരേഷിനേയും അറിയിക്കുന്നത്. അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അനേകം പേരില്‍ ഫഹദിന്റെ പിതാവ് കെ.വി. സുബൈറുമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കലക്ടറുടെ ചേംബറില്‍ രാമചന്ദ്രനും സുരേഷിനുമൊപ്പം ഫഹദ്, മുനീഷ്, സുബൈര്‍ എന്നിവരെയും ആദരിച്ചു. എം.കെ.രാഘവന്‍ എം.പി ഇവരെ പൊന്നാട അണിയിച്ചു.
ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍, ഗ്രാമപഞ്ചായത്തംഗം വിജയന്‍ വിളക്കുമാടം, എ.ഡി.എം കെ.പി. രമാദേവി എന്നിവര്‍ പങ്കെടുത്തു. അപകടത്തില്‍ കാണാതായ ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറക്കിന്റെ മകള്‍ ജസ്നയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ കണ്ടെടുത്തു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ ജസ്നയുടെ സഹോദരിമാരായ ഷംന (17), ഫിദ (ഒമ്പത്), അബ്ദുല്ലയുടെ മകള്‍ തസ്നീമ (17), ബിയാട്രിസ് (45), മകള്‍ ആനി (13) എന്നിവരായിരുന്നു.

കോഴിക്കോട്ചാലിയാറില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി -മുജീബ് പെരുമണ്ണ

പെരുമണ്ണ :  പുഴ കാണാനെത്തിയ സഹോദരിമാരടക്കമുള്ള കുടുംബം ചാലിയാറില്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറകിന്റെ മകള്‍ ജസ്നയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പള്ളി കടവിനടുത്താണ് തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന മൂന്ന് കുടുംബങ്ങളിലുള്ളവര്‍ അപകടത്തില്‍പെട്ടത്. പുഴ കാണാനെത്തിയ ഇവരിലൊരാള്‍ പുഴയോരത്തെ പാറക്കല്ലില്‍നിന്ന് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ള അഞ്ചുപേരും പുഴയില്‍ വീണത്. അഞ്ച് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Tuesday, 17 April 2012

കിഴക്കേ കണ്ടി പുഷ്പ രാജന്റെ മകള്‍ ആതിര നിര്യാതയായി

കുറ്റിക്കാട്ടൂര്‍ :കിഴക്കേ കണ്ടി പുഷ്പ രാജന്റെ മകള്‍ ആതിര 17 നിരാതയായി .ഗവ :ഹയര്‍ സെകണ്ട്രി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് .അമ്മ സുലത, സഹോദരന്‍ .ദീപു ,സംസ്കാരം ബുധന്‍ രാവിലെ 8 മണി .അസുകം കാരണം രോഗ ശയ്യയിലായിരുന്നു .ചൊവ്വാഴ്ച വൈകുന്നേരമാണ് മരണം .

Monday, 16 April 2012

പുഴ കാണാനെത്തിയ കുടുമ്പം ചാലിയാറില്‍ അപകടത്തില്‍ പെട്ട് 5 പേരെ രക്ഷപെടുത്തി ഒരു കുട്ടിയെ കാണാനില്ല

അപകടം നടന്ന കടവില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നു
പെരു മ ണ്ണ :പുഴ  കാണാനെത്തിയ കുടുമ്പം ചാലിയാറില്‍ പാറമ്മല്‍ ചുങ്ക പള്ളിക്കടുത്ത കടവില്‍ അപകടത്തില്‍ പെട്ടു .ഇതില്‍ 5  പേരെ രക്ഷപെടുത്തികൂടെയുണ്ടായിരുന്ന ഒളവണ്ണ തട്ടിയിലെ പാലക്കോട് മുബാറക്കിന്റെ മകള്‍ ജസ്ന 17  യെയാണ് കാണാനില്ലാത്തത്.കൂടെയുണ്ടായിരുന്ന സഹോദരികള്‍ ഷംന ,ഫിദ എന്നിവരെ നാട്ടുകാര്‍ രക്ഷ പ്പെടുത്തി യവരില്‍ പെടും .തസ്നീമ ,സുരേഷിന്റെ ഭാര്യ ആലിസ് ,അനില്‍എന്നിവരും രക്ഷപെട്ടവരില്‍ പെടും .ഇവരെ  മെഡിക്കല്‍   കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .പാറമ്മല്‍ ഫ്ലാറ്റില്‍ താമസിക്കുന്ന രണ്ടു കുടുംപങ്ങളിലെ അംഗങ്ങളാണ് ഇവര്‍ .പുഴയിലെ കല്ലില്‍  കയറിയ കുട്ടി വഴുതി പുഴയില്‍ വീണപ്പോള്‍ കൂടെയുള്ളവര്‍  രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പുഴയില്‍ വീഴുകയായിരുന്നു .കരയിലുള്ളവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്‌ ഇവരെ രക്ഷ പെടുത്തിയത് .രാത്രി 10  മണി വരെ ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയിട്ടും ജസ്നയെ കണ്ടെത്താനായില്ല .തിങ്കളാഴ്ച 4  മണിക്കാണ് അപകടം സമ്പവിച്ചത്‌. ചൊവ്വാഴ്ച രാവിലെ നേവിയുടെ സഹായത്തോടെ തിരച്ചില്‍ തുടരും .

സ്വാഭിമാന്‍ പദ്ധതി പാളുന്നു; തേങ്ങയിടീച്ചവര്‍ പുലിവാലുപിടിക്കുന്നു

  കുറ്റിക്കാട്ടൂര്‍ :  സ്വാഭിമാന്‍ പദ്ധതിയില്‍ തേങ്ങ പറിപ്പിച്ചവര്‍ പുലിവാലു പിടിക്കുന്നു. തേങ്ങയിടല്‍ പോലെയുള്ള തൊഴിലിന് ആളെ കിട്ടാത്തത് പരിഹരിക്കാനും വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാക്കാനുമായി ജില്ലാ ഭരണകൂടമാണ് സ്വാഭിമാന്‍ പദ്ധതി ആരംഭിച്ചത്.
ആദ്യതവണ തേങ്ങപറിക്കാന്‍ കൃത്യമായെത്തിയെങ്കിലും പിന്നീട് പണം കൂടുതല്‍ ചോദിച്ച് വരാതിരിക്കുന്നതായാണ് പരാതി. സ്വാഭിമാന്‍ തൊഴിലാളികള്‍ ജോലിചെയ്ത പറമ്പില്‍ നേരത്തേയുള്ള തൊഴിലാളികള്‍ ജോലിചെയ്യാന്‍ സന്നദ്ധരാവാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പലരും.
സ്വാഭിമാന്‍ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ തൊഴിലാളിയെ ബുക്കുചെയ്താല്‍ തൊഴിലാളിയുടെ പേരും ഫോണ്‍ നമ്പറും ഉള്‍ക്കൊള്ളുന്ന മെസേജ് തിരിച്ചുവരും. പദ്ധതിയില്‍ തെങ്ങൊന്നിന് 15 രൂപയാണ് നിശ്ചയിച്ചതെങ്കിലും പലപ്പോഴും ഇരട്ടിയിലേറെ ആവശ്യപ്പെടുന്നതായാണ് പരാതി. പണം കൊടുത്താലും പല കാരണം പറഞ്ഞ് വൈകിക്കുന്നു. ആദ്യതവണ 15 രൂപക്ക് കയറിയെങ്കില്‍ തൊട്ടടുത്ത തവണ 25ഉം ഇപ്പോള്‍ 50 രൂപയുമായി ഉയര്‍ത്തിയതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
കൂലി കൂട്ടുന്നത് ചോദ്യംചെയ്താല്‍ ബഹിഷ്കരണമാണ് മറുപടി. പാവങ്ങാട് ഭാഗത്ത് മാസങ്ങളായി ‘സ്വാഭിമാനില്‍’ ബുക്കുചെയ്ത് കാത്തിരുന്ന സ്ഥലമുടമയുടെ കാറിന്‍െറ ഗ്ളാസ് പോലും തേങ്ങവീണ് തകര്‍ന്നു. സ്കൂള്‍ അവധിക്കാലമായതിനാല്‍ തെങ്ങിന് ചുവട്ടില്‍ പോവാതെ കുട്ടികളെ തടയുന്നതെങ്ങനെയെന്ന ആശങ്കയിലാണ് വീട്ടുകാര്‍.
പദ്ധതി ഓഫിസില്‍ വിളിച്ച് പരാതിപ്പെട്ടാലും നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് പറ്റുന്നില്ലെന്നാണ് പരാതി. റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ അധികാരികളെ സമീപിക്കാനാണ് ഉപഭോക്താക്കളുടെ നീക്കം.

Friday, 13 April 2012

വിഷു കണി കാണാത്ത രാഹുലിനും, ഹ്രദയം നിലച്ചു പോകുന്ന ഒന്നര വയസ്സുകാരന്‍ അമല്‍ ദേവിനും, നെഞ്ചുരുകി നെട്ടോട്ട മോടുന്ന ശിവനും കുടുംബത്തിനും വേണ്ടി കാരുണ്യത്തിന്റെ കൈ ചേര്‍ത്തു പിടിക്കുക .

കുറ്റിക്കാട്ടൂര്‍ : എല്ലാവരും ശനിയാഴ്ച വിഷു കണിയുടെ കാഴ്ചയിലേക്ക് എഴുന്നേറ്റു വരുമ്പോള്‍ പുവ്വാട്ട് പറമ്പിലെ പി എം അപാര്‍ട്ട്
മെന്റില്‍  രാഹുല്‍ തന്റെ അക കണ്ണ് കൊണ്ട് ഈ വര്‍ഷവും  കണി കാണും . ശിവന്റെയും സതിയുടെയും ഇരട്ട കുട്ടികളില്‍ ആണ്‍കുട്ടിയായ രാഹുല്‍ ജന്മനാ കാഴ്ച ശക്തി ഇല്ലാതെയാണ് പിറന്നത്‌ .കൂടെ പിറന്ന രേവതി അഞ്ചാം  ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിന്റെ കളിമുറ്റെതെതാന്‍ കാഴ്ച മാത്രമായിരുന്നില്ല രാഹുലിന് തടസ്സം .ശരീരത്തില്‍ വളര്‍ന്നു വരുന്ന എല്ലുകള്‍ പൊട്ടുന്ന ഒസ്കിയോ ഫോറോസിസ്എന്ന രോഗം രാഹുലിന്റെ ചലന ശേഷിയെ നിര്‍വീര്യ മാക്കിയിരുന്നു .ശിവനും കുടുംബവും മകനെ പറ്റുന്ന എല്ലാ ചികിത്സയും നല്‍കി നിസ്സഹായനായപ്പോള്‍ വിധിയില്‍ പ്രതീക്ഷ അര്‍പ്പിചിരിക്കുമ്പോഴാണ് മറ്റൊരു പരീക്ഷണം ഈ കുടുമ്പത്തെ തളര്ത്തുന്നത് .രണ്ടാമത്തെ മകന്‍  ഒന്നര വയസ്സുകാരന്‍ അമല്‍ ദേവിന്
ഹ്ര്‍ദയത്തിനു വാല്‍വ് തകരാര്‍ കണ്ടെത്തിയത് മാത്രമല്ല ഇതില്‍ ഒരു ദ്വാരവും .അടിയന്തിര ചികിത്സ ക്ക് ഒന്നര ലക്ഷം രൂപ വേണം .സ്വന്തമായി  ഒരു സെന്റ്‌ ഭൂമിയില്ലാത്തത് കൊണ്ട് വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുമ്പം .പുവ്വാട്ട് പറമ്പിലെ ഒരു ബാര്‍ബര്‍ ഷാപ്പില്‍ ദിവസ വേതനമാണ് ഇവരുടെ വരുമാനം .ഒരു നേരത്തെ മരുന്നിനു മിച്ചം വെക്കാന്‍ പോലും ഈ വരുമാനം തികയില്ല .ഇപ്പോള്‍ ഈ പരീക്ഷണത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ് ശിവനും ഭാര്യ സജിതയും . ഇവരുടെ ഈ കൊച്ചു മകനെയെങ്കിലും ചികിത്സിക്കാന്‍ നമ്മുടെ  കൊച്ചു സഹായം കൊണ്ട് കഴിയും .വിഷു നാളില്‍ ഹ്രദയം കൊണ്ടുള്ള ഈ കാഴ്ചകള്‍ ദൈവം കാണാതിരിക്കില്ല .ഈ അഭ്യര്‍ഥന നമ്മുടെ ഇടയിലെ കൊച്ചു അനുജന്‍ മാര്‍ക്ക് വേണ്ടിയാണ് .കാരുണ്യത്തിന്റെ ഒരു കൈ നാം  ചേര്‍ത്ത് പിടിച്ചാല്‍ ഇവര്‍ ക്ക് ഒരു തണലാവും .ദൈവം തുണക്കട്ടെ..സഹായം   അയക്കേണ്ട വിലാസം

shivan ,a/c no :64095752465, state bank of mysore ,calicut, mob,9946222267,(2) abdu rahman,p,a/c no:607, perumanna service co-operative bank.kuttikkattoor ,mob;9645006050,(rahman kuttikkattoor )

Wednesday, 11 April 2012

നെല്‍ വയലുകളില്‍ കണി വെള്ളരിയുടെ നൂറു മേനി-രഞ്ജിത്ത് മാവൂര്‍

കുറ്റിക്കാട്ടൂര്‍ :  കാര്‍ഷികോത്സവമായ വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും പെരുവയല്‍ പഞ്ചായത്തിലെ കണിവെള്ളരിപ്പാടങ്ങള്‍ സജീവമായി. പെരുവയലിലെ എല്ലാ വയലുകളിലും സ്വര്‍ണവര്‍ണ തിളക്കവുമായി കണിവെള്ളരികള്‍ മാത്രം.
പെരുവയലില്‍ കണിവെള്ളരി വിളഞ്ഞില്ലെങ്കില്‍ മലബാറില്‍ വിഷുക്കണിയൊരുക്കാന്‍ വെള്ളരി കിട്ടില്ലെന്നാണ് പറച്ചില്‍. അത്രക്കേറെയാണ് ഇവിടുത്തെ വയലുകളിലെ കണിവെള്ളരി കൃഷി. നാടും നഗരവും പൊള്ളുന്ന വേനലില്‍ കത്തിയെരിയുമ്പോഴും അതൊന്നും വകവെക്കാതെ നൂറുമേനി കണിവെള്ളരി വിളയിച്ച് വിജയം കൊയ്യുകയാണ് ഇവിടുത്തെ കര്‍ഷകര്‍. തലമുറകളായി കൈമാറിപ്പോരുന്ന ഒരു കാര്‍ഷികവൃത്തിയാണ് പെരുവയലുകാര്‍ക്ക് കണിവെള്ളരി കൃഷി.
ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട വയലുകളില്‍ മാത്രമായി ഒതുങ്ങിയ കൃഷി ഇന്ന് ഹെക്ടര്‍ കണക്കിന് വയലുകളിലേക്ക് വ്യാപിച്ചിരിക്കയാണ്. നേരത്തേ കര്‍ഷകര്‍ സ്വന്തമായാണ് ചെയ്തിരുന്നതെങ്കില്‍ ഇന്നതിലും മാറ്റമുണ്ടായി. കൃഷിഭവനു കീഴില്‍ രൂപവത്കരിച്ച ഓരോ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ക്ളസ്റ്ററുകള്‍ക്ക് കീഴില്‍ കര്‍ഷക കൂട്ടായ്മയാണ് കണിവെള്ളരി കൃഷിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിളവും വര്‍ധിച്ചു. രണ്ടുമാസമാണ് വിളവെടുപ്പിനുവേണ്ടത്.
കണിവെള്ളരി കറിവെക്കുന്നതിനും മറ്റു ഭക്ഷണാവശ്യത്തിനും ഉപയോഗിക്കാമെങ്കിലും വിഷുവിന് കണിയൊരുക്കുന്നതിനാണ് പ്രാധാന്യം. വിഷു വിപണി കണക്കാക്കി മാത്രമായിട്ടാണെങ്കിലും ഓരോ വര്‍ഷവും അത്യുല്‍സാഹത്തോടെയാണ് കര്‍ഷകര്‍ കണിവെള്ളരി കൃഷിചെയ്യുന്നത്. വിഷുവിന് ഒരാഴ്ച മുമ്പുതന്നെ വിളവെടുപ്പാരംഭിക്കും.
കഴിഞ്ഞവര്‍ഷംവരെ അതത് പ്രദേശത്തെ അങ്ങാടികള്‍ കേന്ദ്രീകരിച്ചും കോഴിക്കോട് മാര്‍ക്കറ്റിലുമാണ് പെരുവയലിലെ കണിവെള്ളരികള്‍ വിറ്റഴിച്ചിരുന്നത്.  ഇന്ന് കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയും വിളവ് കൂടുകയും ചെയ്തതോടെ ചില കുത്തക കമ്പനികള്‍ വയലുകളില്‍ നേരിട്ടെത്തി കണിവെള്ളരികള്‍ ശേഖരിക്കുന്നുണ്ട്. അങ്ങനെ വില്‍ക്കുമ്പോള്‍ നാടന്‍ വിപണിയില്‍ 18 മുതല്‍ 20 വരെ വില കിട്ടുന്ന സ്ഥാനത്ത് 20 മുതല്‍ 30 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
അതേസമയം പഞ്ചായത്തിലെ വ്യാപകമായ നെല്‍വയല്‍ നികത്തലാണ് പെരുവയലിലെ കണിവെള്ളരി കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

Monday, 9 April 2012

റിയല്‍ ഫര്‍ണീച്ചര്‍ പുതിയ ഷോ റൂം ഉത്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ :കാതലുള്ള ബന്ദ്ധത്തിന്റെ കരുത്തുമായി എട്ടു വര്ഷം പിന്നിട്ട റിയല്‍ ഫര്ണീ ചറിന്റെ പുതിയ ഷോ റൂം കുറ്റിക്കാട്ടൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്റ് ടി നസുറുദ്ധീന്‍ ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്റ് പീതാമ്പരന്‍
ബ്ലോക്ക് മെമ്പര്‍ സി മാദ വദാസ് ,വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടു .തുടങ്ങി നിരവധിപേര്‍  പങ്കെടുത്തു .മുഹമ്മദ്‌ സാലിഹ് ആണ് ഇതിന്റെ എം ഡി .

നഗരം ചുവപ്പണിഞ്ഞു.പാര്‍ടി കൊണ്ഗ്രെസ്സ് സമാപന സമ്മേളനം തുടങ്ങി


കുറ്റിക്കാട്ടൂര്‍ :ഏപ്രില്‍ 4 മുതല്‍ കോഴിക്കോടിനെ ചുവപ്പണിയിച്ച സി പി എം പാര്‍ടി കോണ്ഗ്രസ്സിന്റെ സമാപനം കുറിച്ച് കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് നഗരത്തില്‍ പാര്‍ടി കേഡറുകള്‍അണി നിരന്ന റെഡ് വളണ്ടിയര്‍ മാര്ച് നടന്നു .കടപ്പുറത്ത് ഒരുക്കിയ വേദിയില്‍ പാര്‍ടിയുടെ കേന്ദ്ര കമ്മറ്റി
അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്നുണ്ട് .പക്ഷെ ഇതില്‍ അച്യുതാനന്ദന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും .

പെരുവയല്‍ റൂറല്‍ ഹൗസിങ് സൊസൈറ്റിയില്‍ വിവാദം

  കുറ്റിക്കാട്ടൂര്‍: അംഗത്വമില്ലാത്തയാളെ സഹകരണ ഹൗസിങ് സൊസൈറ്റിയുടെ ഡയറക്ടറും പ്രസിഡന്‍റുമാക്കിയതായി ആരോപണം.
 ഓഹരി തുക രണ്ടുതവണ പിന്‍വലിച്ചതായി വകുപ്പുതല  ഓഡിറ്റിങ്ങില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പിന്‍വലിച്ച പണം തിരിച്ചടച്ചെങ്കിലും കുറ്റാരോപിതനായ കോണ്‍ഗ്രസ് ജില്ലാ നേതാവ് പ്രസിഡന്‍റായി തുടരുന്നതായാണ് ആക്ഷേപം.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പെരുമണ്ണയിലെ പെരുവയല്‍ റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി. മൊയ്തീന്‍മാസ്റ്റര്‍ക്കെതിരെയാണ് സഹകരണ വകുപ്പ് ഓഡിറ്റിങ്ങില്‍ ഗുരുതര കുറ്റം കണ്ടെത്തിയത്. ഹൗസിങ് സൊസൈറ്റിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന 100 രൂപയുടെ 63 ഓഹരികളില്‍ ഒന്നുമാത്രം നിലനിര്‍ത്തി ബാക്കി പണം 2004ല്‍ പിന്‍വലിച്ചിരുന്നു. 2007ല്‍ ഇതേ സംഖ്യ വീണ്ടും പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. നേരത്തേ പണം നല്‍കിയത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സൊസൈറ്റി ഉദ്യോഗസ്ഥന്‍ രണ്ടാമതും പണം നല്‍കിയതോടെ നൂറുരൂപയുടെ ഏക ഓഹരിയും പുറമെ 6100 രൂപയും പിന്‍വലിക്കപ്പെട്ടു.
സൊസൈറ്റിയില്‍ അംഗത്വമില്ലാതിരിക്കെയാണ് 2008ല്‍ അദ്ദേഹം മത്സരിക്കുന്നതും ഡയറക്ടറാകുന്നതും. കോണ്‍ഗ്രസ്-ഐ വിഭാഗക്കാരനായ കെ. രാധാകൃഷ്ണന്‍ മാസ്റ്ററാണ് പ്രസിഡന്‍റായത്. രണ്ടര വര്‍ഷത്തിനുശേഷം നിലവിലെ പ്രസിഡന്‍റ് രാജിവെച്ചാണ് മൊയ്തീന്‍മാഅസ്റ്റര്‍ പ്രസിഡന്‍റാവുന്നത്
2011 ഡിസംബറില്‍ നടന്ന സഹകരണ വകുപ്പ് ഓഡിറ്റിങ്ങിലാണ് അംഗത്വമില്ലാതെ ഡയറക്ടറും തുടര്‍ന്ന് പ്രസിഡന്‍റുമായതും അധിക തുക പിന്‍വലിച്ചതും ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് 9610 രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും സൊസൈറ്റിയില്‍ അംഗമല്ലാത്ത ‘പ്രസിഡന്‍റ്’ രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി രൂപവത്കരിച്ച അന്വേഷണ കമീഷനും തീരുമാനമെടുക്കാനാവാതെ പിന്‍വലിയുകയായിരുന്നു.  ഈ വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാതെ മടക്കുകയായിരുന്നു.
ഓഡിറ്റ് സമയപരിധിക്കുമുമ്പുള്ള കാലത്തെ കണക്കുകള്‍ താന്‍ തന്നെ ആവശ്യപ്പെട്ടതുമൂലമാണ് അന്വേഷിച്ചതെന്നും ഒരു തവണ  പണം പിന്‍വലിച്ചത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സെക്രട്ടറിക്ക് സംഭവിച്ച അബദ്ധമാണ് വീണ്ടും പിന്‍വലിക്കാന്‍ ഇടയാക്കിയതെന്നും പ്രസിഡന്‍റ് പി. മൊയ്തീന്‍മാസ്റ്റര്‍ പറഞ്ഞു.തന്‍െറ അംഗത്വം റദ്ദായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളായിക്കോട് - മൂളപ്പുറം പാലം നിര്‍മാണം നബാര്‍ഡ് ഏറ്റെടുക്കും

പാലം സ്ഥാപിക്കാനുള്ള പുഴയുടെ തീരം
പന്തീരാങ്കാവ്: വാഴയൂര്‍-പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ ചാലിയാറിനു കുറുകെ പാലം പണിയണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമാകുന്നു. പാലത്തിനും അപ്രോച്ച് റോഡിനും സര്‍വേ നടത്തി വിശദ പഠനം നടത്താന്‍ നബാര്‍ഡ് നിര്‍ദേശിച്ചു.
1992ല്‍ ആറു പേര്‍ മരണപ്പെട്ട വെള്ളായിക്കോട്-നെച്ചിക്കാട്ട്കടവ് തോണി അപകടവും തുടര്‍ന്നുണ്ടായ അധികൃതരുടെ കര്‍ശന നടപടിയും മൂലമാണ് കടത്ത് തോണി നിലച്ചത്. പരസ്പരം ബന്ധപ്പെടാനാകാതെ ഇരുകരകളിലുമുള്ളവര്‍ ദുരിതത്തിലായതോടെയാണ് വാഴയൂര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പാലത്തിനായി സമരത്തിനിറങ്ങിയത്്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.എം. ഹിബത്തുല്ല മാസ്റ്റര്‍, കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് അംഗം മൂസാ ഫൗലദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍ തുടങ്ങിയവര്‍ ഭാരവാഹികളായി  ഇരുകരകളിലുമുള്ളവര്‍ ചേര്‍ന്ന് രൂപവത്കരിച്ച വെള്ളായിക്കോട്-മൂളപ്പുറം പാലം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് പാലത്തിനനുകൂലമായി അധികൃതര്‍ നടപടിയെടുക്കുന്നത്.
എം.കെ. രാഘവന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് പി.ഡബ്ള്യൂ.ഡി അധികൃതര്‍ പുഴയില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. 26 കോടി രൂപ ചെലവ് കണക്കാക്കുന്ന എസ്റ്റിമേറ്റ് തയാറാക്കി. ഇതിന്‍െറ വെളിച്ചത്തിലാണ് പാലത്തിന്‍െറ നിര്‍മാണ ചെലവ് അനുവദിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നബാര്‍ഡ് തീരുമാനമെടുത്തത്. മൂന്നു മാസത്തിനകം വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പി.ഡബ്ള്യൂ.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. രാധാകൃഷ്ണന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.

Sunday, 8 April 2012

അവസാന തണ്ണീര്‍ പാടവും മണ്ണിട്ട്‌ മൂടി ;ഇനി ദേശാടന പക്ഷികള്‍ നമുക്ക് കാഴ്ച തരില്ല !

മണ്ണിട്ട്‌ കൊണ്ടിരിക്കുന്ന വയലില്‍ ദേശാടന പക്ഷികള്‍
കുറ്റിക്കാട്ടൂര്‍ :കുന്നിടിച്ചു അവസാനത്തെ  വയലും മണ്ണി ട്ട്   നികത്തി  ഭൂമാഫിയ മുന്നേറുമ്പോള്‍ ഇവര്‍ക്ക് മുന്പില്‍ മുട്ട് മടക്കി ഭരണ കൂടം കാഴ്ച്ചക്കരാകുന്നു കടുത്ത ചൂടില്‍ ജല സ്രോദസുകള്‍ വറ്റിയിട്ടും നീര്‍ തടങ്ങള്‍ നശിപ്പിക്കുന്നതില്‍  മാഫിയ മുന്നേറുകയാണ് . പെരിങ്ങോളം ഭാഗത്തെ എം എല്‍ എ റോഡിനു ഇരു വശവും ഉള്ള വയലുകള്‍  മുഴുവനും മണ്ണിട്ട്‌ മൂടി .അവശേഷിക്കുന്നത് മണ്ണിട്ട്‌ തുടങ്ങിയിട്ടുണ്ട് .പെരുവയല്‍ പഞ്ചായത്തിലെ മിക്ക ഇടങ്ങളും ഇങ്ങനെ നികത്ത പെടുകയാണ് . വേനലില്‍ പോലും വെള്ളം കിനിയുന്ന. പെരിങ്ങോളം ഭാഗത്തെ എം എല്‍ എ റോഡിനു  ഇരു വശവും ഉള്ള വയലുകള്‍ നികത്തിയത് ദേശാടന പക്ഷികളുടെ   ആവാസത്തിനു ഭീഷണിയായി മാറിയിട്ടുണ്ട് .മാത്രമല്ല അടുത്ത വീടുകളിലെ കിണറുകളില്‍  വെള്ളം താഴ്ന്നതും വയല്‍ നികത്തിയതിന്റെ   ഫലമാണ് .വയല്‍ നികത്തല്‍ കാരണം നാട് മരു പറമ്പാവാന്‍ ഇനി അധിക കാലം വേണ്ടി വരില്ല

Saturday, 31 March 2012

വെല്‍ഫയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം പ്രഖ്യാപന കണ്‍ വന്‍ഷന്‍ പ്രേമ പിഷാരടി ഉത്ഘാടനം ചെയ്തു

സംസ്ഥാന വൈസ് പ്രസിഡ : പ്രേമ പിഷാരടി മണ്ഡലം പ്രസിഡ ണ്ട് ജോന്സന്‍ നെല്ലികുന്നിനു  പതാക കൈമാറുന്നു
കുറ്റിക്കാട്ടൂര്‍ :ക്ഷേമ  രാഷ്ട്രവും രാഷ്ട്രീയ ധാര്‍മികതയും ഉയര്‍ത്തി പിടിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം പ്രഖ്യാപന കണ്‍ വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡ : പ്രേമ പിഷാരടി   ഉത്ഘാടനം ചെയ്തു . കഴിഞ്ഞ ഏപ്രില്‍ 18 നു ഡല്‍ഹിയില്‍ വെച്ച് രൂപീകരിച്ച വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യയിലെ ദരിദ്ര രേയും സ്ത്രീകളെയും മുന്‍ നിരയിലേക്ക് കൊണ്ട് വന്നു അവരെ അധികാരത്തിന്റെ അവകാശികളാ ക്കുമെന്ന്  പ്രേമ പറഞ്ഞു .ചടങ്ങില്‍ ജില്ല പ്രസിഡ ണ്ട് പി സി ഭാസ്കരന്‍ അധ്യക്ഷനായിരുന്നു .മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു . ജോന്സന്‍ നെല്ലിക്കുന്ന് .(മണ്ഡലം പ്രസിഡ ണ്ട്) പി എന്‍ ഇമ്പിചികോയ, ജനാര്‍ദ്ദനന്‍  (വൈസ് പ്രസിഡ ണ്ട്)സി അബ്ദുറഹ്മാന്‍ (സെക്രടറി )ദാസന്‍ ,സുമയ്യ (ജോയിന്റ് സെക്രടറി ) ഉമ്മര്‍ ഒള വ ണ്ണ(ട്രഷറര്‍ )എന്നിവരെ ഭാരവാഹികളായി പ്രഖ്യാപിച്ചു .സംസ്ഥാന സെക്രടറി കെ എ ഷഫീക് മുഖ്യ പ്രഭാഷണം നടത്തി.പ്രേമ പിഷാരടി മണ്ഡലം പ്രസിഡ ണ്ട് നു പതാക കൈമാറി .മായന്‍ നേരൊത് .രാജന്‍ നെരയന്‍ കുളം ,ശംസുദ്ധീന്‍ ചെറുവാടി ,ഗംഗാധരന്‍ നായര്‍ .എന്നിവര്‍ സംസാരിച്ചു .ഷംസീര്‍ സ്വാഗതവും സി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു .

ഐ എന്‍ എല്‍ പൊതു യോഗത്തിനു നേരെ മുസ്ലിം ലീഗ് അക്രമം ,കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂരിന്റെ കേമറ തട്ടിപറിക്കാനും ശ്രമം

എന്‍  എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ്‌ പ്രസങ്ങിക്കുnnu
കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ടൌണില്‍ ഐ എന്‍ എല്‍ പൊതു യോഗം കയ്യേ റാനുള്ള മുസ്ലിം ലീഗ് ശ്രമം ശങ്ഘര്‍ഷതിനിടയാക്കി .എന്‍  എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ്‌ പ്രസങ്ങിക്കുംപോള്‍ ഒരു സംഘം ലീഗുകാര്‍ മുദ്രാവാക്യവുമായി വേദി ക്കരികിലേക്ക് വരികയായിരുന്നു .യോഗം ആക്രമിക്കാന്‍ വന്ന  ഇവരെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ പ്രതിരോധിക്കുകയും സ്റ്റേജില്‍  നിന്ന് നേതാക്കള്‍ ഇടപെട്ടു അണികളെ  ശാന്ത രാ  ക്കുകയും ചെയ്തത് കൊണ്ട് വന്‍ സങ്കര്‍ഷം  ഒഴിവായി .ഇതിനിടെ ആക്രമിക്കാന്‍ പ്രകടനമായി വന്നവരുടെ ഫോടോ എടുക്കാന്‍ ശ്രമിച്ച കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂ  രിന്റെ  കേമറ തട്ടി പറിക്കാനും അക്രമികള്‍ ശ്രമം നടത്തി.മെഡിക്കല്‍  കോളേജ് പോലീസ് സ്ഥലത്ത്  എത്തിയപ്പോള്‍ അക്രമികള്‍ പിരിഞ്ഞു പോയി .ലീഗുകാരുടെ ജനാധി പത്യ വിരുദ്ധ നിലപാട് അഭിപ്രായ സ്വാതന്ത്ര്യ ത്തിനു നേരെയുള്ള കടന്നേ റ്റ മാണെന്ന് ഐ എ നേതാക്കള്‍ പറഞ്ഞു .ചടങ്ങില്‍ അബ്ദു റസാക്ക്  അദ്ധ്യക്ഷനായിരുന്നു .കെ പി ഇസ്മയില്‍ ,കെ എ റ ഊഫ്,അഹമ്മദ് ദേവര്‍ കോവില്‍ .എന്നിവര്‍ സംസാരിച്ചു .മെഹബൂബ് സ്വാഗതവും സൈനുദ്ധീന്‍ നന്ദിയും പറഞ്ഞു .അക്രമത്തില്‍ പ്രതി ഷേധിച്ചു ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ കുറ്റി ക്കാട്ടൂരില്‍ പ്രകടനം നടത്തി

Thursday, 29 March 2012

മുതുവാട്ടില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ്‌ മുഹ്സിന്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :മുതുവാട്ടില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ്‌ മുഹ്സിന്‍  12 നിര്യാതനായി , ബുധനാഴ്ച രാത്രി ആശു പത്രിയില്‍ വെച്ചായിരുന്നു മരണം .ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു . മാതാവ് :സുലൈഖ ,സഹോദരങ്ങള്‍ ;മുബഷിര്‍,മുര്‍ഷിത .ചെറുവാടി ദാറുല്‍ ഹസനാത് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ തിയാണ് .മയ്യത് നമസ്കാരം വ്യയാഴ്ച രാവിലെ 11 മണിക്ക് കണിയാത് ജുമാ മസ്ജിത്  ഖബര്‍ സ്ഥാനില്‍ .

Monday, 26 March 2012

സഹപാഠികളുടെ അശ്രുകണം ഏറ്റു വാങ്ങി നാദിര്‍ യാത്രയായി

കുറ്റിക്കാട്ടൂര്‍ : ഞായറാഴ്ച  കല്ലം പാറ യിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ട  കുറ്റിക്കാട്ടൂര്‍ എ ഡബ്ലി യു എച് പോളി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും  ഫാറൂക്ക് കോളേജ്  അടിവാരം പാറേല്‍ കളത്തില്‍ മുളിയന്‍ പറമ്പ ബിചാവ- ആയിഷ ദമ്പതികളുടെ മകനുമായ നാദിറിന്റെ( 22 )മയ്യത്ത് സഹാപാടികളുടെയും നാട്ടുകാരുടെയും ദുഃഖം ഏറ്റു വാങ്ങി അഴിഞ്ഞിലം  ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി .ഞായറാഴ്ച ഫാറൂക്ക് കല്ലം പാറ യില്‍ തനിച്ചാല്‍ റോഡില്‍ നിന്ന് കടലുണ്ടി റോഡിലേക്ക് പ്രവേശിക്കുമ്പോള്‍  നാദിറിന്റെ ബൈക്കില്‍ ഗൂട്സ് ഓട്ടോ ഇടിച്ചാണ് മരണം സംപവിച്ചത്‌ .  സഹോദരങ്ങള്‍ :നവാസ് ,നവാര്‍ .ശിഫാന .

Saturday, 24 March 2012

കരിക്കണ്ടി മീത്തല്‍ കുഞ്ഞോയി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :കരിക്കണ്ടി മീത്തല്‍ കുഞ്ഞോയി നിര്യാതനായി (75 ),ഭാര്യ :ആമിന,മക്കള്‍ :ഫാത്തിമ ,സൈദ്‌ ,കദീജ ,റംല മറിയ, മരുമക്കള്‍ :അബൂബക്കര്‍ കുറ്റിക്കടവ്,സലിം കല്ലേരി,നാസര്‍ ചെറൂപ്പ ,സക്കീന

പശുക്കള്‍ക്കുള്ള ആരോഗ്യ സംരക്ഷണം നടപ്പാക്കി

പശുക്കള്‍ക്കുള്ള സമഗ്ര ആരോഗ്യ പദ്ധതി കിറ്റു വിതരണം  ഞ്ചായത്തു പ്രസി :  അസ്മാബി നിര്‍വഹിക്കുന്നു 
കുറ്റിക്കാട്ടൂര്‍ : 2011 -2012 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി  പെരുവയല്‍ പഞ്ചായത്തില്‍ പശുക്കള്‍ക്കുള്ള സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കി.പദ്ധതിയുടെ ഉത്ഘാടനം ഞ്ചായത്തു പ്രസി :  അസ്മാബി നിര്‍വഹിച്ചു .പഞ്ചായത്തിലെ 321 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും .പശുക്കള്‍ക്കുള്ള മരുന്നുകള്‍ ധാതു മിശ്രിതം എന്നിവ അടങ്ങിയ കിറ്റു കളാണ് നല്‍കിയത്  ചടങ്ങില്‍ സി എം സദാ ശിവന്‍ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു .ഡോക്ടര്‍ .കെ കെ അക്ബര്‍ ബോധ വല്കരണ ക്ലാസ്സെടുത്തു .

Friday, 23 March 2012

വരള്‍ച്ച: പദ്ധതികള്‍ രണ്ടാഴ്ചക്കകം സമര്‍പ്പിക്കണം

കുറ്റിക്കാട്ടൂര്‍    വരള്‍ച്ച നേരിടുന്നതിന് മുന്നോടിയായി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തുകളില്‍ നിലവിലുള്ള ജലസ്രോതസ്സുകളില്‍ നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് രണ്ടാഴ്ചക്കകം പദ്ധതികള്‍   സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.പി രമാദേവി അറിയിച്ചു. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  വരള്‍ച്ചാ ദുരിതങ്ങള്‍ നേരിടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു.
കുടിവെളള പദ്ധതികളുടെ വൈദ്യുതിബന്ധം ഒരു കാരണവശാലും വിച്ഛേദിക്കരുതെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഉപയോഗ യോഗ്യമല്ലാതായ കുഴല്‍കിണറുകള്‍, പൊതുകിണറുകള്‍, കുളങ്ങള്‍ എന്നിവ നന്നാക്കുക, ടാങ്കുകളിലെയും പൊതുകുളങ്ങളിലെയും ചെളി നീക്കം ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുക. ശുദ്ധജല വിതരണ പദ്ധതി പ്രകാരമുള്ള പൈപ്പുകളില്‍നിന്ന് ഹോട്ടലുകള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അനധികൃതമായി വെള്ളം ഊറ്റിയെടുക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ പി.വി. കുഞ്ഞികൃഷ്ണന്‍, വി.ഡി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ്സ്് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ജില്ലാ പ്രസിഡന്‍റ് നൊച്ചാട് കുഞ്ഞബ്ദുള്ള, സെക്രട്ടറി ബിജു താന്നിക്കാകുഴി, ഡെപ്യൂട്ടി കലക്ടര്‍ കെ. പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു.

നാടിന്റെ ഹ്രദയം തൊട്ടു തിരച്ചു പോകുന്ന കളക്ടര്‍ക്ക് കനിവിന്റെ 'യാത്രയയപ്പ്

മെഡിക്കല്‍ കോളേജ് കനിവ് ' വ്യയാഴ്ച വൈകീട്ട് കലക്ടര്‍ ക്ക്  നല്‍കിയ യാത്രയയപ്പു   യോ ഗത്തില്‍ പി ബി സലിം സംസാരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :കോഴിക്കോടിന്റെ ജനകീയനായ കലക്ടര്‍ പി ബി സലീമിനു ബന്ഗാളിലെക്കുള്ള തിരിച്ചു പോക്ക് ജനങ്ങളുടെ സ്നേഹ വായ്പ്പുകളുടെ  യാത്ര മൊഴികള്‍ ക്കിടയില്‍ നിന്ന് .ചുമതലയില്‍  നിന്ന് ഒഴിഞ്ഞന്കിലും യാത്രയയപ്പ് യോഗങ്ങളുടെ തിരന്ക്കിലാണ് പി ബി സലിം . മെഡിക്കല്‍ കോളേജ് കനിവ് ' വ്യയാഴ്ച വൈകീട്ട് കലക്ടര്‍ ക്ക്  നല്‍കിയ യാത്രയയപ്പു   യോ ഗത്തില്‍ കനിവ് രക്ഷാധികാരി ടി ആരിഫലി ഉപഹാരം സമര്‍പ്പിച്ചു .    കനിവ് വനിതാ വിങ്ങിന്റെ ഉപഹാരം സുഹറ ചോലക്കള്‍ പത്നി ഫാത്തിമ സലീമിനു നല്‍കി .ചടങ്ങില്‍ കനിവ് ജില്ല പ്രസി :ഖാലിദ്‌ മൂസ നദവി അദ്ധ്യക്ഷ നായിരുന്നു .കലക്ടര്‍ പി ബി സലിം സംസാരിച്ചു. മൂസകോയ കണ്ണന്‍ കടവ്  സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു .

Wednesday, 21 March 2012

പെട്ടിപ്പാലം: സോളിഡാരിറ്റി പ്രതിഷേധിച്ചു

സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പ്രകട നം
അതിജീവനത്തിനായി തലശ്ശേരി പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ അധികാരത്തിന്‍െറ തിണ്ണബലത്തില്‍ അടിച്ചമര്‍ത്താമെന്ന വ്യാമോഹം നടക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വളര്‍ന്നുവരുന്ന ജനകീയ സമരങ്ങളെയെല്ലാം ചോരയില്‍ മുക്കിക്കൊല്ലാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജില്ലാ സെക്രട്ടറി എം.എ. ഖയ്യും, ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എ.എം. അബൂബക്കര്‍, യൂസുഫ് മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, ജമീല പുതിയങ്ങാടി, നബീല്‍ ശിവപുരം എന്നിവര്‍ നേതൃത്വം നല്‍കി.

Monday, 19 March 2012

വെല്‍ഫയര്‍ പാര്‍ടി കുന്നമംഗലം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം മാര്‍ച്ച്‌ 30 നു കുന്നമംഗലത്ത്

കുറ്റിക്കാട്ടൂര്‍ :വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യയുടെ കുന്നമംഗലം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം മാര്‍ച്ച്‌ 30 നു കുന്നമംഗലത്ത് നടക്കുമെന്ന് മണ്ഡലം സ്വാഗത സംഘം ചെയര്‍മാന്‍ ജോന്സണ്‍ നെല്ലിക്കുന്ന് അറിയിച്ചു .വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന ഉപാദ്ധ്യകഷ് പ്രേമ പിഷാരടി ഉത്ഘാടനം ചെയ്യും .ഡോക്ടര്‍ ശ്രാന്ഗ്തരന്‍ .ജില്ല പ്രസി : പി സി. ഭാസ്കരന്‍ .ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ ,മായന്‍ നെരോത് ,രാജന്‍ നരയം കുളം .ശബീബ ടീച്ചര്‍ .ജോന്സണ്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും .രാവിലെ നടക്കുന്ന മണ്ഡലം കണ്‍വന്ഷനില്‍ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കും .2011 ഏപ്രില്‍ 18 നു ഡല്‍ഹിയില്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും ആക്ടി വിസ്ടുകളുടെയും യോഗത്തില്‍ വെച്ചാണ്‌ വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യ പിറന്നത്‌.ക്ഷേമ രാഷ്ട്ര വും സാമൂഹ്യ നീതിയും ലക്‌ഷ്യം വെക്കുന്ന പ്രവര്‍ത്തനമാണ് പാര്‍ടി മുന്‍പോട്ടു വെക്കുന്നതെന്ന് ബന്ദ്ധപെട്ടവര്‍ പറഞ്ഞു

പി.ബി. സലീമിന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യാത്രയയപ്പ്

കോഴിക്കോട്: സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീമിന്  സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം വ്യത്യസ്ത വേദികളില്‍ സംഘടിപ്പിച്ച കോഴിക്കോട്ടെ ഈദ്ഗാഹുകള്‍ ഡോ.  പി.ബി. സലീമിന്‍െറ മുന്‍കൈയോടെയായിരുന്നു ഒരു വേദിയില്‍ കൊണ്ടുവന്നത്.
പ്രസിഡന്‍റ് പി.എം. മുസമ്മില്‍ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. പി.കെ. അഹമ്മദ്, ഡോ. പി.സി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
തോട്ടത്തില്‍ റഷീദ്, മുഹമ്മദ് കോയ പാലാഴി, ഐ.വി. മുസ്തഫ, അബൂബക്കര്‍ മാസ്റ്റര്‍ മലാപ്പറമ്പ്, അബ്ദുല്‍ മജീദ്, അഹമ്മദ് കോയ, അബ്ദുല്‍ കരീം, അശ്റഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday, 17 March 2012

മെമ്മോക്കു പുല്ലു വില ! കുറ്റിക്കാട്ടൂര്‍ വില്ലേജിനു കീഴില്‍ വയല്‍ നികത്തല്‍ വ്യാപകം .

കുറ്റിക്കാട്ടൂര്‍ :വില്ലേജ് ഓഫീസിന്റെ മൂക്കിനു താഴെ  തണ്ണീര്‍ തടവും വയലും വ്യാപകമായി നികതിയിട്ടും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല .പൊതു ജനങ്ങളില്‍ നിന്നും പരാതി കിട്ടുമ്പോള്‍ മാത്രം മണ്ണ്  അടിക്കല്‍  നിര്‍ത്തി വെക്കാന്‍ മെമ്മോ കൊടുത്തു വില്ലേജ് ജീവനക്കാര്‍ ഒത്തു കളിക്കുന്നതായും ആക്ഷേപം .മെമ്മോ കിട്ടിയവര്‍ തന്നെ അവധി ദിനം നോക്കി വയല്‍ നികത്തി ഇതിനെ പരിഹസിക്കുന്നു .കുറ്റിക്കാട്ടൂരിലെ നീര്‍ കെട്ടുകള്‍ മിക്കതും മണ്ണിട്ട്‌ നികത്തി കഴിഞ്ഞു .ബീ ലൈന്‍ സ്കൂളിന്റെ അടുത്തുള്ള ഏക്കര്‍ കണക്കിന് വയല്‍ നികത്തിയവയില്‍ പെടും .മാമ്പുഴയുടെ തീരമായ പേര്യ യിലും ദേശാടന പക്ഷികള്‍ താവളമാക്കിയ പറക്കോട്ടു താഴം നൂഞ്ഞിയിലും നികത്തല്‍ പൂര്‍ണമായി .2008 ലെ തണ്ണീര്‍ തട .വയല്‍ നികത്തല്‍ സംരക്ഷണ നിയമ പ്രകാരം വയല്‍ നികത്തുന്നവര്‍ക്ക്‌ 2  ലക്ഷം രൂപ പിഴയും ഒരു വര്ഷം വരെ തടവും ലഭിക്കും .എന്നിട്ടും കേരളത്തില്‍ ഈ നിയമം ഇത് വരെ ആരെയും പിടി കൂടിയിട്ടില്ല .രാഷ്ട്രീയ ബൂ മാഫിയ ബന്ധം കാരണമാണ് ഈ നിയമം ഏട്ടില്‍ തന്നെ കിടക്കുന്നത് .നിയമത്തിനെതിരെ രംഗത്ത് വന്നവര്‍  തരിശായ വയല്‍ സംരക്ഷിക്കാനും പദ്ധതി കൊണ്ട്  വരണമെന്നാണ് ആവശ്യ പെടുന്നത് .ഏതായാലും വയല്‍ നികത്തുംപോള്‍ പ്രദേശത്തെ കുന്നുകള്‍ മുഴുവന്‍ അപ്രത്ത്യക്ഷ മാവുകയാണ് .ഇത് പരിസ്ഥിതി ആഘാതത്തിനു ആക്കം കൂട്ടും .

Thursday, 15 March 2012

ആര്ത്തിയുടെ കയ്യേറ്റം ; ജല സ്രോദസ്സുകള്‍ വറ്റുന്നു, ജീവജാലങ്ങള്‍ ദുരന്ത മുഖത്ത് !

അവസാനത്തെ വയലും മണ്ണ് കൊണ്ട് മൂടു ന്നു
കുറ്റിക്കാട്ടൂര്‍ മാമ്പുഴയിലേക്ക് എത്തുന്ന തോട് വറ്റി വരണ്ടപ്പോള്‍ അവസാനത്തെ അത്താഴം കണ്ടെത്തുന്ന കൊക്കുകള്‍
കുറ്റിക്കാട്ടൂര്‍ :  അവസാനത്തെ വയലും മണ്ണ് കൊണ്ട് മൂടുമ്പോള്‍ കിണറിലെ അവസാനിക്കാത്ത നീരുറവകള്‍ പിന്‍വാങ്ങി തുടങ്ങി. വയലും തണ്ണീര്‍ തടവും നികത്തി  ഭൂമിക്കു പൊന്‍ വില ചാര്‍ത്തിയവര്‍ക്ക് അധികാരികള്‍ ഒത്താശ ചെയ്തപ്പോള്‍ നാടിലെ ജല സ്രോദസ്സുകള്‍വറ്റി .നെല്‍ വയലുകളും നീര്‍ കെട്ടുകളും വ്യാപകമായി നികത്തുന്ന പെരുവയല്‍ പഞ്ചായത്തില്‍ കുടി വെള്ള ക്ഷാമം രൂക്ഷമാവുകയാണ് .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്വു വിഭാകം ഇട പെട്ട്  തടഞ്ഞ പ്രദേശങ്ങളിലും ഇപ്പോള്‍ പൂര്‍ണമായും മണ്ണിട്ട്‌ നികത്തി .ഇതില്‍  എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒറ്റകെട്ടാണ് എന്നതാണ് ജനത്തിനെ കുഴക്കുന്നത് .കുറ്റിക്കാട്ടൂര്‍ മാമ്പുഴയുടെ തീരമായ പേര്യ .മാക്കിനിയാട്ടു താഴം ,കുറ്റിക്കാട്ടൂര്‍ ഓര്‍ഫനേജ് വയല്‍ .ആനകുഴിക്കര .തുടങ്ങിയ പ്രദേശങ്ങളിലെ  ഏക്കര്‍ കണക്കിന് വയല്‍ നികത്തി കഴിഞ്ഞു .ഇതില്‍ ബൂ മാഫിയകള്‍ക്കും വലിയ പങ്കുണ്ട് .ഒരിക്കലും വറ്റാത്ത കുറ്റിക്കാട്ടൂര്‍ യതീം ഖാനയിലെ  കിണര്‍ വെള്ളം താഴ്ന്നു .അടുത്ത പ്രദേശങ്ങളിലെ കിണറുകളും വറ്റിയിട്ടുണ്ട് .മാമ്പുഴയിലെ വെള്ളവും വലിയ തോതില്‍ കുറഞ്ഞു .ഈ പുഴയില്‍ വെള്ളം കുറഞ്ഞാല്‍ കിണറുകളില്‍ പെട്ടെന്ന് വെള്ളം വറ്റും.മാത്രമല്ല അടുത്ത വര്‍ഷ കാലത്തോടെ  കുറ്റിക്കാട്ടൂര്‍ ടൌണ്‍ വെള്ളതിനടിയിലാവും .മുഴുവന്‍ വയലും  മണ്ണിട്ട്‌ നികത്തിയത് കൊണ്ട് വെള്ളം മാമ്പുഴയിലേക്ക് ഒഴിഞ്ഞു പോകാതെ ടൌണിലേക്ക് ഒഴുകാനാണ് സാധ്യത .ഇപ്പോള്‍ വയല്‍ അരികിലുടെയുള്ള തോടുകള്‍ വറ്റികഴിഞ്ഞു.ദേശാടന  പക്ഷികള്‍ കൊടും വേനലിലും എത്താറുണ്ടായിരുന്ന പാറക്കോട്താഴം  തണ്ണീര്‍ തടം നികത്തിയത് കാരണം ഇപ്പോള്‍ കൊറ്റികള്‍ പോലും ഈ വഴി വരുന്നില്ല .പ്രകൃതിയുടെ മേലുള്ള കയ്യേറ്റം ജീവി വര്‍ഗ്ഗത്തിന്റെ നില നില്‍പ്പ് പോലും അപകടതിലാക്കുന്നതിന്റെ സൂചനകള്‍ അധികാരി വര്‍ഗ്ഗവും ജനങ്ങളും തിരിച്ചരിഞ്ഞില്ലങ്കില്‍ പൊന്‍ വിലയുള്ള ഭൂമി ആര്‍ക്കും വേണ്ടി വരില്ല .

Monday, 12 March 2012

ബസ്സില്‍ നിന്നും തെറിച് വീണു പരിക്കേറ്റ ഗോശാലികുന്നുമ്മല്‍ മുഹമ്മദ്‌ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറുമ്പോള്‍ ചവിട്ടു പടിയില്‍ നിന്നും തെറിച്ചു  വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗോശാലികുന്നുമ്മല്‍  മുഹമ്മദ്‌ (71 )  നിര്യാതനായി.പാളയം പച്ചകറി മാര്‍ക്കറ്റില്‍ ചുമട്ടു തൊഴിലാളിയായിരുന്നു  ഭാര്യ :ശാഹിദ,മക്കള്‍ :മറിയംബി ,സലിം ,മുംതാസ് ,ഫാതിമബി ,സുനോഫിയ ,മരുമക്കള്‍ :നൌഷാദ് .മൂസ്സ കുട്ടി. അബ്ദുല്‍ സര്‍ദാര്‍ ,ബുഷ്ര.

ഇസലാമിന്റെ സാമൂഹ്യ ഉണര്‍വുകളെ തകര്‍ക്കാനാണ് പൌരോഹിത്യം കേശ പ്രചരണം നടത്തുന്നത്

ജമാഅത്തെ ഇസ്‌ലാമി കുറ്റിക്കാട്ടൂര്‍ സംഘടിപ്പിച്ച തിരു കേശ വിവാദവും രാഷ്ട്രീയ ഇടപെടലും എന്ന വിഷയത്തില്‍  സ്വദര്ദ്ധീന്‍ സംസാരിക്കുന്നു.
കുറ്റിക്കാട്ടൂര്‍ :ലോകത്ത് നടക്കുന്ന  വിമോചന പോരാട്ടങ്ങളെ തകര്‍ക്കാനും ഇസലാമിന്റെ സാമൂഹ്യ പ്രസക്തിയെ അവമാതിക്കാനും വേണ്ടിയാണ് പ്രവാചകന്റെ പേരില്‍ തിരുകേശ പ്രചാരണവുമായി പൌരോഹിത്യം രംഗത്ത് വന്നതെന്ന് പ്രബോധനം സഹ പത്രാധിപനും എഴുത്തുകാരനുമായ സദര്ദ്ധീന്‍  വാഴക്കാട് പറഞ്ഞു .ജമാഅത്തെ ഇസ്‌ലാമി കുറ്റിക്കാട്ടൂര്‍ സംഘടിപ്പിച്ച തിരു കേശ വിവാദവും രാഷ്ട്രീയ ഇടപെടലും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാചകന്‍ ജനങ്ങളുടെ യിടയില്‍ ജീവിച്ചു കൊണ്ടാണ് അവരുടെ പ്രശ്നങ്ങള്‍  പരിഹരിച്ചത് .വിമോചകനായ പ്രവാചകനെയാണ്  ലോകത്തിനു പരിചയപെടുത്തെണ്ടത്.നബിയുടെ കാലത്തും അതിനു ശേഷമുള്ള ഖലീഫമാരുടെ ഭര ണത്തിലും  സ്ഥാപിക്കാത്ത  ഇത്തരം മുടി പ്രധിഷ്ടകള്‍ മുസ്ലിങ്ങളെ വഴി തെറ്റിക്കാനുള്ള താണ്.ഇതിനെ ചെറുത്തു തോല്പിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ഉണര്‍ത്തി .ചടങ്ങില്‍ യുണിറ്റ് പ്രസി:അബ്ദുള്ള ടി കെ അദ്ധ്യക്ഷനായിരുന്നു .ടി എം ശരീഫ് സ്വാഗതവും സിദ്ധിക്ക് പറക്കൊളില്‍ നന്ദിയും പറഞ്ഞു .

Saturday, 10 March 2012

തളര്‍ന്ന ജീവിതങ്ങള്‍ക്ക് താങ്ങായി തൊഴില്‍പരിശീലന ക്യാമ്പ്-രഞ്ജിത്ത് മാവൂര്‍

പാലി യെറ്റിവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കല്ലേരിയില്‍ നടക്കുന്ന കുട നിര്‍മാണ   കേമ്പില്‍ നിന്ന്
കുറ്റിക്കാട്ടൂര്‍ : ഒരു നിമിഷത്തെ അശ്രദ്ധ ജീവിതസ്വപ്നങ്ങളെ തകര്‍ത്തെങ്കിലും വീട്ടില്‍ ഒതുങ്ങിക്കഴിയാനല്ല അവരുടെ തീരുമാനം. ജീവിതത്തിന് താങ്ങാവാന്‍ കൈനീട്ടിയവര്‍ക്ക് മുമ്പിലേക്ക് അവര്‍ ഇറങ്ങിയെത്തി.  അങ്ങനെയാണ് നട്ടെല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ തളര്‍ന്ന രോഗികള്‍ക്കുള്ള നാലുദിവസത്തെ തൊഴില്‍പരിശീലന ക്യാമ്പില്‍ അവരെത്തിയത്.
പൂവാട്ടുപറമ്പ് പാലിയേറ്റിവ് കെയറാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കല്ലേരിയിലെ ആശ്രയ സെന്‍ററില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ ഫാറൂഖ് കോളജ്, ബേപ്പൂര്‍, കോഴിക്കോട് സിറ്റി, മെഡിക്കല്‍ കോളജ്, പൂവാട്ടുപറമ്പ് തുടങ്ങിയ പാലിയേറ്റിവ് കെയറുകള്‍ക്ക് കീഴില്‍നിന്നുള്ള 16 രോഗികളാണ് പരിശീലനം നേടുന്നത്. നട്ടെല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ തളര്‍ന്ന രോഗികള്‍ക്ക് കുടനിര്‍മാണം, സോപ്പ്, സോപ്പ് പൊടി, സ്ക്രീന്‍ പ്രിന്‍റിങ്, മെഴുകുതിരി നിര്‍മാണം തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്.
ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാമൂഹിക ക്ഷേമ വകുപ്പിന്‍െറ സഹായത്തോടെ സ്വന്തം വീടുകളില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റ് നല്‍കും. അതോടൊപ്പം  ആത്മവിശ്വാസം വളര്‍ത്തി സ്വയംപര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളും ക്യാമ്പിലുണ്ട്. നേരത്തേ പരിശീലനം ലഭിച്ച രോഗികളും  മറ്റു വിദഗ്ധരുമാണ് പരിശീലനം നല്‍കുന്നത്.

Wednesday, 7 March 2012

പാര്‍ടി കോണ്ഗ്രസ് ചരിത്ര സംഭവമാകട്ടെ !.ജനത്തിന്റെ നടപ്പാത അവര്‍ക്ക് നല്‍കൂ .

തിരക്കേറിയ മെഡിക്കല്‍ കോളേജ് കോവൂര്‍ വളവില്‍ സ്ഥാപിച്ച വഴി മുടക്കിയായ പാര്‍ടി കോണ്ഗ്രസ് ബോര്‍ഡ്‌ 
കുറ്റിക്കാട്ടൂര്‍ :സി പി എം പാര്‍ടി കോണ്ഗ്രസ്സിന്റെ പ്രചരണം ശക്തമാകുമ്പോള്‍ കോഴിക്കോടിനു വര്ണ ബോര്‍ഡുകളും ചരിത്ര കുറിപ്പുകളും മാത്രമല്ല ലഭിക്കുന്നത്.വഴി മുടക്കിയുള്ള നേതാക്കളുടെയും രക്ത സാക്ഷികളുടെയും ഫ്ലെക്സ് ബോര്‍ഡുകളും കവലകളില്‍  ഇടം പിടിച്ചിട്ടുണ്ട് .റോഡിലെ അപകട സ്ഥലങ്ങളില്‍ സ്ഥാപിച്ച ഈ ബോര്‍ഡുകള്‍ പൊതു ജന രോഷം ക്ഷണിച്ചു വരുത്തുന്നത് പാര്‍ട്ടിക്കാര്‍ അറിയാതിരിക്കില്ല . പാര്‍ട്ടിയിലെ അടിച്ചു പോളിക്കാര്‍ വെക്കുന്ന ബോര്‍ഡുകള്‍ റോഡിലായാലും പൊതു ജനത്തിന് നടക്കാനുള്ള വഴിയിലായാലും പാര്‍ട്ടിക്ക് പേരുദോഷം വരുത്തും . തിരക്കേറിയ മെഡിക്കല്‍ കോളേജ് കോവൂര്‍ വളവില്‍റോഡ്‌ ഒഴിച്ചുള്ള ഭാഗം  നേതാക്കളും രക്ത സാക്ഷികളും നിറഞ്ഞു നില്‍ക്കുന്ന 24 അടി നീളത്തില്‍ ബോര്‍ഡ്‌ വഴി മുടക്കിയിരിക്കയാണ്. പൊതു ജനം റോഡില്‍ കയറിയാണ് നടക്കുന്നത് .മാത്രമല്ല  വാഹനങ്ങള്‍  റോഡരികിലേക്ക്  ഇറക്കി നിര്‍ത്താന്‍ ഇവിടെ സ്ഥലമില്ല.അപകട മേഖലയി കയ്യേറി പാര്‍ടി പരസ്യം  വെച്ചത് നിയമവിരുദ്ധമാണെന്ന് പറയേണ്ടത് കോര്‍പറേഷനാണ് അതും പാര്‍ട്ടിയുടെ താവുംപോള്‍ ജനം സഹിക്കുക തന്നെ.

Tuesday, 6 March 2012

സ്കൂള്‍ ബാത്ത് റൂമില്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം,പ്രതിയെ കണ്ടെത്തിയില്ല .

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ:ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ബാത്ത് റൂമില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല  .കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട സമയത്ത് ബാത്‌റൂമില്‍ പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കൈക്ക് കടന്നു പിടിചു വലിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചത് . നേരത്തെ ബാത്ത് റൂമിനകത്തു കയറി  ഒളിച്ചിരുന്ന അക്രമി വിദ്യാര്‍ത്ഥിനി  വാതില്‍ തുറന്നു അകത്തു കയറുമ്പോഴാണ് പീഡനത്തിനു ശ്രമിച്ചത് .പേടിച്ചു നില വിളിച്ച കുട്ടി കുതറി ഓടി യത് കൊണ്ട് രക്ഷ പെട്ടു.ഇതിനിടയില്‍ കുട്ടിയുടെ കൈക്ക് പിടിവലിക്കിടയില്‍ പരിക്കേറ്റു . പ്രശ്നം അറിഞ്ഞിട്ടും  അദ്ധ്യാപകര്‍ വേണ്ടത്ര ജാഗ്രത പുലര്തിയില്ലന്നു ആക്ഷേപമുണ്ട് .മാത്രമല്ല പോലീസില്‍ കുട്ടിയുടെ പിതാവ് പരാതി കൊടുത്തതിനു ശേഷമാണ് അന്വേഷണം ആരമ്പിച്ചത്.സ്കൂള്‍ ബാത്രൂം വേണ്ടത്ര സുരക്ഷിതമല്ല .സ്കൂളില്‍ നിന്നും അകലത്തിലാണ് ഇത്.അത് കൊണ്ട് തന്നെ അക്രമികള്‍ ഇവിടെ കയറിയാല്‍ സ്കൂളിലുള്ളവര്‍ അറിയില്ല .
 മദ്യ മയക്കു മരുന്ന് സംഘങ്ങളുടെ വിഹാര രംഗമായ തട പറമ്പില്‍ സാമൂഹ്യ ദ്രോഹികളുടെ അഴ്ഞാട്ടമാണ് .സഞ്ചരിക്കുന്ന വിദേശ മദ്യ വില്പന നടത്തുന്ന സംഘങ്ങള്‍ താവളം കണ്ടെത്തിയിട്ടും ഇതിനെതിരെ വേണ്ടത്ര ജാഗ്രത ബന്ധപെട്ടവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല .സ്കൂളിലേക്കുള്ള ഇട വഴികള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് .രാത്രിയായാല്‍ സ്കൂളിനടുത്തുള്ള കശുവണ്ടി തോട്ടം കേന്ദ്രീകരിച്ചാണ്  മദ്യപന്മാര്‍ തമ്പടിക്കുന്നത്‌ .മെഡിക്കല്‍ കോളേജ് പോലിസ് കേസെടുത്തു അന്യേഷിക്കുന്നു .

Monday, 5 March 2012

പേരാമ്പ്രയില്‍ സോളി ഡാരിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ലീഗ് ഗുണ്ട വിളയാട്ടം, പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പരിക്കേറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഷ്‌റഫ്‌ വെള്ളി പറമ്പ, ജലീല്‍ ഉള്ള്യേരി(താഴെ )
ഞായറാഴ്ച സോളി ഡാരിറ്റി നടത്തിയ പൊതുയോഗം മുസ്ലിം ലീഗ് കയ്യേറി യതിനെതിരെ ഇന്ന്   4 മണിക്ക്   പേരാമ്പ്രയില്‍ സങ്കടിപ്പിച്ച സോളി ഡാരിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ലീഗ് ഗുണ്ട വിളയാട്ടം.പ്രകടനത്തിന് നേരെ  ലീഗുകാര്‍    അക്രമം അഴിച്ചു വിടുകയായിരുന്നു .ഇവര്‍ നടത്തിയ കല്ലേറില്‍ പത്തിലേറെ സോളി ഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു .ഇതില്‍ പോലീസ് നോക്കി നില്‍ക്കെയാണ് പ്രകടനക്കാര്‍ക്കു  നേരെ ലീഗുകാര്‍ കല്ലെറിഞ്ഞത് .അക്രമികളെ തുരത്തുന്നതിനു പകരം   പ്രകടനക്കാരെ വിരട്ടാനാണ് പോലീസ് ശ്രമിച്ചത് .ഇന്നലെ പൊതു യോഗം നടന്നു കൊണ്ടിരിക്കെ സ്റ്റേജ് കയ്യേറുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു .ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ന് പ്രകടനം നടത്തിയത് . സാരമായി  പരിക്കേറ്റ ബി എം എസ് പ്രവര്‍ത്തകനായ കല്ലോട് ബിജിലെഷ് .അഷ്‌റഫ്‌ വെള്ളി പറമ്പ .ഷമീര്‍ .ജലീല്‍ ഉള്ള്യേരി .ലുഖ്മാന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ്‌ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയത്.ഇതില്‍ ഓട്ടോ ഡ്രൈവറായ  ബിജിലെഷിനു വാഹനം ഓടിക്കുംപോഴാ ണ് ഏറു കിട്ടിയത്.  ഞായറാഴ്ച നടന്ന അക്രമത്തില്‍  പ്രതിഷേധിച്ചാണ് ഇന്ന് പരിപാടി സംഘടിപ്പിച്ചത് .പരിക്കേറ്റവരെ പി മോഹനന്‍ എം എല്‍ എ .മുന്‍ ജില്ല പഞ്ചായത്ത്  പ്രസിഡണ്ട് കുഞ്ഞമ്മത് മാസ്ടര്‍ വെല്‍ഫയര്‍ പാര്‍ടിജില്ല പ്രസിഡണ്ട് പി സി ഭാസ്കരന്‍  സെക്രടറി പി കെ അബ്ദുറഹ്മാന്‍ .സോളി ഡാ രി റ്റി ജില്ല പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ .മുഹമ്മദ്‌ വേളം തുടങ്ങി യ നേതാക്കള്‍ സന്ദര്‍ശിച്ചു അക്രമികള്‍ക്ക് കൂട്ട് നിന്ന  പോലീസ് നടപടിക്കും ലീഗ് ഗുണ്ട വിളയാട്ടത്തിനും എതിരെ ശക്തമായി പ്രതി ഷേധിക്കാന്‍ നേത്രതം ആഹ്വാനം ചെയ്തു .

ടോര്‍ച്ചടിച്ച് വാഹനപരിശോധന: സ്കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തില്‍പെട്ടു

പന്തീരാങ്കാവ്: ടോര്‍ച്ചടിച്ച് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടയില്‍ ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പെട്ടു. ഒളവണ്ണ  ശ്രീനിവാസില്‍ സുരേഷാണ് (26) ഞായറാഴ്ച രാത്രി 10 മണിയോടെ അപകടത്തില്‍പെട്ടത്. കുന്നത്തുപാലത്ത് വാഹനപരിശോധന നടത്തുന്ന ഫൈ്ളയിങ്സ്ക്വാഡ് മുന്നിലുള്ള ബൈക്കുകാരനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ പൊലീസിന്റെ ടോര്‍ച്ചടിയില്‍ നിയന്ത്രണം വിട്ട് പിന്നിലെത്തിയ സുരേഷിന്റെ സ്കൂട്ടര്‍ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ മുങ്ങാനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാരെ രോഷാകുലരാക്കി.
 തുടര്‍ന്ന് പൊലീസ് ജീപ്പില്‍തന്നെ പരിക്കേറ്റ യുവാവിനെ മെഡിക്കല്‍കോളജിലെത്തിച്ചു. ഇതിനിടയില്‍ പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അല്‍പസമയം റോഡ് തടഞ്ഞു.
വന്‍പൊലീസ് സന്നാഹമെത്തിയതോടെയാണ് പ്രതിഷേധമവസാനിപ്പിച്ചത്.
എന്നാല്‍, പൊലീസ് ജീപ്പിന്റെ 50 മീറ്ററിനപ്പുറമാണ് അപകടം നടന്നതെന്നും യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യാത്രക്കാരന്റെ പരിക്ക് ഗുരുതരമല്

Friday, 2 March 2012

കോഴിക്കോടിന്റെ ഓര്‍മകളില്‍ താന്‍സന് സംഗീതാര്‍ച്ചന

ഖയാല്‍സ് ഓഫ് കാലിക്കറ്റ്‌ നടത്തിയ സംഗീത സമാരോഹ് 'ഡോ:ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യുന്നു .വേദിയില്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, ഡോക്ടര്‍  ബാബ്ജന്‍, വിനീഷ് വിദ്യാധരന്‍, അനില്‍ ദാസ് എന്നിവരെ കാണാം 
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവും അക്ബര്‍ ചക്രവര്‍ത്തിയുടെ  രാജ സദസ്സില്‍ രാഗങ്ങളുടെ 'മിയാനുമായ ' താന്‍സനെ നഗരം ഓര്‍മിച്ചു .പന്ത്രണ്ടു രാഗങ്ങള്‍ക്ക് ജന്മം നല്‍കിയ താന്‍സന്‍ മേഘ മല്‍ഹാര്‍ രാഗതിലൂടെ  മഴ പെയ്യിച്ചു എന്നാണ് ചരിത്രം .ഭക്തിയുടെ ഈണങ്ങളില്‍ സംസ്കാരങ്ങളുടെ യാത്രയായിരുന്നു താന്‍സന്‍ സംഗീതം .കോഴിക്കോടിന്റെ ഓര്‍മകളിലേക്ക് താന്‍സനെ കൊണ്ട് വന്നത് ഖയാല്‍സ്  ഓഫ് കോഴിക്കോടാണ്.ഓര്‍മകളുടെ ഉത്ഘാടനം എഴുത്തുകാരി ഡോക്ടര്‍ ഖദീജ മുംതാസ് നിര്‍വഹിച്ചു .വിനീഷ് വിദ്യാധരന്‍ അദ്ധ്യക്ഷനായിരുന്നു .ഓര്മ പ്രഭാഷണം എം ഡി മാധവന്‍ നിര്‍വഹിച്ചു .എസ എ .അബൂബക്കര്‍ .ഡോക്ടര്‍  ബാബ്ജന്‍ .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു .മുഹമ്മദ്‌ കോയ പള്ളി ക്കണ്ടി സ്വാഗതവും ജോന്സന്‍ നന്ദിയും പറഞ്ഞു .കോഴിക്കോടിന്റെ ഗസല്‍ ഗായകന്‍ അനില്‍ ദാസ്  അവതരിപ്പിച്ച താന്‍സന്‍ രാഗത്തിന്റെ ഗസല്‍ മഹഫില്‍ നടന്നു .

മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കുന്നു

മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കുന്നു
മാമ്പുഴക്ക് പദ്ധതിരേഖ തയാറാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു .മാമ്പുഴ ഭാര വാഹികള്‍ ഒപ്പം
കുറ്റിക്കാട്ടൂര്‍: മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കാന്‍ ജലവിഭവവകുപ്പ് ഒരുങ്ങുന്നു. സര്‍വേ നടന്നുകൊണ്ടിരിക്കുന്ന മാമ്പുഴക്ക് പദ്ധതിരേഖ തയാറാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
മാമ്പുഴ സംരക്ഷണ സമിതി ജനപ്രതിനിധികള്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ ഇതിനുള്ള നപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പദ്ധതി തയാറാക്കാന്‍ മന്ത്രി പി.ജെ. ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ മാമ്പുഴ പദ്ധതിക്കുള്ള രേഖകള്‍ തയാറാക്കുന്നത്. ജനുവരി 17ന്  ആരംഭിച്ച സമാന സര്‍വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നവീകരണ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയൂ എന്ന് ഇതിന് നേതൃത്വം നല്‍കുന്ന അസി. എക്സി. എന്‍ജിനീയര്‍ അബ്ദുല്‍റസാഖ് പറഞ്ഞു. ഇതിനിടെ സര്‍വേ നടപടികള്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സര്‍വേ പാതിവഴിയില്‍ മുടങ്ങിയതില്‍ പരക്കെ അമര്‍ഷമുണ്ട്. പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ പഞ്ചായത്തുകള്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ സഹായം നല്‍കിയിട്ടും റവന്യൂ വിഭാഗം വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ് സര്‍വേ മുടങ്ങാന്‍ കാരണം.
ദിവസവും സര്‍വേ നടപടികള്‍ തുടര്‍ന്നാല്‍ മാത്രമേ ജൂണിനു മുമ്പ് സര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ആഴ്ചയില്‍ മൂന്നു ദിവസമായി ചുരുങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. ഇത് മാമ്പുഴയുടെ വികസനപദ്ധതിയെ സാരമായി ബാധിക്കും. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. ആനന്ദന്‍, പി. കോയ, കെ.പി. അബ്ദുല്ലത്തീഫ്, ടി.കെ.എ. അസീസ് എന്നിവര്‍ ചര്‍ച്ച നടത്തി

Thursday, 1 March 2012

വില്ലേജ് ഓഫീസര്‍ക്ക് വിരമിക്കല്‍ വിശ്രമം! കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ജനസേവനം നല്‍കാന്‍ നാഥനില്ല, ജനം വലയുന്നു.

കുറ്റിക്കാട്ടൂര്‍ :വില്ലേജ് ഓഫീസര്‍ വിരമിക്കല്‍ വിശ്രമത്തിന് പോയപ്പോള്‍ പൊതു ജനത്തിന് സര്ടിഫിക്കറ്റുകള്‍ വേണ്ടെന്നു അധികാരികള്‍ .കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ മാര്‍ച്ചില്‍ വിരമിക്കുന്ന വില്ലേജ് ഓഫീസര്‍ നേരത്തെ അവധി പ്രഖ്യാപിച്ചു  പോയത് കാരണം നാടുകാര്‍ക്ക് സര്ടിഫിക്കട്ടുകള്‍ സക്ശ്ച്യപ്പെടുതി നല്‍കാന്‍ പകരക്കാരനില്ലന്നു ആക്ഷേപം .കഴിഞ്ഞ രണ്ടു ദിവസമായി വില്ലേജില്‍ വരുന്ന നാട്ടുകാരെ ഒഫീസറില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയാണ് .അടിയന്തിരമായി ലഭിക്കേണ്ട വരുമാന സര്ടിഫിക്കട്ടുകള്‍ റസിഡന്‍സ് സര്ടിഫിക്കറ്റുകള്‍ എന്നിവ സാകഷ്യ പെടുത്താന്‍ ഇപ്പോഴുള്ള സ്പെഷല്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ല .മുകളില്‍ നിന്നും ചാര്‍ജ് തന്നിട്ടില്ലന്നാണ് ഇദ്ദേഹം പറയുന്നത്.വില്ലേജ് ഓഫീസര്‍ അവധിയില്‍ പോകുമ്പോള്‍  സ്വാഭാവികമായും ചുമതല ഇദ്ദേഹത്തിനാണ് .മൂന്ന് മാസം മുന്‍പ് വില്ലേജില്‍ ഈ പ്രശനത്തില്‍ ജനം ഇളകി ഓഫീസ്  ഉപരോധിച്ചിരുന്നു .മെഡിക്കല്‍ കോളേജ് പോലീസും തഹസില്‍ ദാറും ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത് . ഇപ്പോഴുള്ള പ്രശ്നം ബന്ധപെട്ടവര്‍ അറിഞ്ഞിട്ടില്ലന്നാണ് പറയുന്നത് .രവന്വു വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കാതതാണ് ഇത്തരം പ്രശനങ്ങള്‍ക്ക് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത് .വില്ലേജ് ഓഫീസര്‍ ഇല്ലാത്ത വിവരം അറിഞ്ഞിട്ടില്ലന്നു ഡെപ്യൂട്ടി തഹസില്‍ ദാര് സേതു മാധവന്‍ പറഞ്ഞു .

Tuesday, 28 February 2012

പണി മുടക്ക് നാട് നിക്ഷലമായി

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ്‌യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്. പണിമുടക്കിന് പിന്തുണ നല്‍കി കൊണ്ട് കോഴിക്കോട്ടു പത്ര ജീവനക്കാര്‍ പ്രകടനം നടത്തി . സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയിട്ടില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിലും വാഹനങ്ങള്‍ക്കുനേരെ അക്രമം ഉണ്ടായി.കുറ്റിക്കാട്ടൂര്‍ ,പുവ്വട്ടു പറമ്പ്വെള്ളിപരമ്പ് അങ്ങാടികള്‍ നിക്ഷലമാണ് .കടകള്‍ അടഞ്ഞു കിടന്നു .റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത് .ഉള്‍ പ്രദേശങ്ങളിലെ ചില കടകള്‍ തുറന്നിട്ടുണ്ട് .
നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ സ്വകാര്യ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലേക്ക് ജീവനക്കാരുമായിപോയ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു.രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പണിമുടക്ക് ഭാഗികമാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഒരു വിഭാഗം ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രയോഗിച്ചിട്ടുണ്ട്.മുംബൈയില്‍ വാഹന ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ആര്‍.ബി.ഐ ക്ലിയറിങ്ങ് ഹൗസും അടഞ്ഞു കിടക്കുകയാണ്. പശ്ചിമ ബംഗാളില്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


കുറ്റിക്കാട്ടൂര്‍ ഹയര്‍ സെകണ്ട്രിയില്‍ ഫര്‍ണീച്ചര്‍ വിതരണ ഉദ്ഘാടനം കാനത്തില്‍ ജമീല നിര്‍വഹിച്ചു

സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി ലഭിച്ച സൈകിളുമായി വിദ്യാര്‍ഥികള്‍
കുറ്റിക്കാട്ടൂര്‍:ജില്ലാ പഞ്ചായത്ത് സ്കൂളുകള്‍ക്ക് നല്‍കുന്ന ഫര്‍ണീച്ചര്‍ വിതരണത്തിന്റെ ജില്ലാ തല ഉത്ഘാടനം കുറ്റിക്കാട്ടൂര്‍ ഗവ :ഹയര്‍ സെകണ്ട്രി സ്കൂളില്‍
 കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് കാനത്തില്‍ ജമീല നിര്‍വഹിച്ചു .സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പത്മനാഭന്‍ നമ്പൂതിരി
ഫര്‍ണീച്ചര്‍ എട്ടു വാങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരു മ ണ്ണ അദ്ധ്യകഷനായിരുന്നു .ചടങ്ങില്‍ സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി പട്ടിക ജാതി പട്ടിക വിഭാഗം വിദ്ധ്യാര്തികള്‍ക്കുള്ള സൈക്കിള്‍ വിതരണം പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ്റ് അസ്മാബി നിര്‍വഹിച്ചു .ബ്ലോക്ക് മെമ്പര്‍ മാധവ ദാസ്  പി ടി എ പ്രസിഡന്റ്റ് കെ പി കോയ .മുസ്തഫഹാജി എന്നിവര്‍ സംസാരിച്ചു .വാര്‍ഡ്‌ മെമ്പര്‍ രാധാ കൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപല്‍ ഒ .എം പ്രകാശ്‌ നന്ദിയും പറഞ്ഞു .

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം-ഫര്‍സാന. കെ

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം
2002 മാര്‍ച്ച് ഒന്നിന് ഉച്ച വെയിലിന്റെ തെളിച്ചത്തെ പോലും ഇരുട്ടിലാഴ്ത്തിയ പുകമറക്കും ഭ്രാന്തമായ കൊലവിളികള്‍ക്കുമിടയിലൂടെയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ജീവന് വേണ്ടി കേഴുന്ന നിസ്സഹായനായ ആ മനുഷ്യന്റെ കണ്ണിലെ ഭയം ഒരു സമൂഹത്തിന്റെ തന്നെ ഭാവമായിരുന്നു.
ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കുത്ബുദ്ദീന്‍ അന്‍സാരി എന്ന 28 കാരന്റെ ചിത്രം  2002ലെ ഗുജറാത്ത് വംശീയ ലഹളയുടെ തീവ്രത മുഴുവന്‍ വിളിച്ചോതി. രക്തക്കറ പടര്‍ന്ന മുഷിഞ്ഞ കുപ്പായവും കൈകൂപ്പി നിസ്സഹായമായുള്ള നില്‍പും   നിറഞ്ഞ കണ്ണുകളിലെ  ഭയപ്പാടും ആര്‍കോ ദത്തക്ക് നേടിക്കൊടുത്തത് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡായിരുന്നു.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി അന്‍സാരിയെ കണ്ടുമുട്ടിയപ്പോള്‍ ആര്‍കോയുടെ ഓര്‍മകള്‍ക്ക് കണ്ണീരിന്റേയും പുഞ്ചിരിയുടേയും ചുവ. പണ്ട് അന്‍സാരിയെ കണ്ടുമുട്ടിയ അതേ വരാന്തയില്‍ നിന്ന് കൊണ്ട് ഓര്‍മകള്‍ പങ്കുവെക്കവെ അന്‍സാരിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് ആര്‍കോയുടെ വാക്കുകളില്‍.

അന്ന് പട്ടാളക്കാരുടെ വാനില്‍ പുകമറക്കിടയിലൂടെ കടന്ന് പോകവെ ഒരു മിന്നായം പോലെയാണ് ആര്‍കോയും കുട്ടരും അന്‍സാരിയെ കണ്ടത്. നിസ്സഹായരായ ആ കൂട്ടത്തെ രക്ഷിക്കാതെ പോകാന്‍ പാടില്ലെന്ന പത്രക്കാരുടെ വാശിയാണ് അന്‍സാരിക്ക് പുതു ജീവനിലേക്ക് പാത തെളിച്ചത്.
സംഭവത്തെ അന്‍സാരി വിവരിക്കുന്നതിങ്ങനെ, കത്തിപ്പടരുന്ന തീനാളത്തില്‍  എല്ലാം തീര്‍ന്നെന്ന് കരുതിയ നിമിഷത്തിലാണ് പട്ടാളക്കാരുടെ വാന്‍ ആ വഴി വന്നത്. ഒരു സംഘം അക്രമികള്‍ തീ വെച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെട്ടുപോയ ഒരു കൊച്ചു സംഘം. പ്രതികരണമില്ലാതെ കടന്ന് പോയ ആ വാന്‍ അല്‍പ നേരത്തിനകം തിരിച്ച് വന്നു. ഒരു കൊച്ചു സംഘത്തിന്റെ ജീവനുമായി.
ജീവന് വേണ്ടി യാചിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ ദയനീയ ചിത്രം കണ്ടാണ് അടുത്ത പുലരി ഉദിച്ചുയര്‍ന്നത്. ലോകമെമ്പാടുള്ള പത്രങ്ങളില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകളുടെ  മുഖമായി ഇതിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതൊന്നും അന്‍സാരി അറിഞ്ഞില്ല. ഈ ചിത്രം കാരണം അന്ന് താന്‍ ഒരുപാട് വേട്ടയാടപ്പെട്ടുവെന്നാണ് അന്‍സാരി പറഞ്ഞത്. തന്റെ ജോലിയും നാടും നഷ്ടമായതും ഒടുവില്‍ സഹോദരിമാരേയും കൂട്ടി മഹാരാഷ്ട്രയില്‍ അഭയം തേടിയതും ഈ ചിത്രം കാരണമെന്നാണ് അന്‍സാരി. മാധ്യമങ്ങളുടെ വേട്ടയാടലില്‍ അന്‍സാരിക്ക് പിന്നേയും ഒത്തിരി ജോലികള്‍ നഷ്ടമായി. മുസ്ലീം വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ഇതിനെ പ്രചാരണായുധമാക്കി.
എന്നാല്‍ ഒരു ടീ ഷര്‍ട്ട് വിലകുറച്ച് കിട്ടിയതും ഉമ്മയുടെ ഹജ്ജ് കുത്തിവെപ്പ് വേഗത്തില്‍ നടന്നതും ഈ ചിത്രം നല്‍കിയ നല്ല ഓര്‍മകളില്‍ ചിലതാണ്. മാപ്പ് ചോദിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുന്ന ആര്‍കോയോട് അന്‍സാരിക്ക് പറയാന്‍ ഒന്നേയുള്ളു. 'ഒന്നും ആരുടേയും കുറ്റമല്ല. താങ്കള്‍ താങ്കളുടെ തൊഴില്‍ ചെയ്യുന്നു. ഞാന്‍ എന്റേയും. ഇവിടെ എന്താണ് നടന്നതെന്ന് ആചിത്രം ലോകത്തിന് കാണിച്ച് കൊടുത്തു. ബാക്കിയെല്ലാം എന്റെ വിധിയാണ്'.


പത്ത് വര്‍ഷം അന്‍സാരിയില്‍ ഒരുപാട് മാറ്റം വരുത്തി. എട്ടുവയസ്സുകാരന്‍ മകനും നാല് വയസ്സുകാരി മകളും പുതുതായി വന്നു. മൂത്തവള്‍ക്ക് 14 വയസ്സായി. ഉപജീവനത്തിന് ഒരു കൊച്ചു തയ്യല്‍ക്കടയും.  തന്നെ എന്നും നല്ല സുഹൃത്തായി കാണണമെന്നായിരുന്നു അന്‍സാരിയോട് ആര്‍കോയുടെ അപേക്ഷ. ഇന്ന് അന്‍സാരിയുടെ മുഖത്ത് കാണുന്ന ചിരി ഒരിക്കലും നഷ്ടമാവല്ലേ എന്ന് പ്രാര്‍ഥനയും.
(കടപ്പാട്- ബി.ബി.സി)

Monday, 27 February 2012

പ്രവാചകന്മാരുടെ വിമോചന ദൌത്യം മറച്ചുപിടിക്കുന്നത് പൌരോഹിത്യ അജണ്ട -ഖാലിദ്‌ മൂസ്സ നദവി

ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്റ്‌ ഖാലിദ്‌ മൂസ്സ നദവി പറഞ്ഞു  . ജമാഅത്തെ ഇസ്‌ലാമി  വെള്ളി പറമ്പ്സംഘടിപ്പിച്ച  പ്രവാചകന്‍ ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ സംസാരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :ദൈവദൂതന്മാരായ പ്രവാചകന്‍മാര്‍ കാലഘട്ടത്തിലെ വിമോചകരായിരുന്നു എന്ന വിപ്ലവ ആശയത്തെ മറച്ചു പിടിക്കാനും ഇസ്‌ലാമിനെ അപകീര്‍ത്തി പെടുത്താനും വേണ്ടിയാണ് പൌരോഹിത്യം വ്യാജ മുടികളുമായി രംഗത്ത് വന്നെതെന്നു ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്റ്‌ ഖാലിദ്‌ മൂസ്സ നദവി പറഞ്ഞു  . ജമാഅത്തെ ഇസ്‌ലാമി  വെള്ളി  വെള്ളി പറമ്പ സംഘടിപ്പിച്ച  പ്രവാചകന്‍ ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .നബിയുടെ പ്രവര്‍ത്തന മേഖലയായിരുന്ന പുണ്യ ഭൂമിയില്‍  എവിടെയും പ്രവാചകന്റെ  ഭൌതിക ശരീരത്തിന്റെ സൂക്ഷിപ്പുകള്‍ക്ക് വേണ്ടി ഒരു പള്ളിയും നിര്മിക്കാതിരുന്ന  അനുയായികള്‍ അദ്ധേഹത്തിന്റെ ആശയങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കാനാണ് പരിശ്രമിചിരുന്നത്.മനുഷ്യരെ വരിഞ്ഞു മുറുക്കിയ അടിമത്വത്തിന്റെ ഭാണ്ഡം ഇറക്കി വെക്കാന്‍ നിയുക്തനായ പ്രവാചകനെയാണ് പിണറായിക്ക് പരിചയപെടുത്തി കൊടുക്കേണ്ടതെന്നു ഖാലിദ്‌ മൂസ  പറഞ്ഞു .ചടങ്ങില്‍ പ്രൊഫസര്‍ ഇമ്പിച്ചി കോയ അദ്ധ്യക്ഷനായിരുന്നു .സലിം സ്വാഗതവും സാദിക് നന്ദിയും പറഞ്ഞു .

Saturday, 25 February 2012

മെഡിക്കല്‍ കോളെ ജിനടുത്തു ബസ്‌ മറിഞ്ഞു നേഴ്സിംഗ് വിദ്ധ്യാര്‍ത്തി മരിച്ചു-4pm

കുറ്റിക്കാട്ടൂര്‍:മൂഴിക്കല്‍ - മെഡിക്കല്‍ കോളജ് റോഡില്‍ പാലക്കോട്ട് വയലില്‍ ബസ് വയലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കോട്ടുവയലില്‍ താമസിക്കുന്ന കേക്കാവള്ളി സണ്ണിയുടെ മകള്‍ റോസ് മേരി ( 26) യാണ് മരിച്ചത്. നഴ്സിങ് വിദ്യാര്‍ത്ഥിയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്.

ടിപ്പര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

രാമനാട്ടുകര ബൈപ്പാസില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുതുക്കോട് സ്വദേശിയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ആരോപണവിധേയനായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം

പന്തീരാങ്കാവ്: വിജിലന്‍സ് അന്വേഷണം നേരിടുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് അതേ ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നീക്കം. ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നിയമവിരുദ്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന് ആരോപണവിധേയനായ സെക്രട്ടറിമാരിലൊരാളെയാണ് യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളുടെ താല്‍പര്യത്തില്‍ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാവുംമുമ്പ് തിരിച്ചുകൊണ്ടുവരുന്നത് അഴിമതി മൂടിവെക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇരിങ്ങല്ലൂരിലെ ഒരു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഫീസ് ഇനത്തില്‍ 20 ലക്ഷം രൂപ വെട്ടിപ്പ് നടത്താന്‍ സഹായിച്ചെന്ന ആരോപണം രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് നിയോഗിച്ച അന്വേഷണത്തിലും വകുപ്പുതല അന്വേഷണത്തിലും രേഖകളിലെ കൃത്രിമമുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തുകയും പണം തിരിച്ചടക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 2005 മുതലുള്ള മുഴുവന്‍ കെട്ടിടനിര്‍മാണ അനുമതികളും വിജിലന്‍സ് അന്വേഷിക്കുകയാണ്. നിലവിലെ സെക്രട്ടറി അടുത്ത മാസം സര്‍വീസില്‍നിന്ന് പിരിയാനിരിക്കെയാണ് ആരോപണവിധേയനായ സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
സി.പി.എം ഭരിക്കുന്ന ഒളവണ്ണയില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ സെക്രട്ടറിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി യു.ഡി.എഫിന്റെ നിവേദനം വകുപ്പുമന്ത്രി ഡോ. എം.കെ. മുനീറിന് ശിപാര്‍ശ ചെയ്തു. മന്ത്രിയില്‍നിന്ന് അനുകൂല മറുപടി ലഭിച്ച് പുതിയ സെക്രട്ടറിക്കായി കാത്തിരിക്കുമ്പോഴാണ് പുതിയ നീക്കം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.


Thursday, 23 February 2012

ഇന്ന് വാര്‍ത്ത ഇല്ല .! വാത്സല്യം ബാക്കി വെച്ചു കണ്മുന്നില്‍ കടന്നു പോയ ഒരു കൊച്ചു മകളെ കുറിച്ച് ..

  ജന്മത്തില്‍ ദൈവം ചേര്‍ത്ത് നിര്‍ത്തിയ വിധി നമുക്ക് തട്ടി മാറ്റുക സാദ്ധ്യമല്ല .കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കെ വാത്സല്യം  നല്‍കി വളര്‍ത്തുന്ന നമ്മുടെ മക്കള്‍  വിട പറഞ്ഞു മരണത്തിലേക്ക് നടന്നു പോകുന്നത് നിസ്സഹായമായി കണ്ടു നിക്കുക്കയെ നിവര്‍ത്തിയുള്ളൂ .പക്ഷെ ..മടിയില്‍ വെച്ച് താരാട്ട് നല്‍കുമ്പോഴും
വളര്‍ച്ചയുടെ ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും ഓരോ ഇന്നും ദൈവം തന്ന കാരുണ്യമായി കണ്ടു  മകള്‍ക്ക്  വാത്സല്യം നല്‍കിയ പിതാവിന്റെ കൂടെ ഇന്നലെ യാത്ര ചെയ്ത ഈയുള്ളവന്‍ രാത്രിയില്‍   .... ആ കൊച്ചു മകളുടെ മരണ വാര്‍ത്തയാണ് കേട്ടത് .....
ചിരിച്ചു തമാശകള്‍ പറയുന്ന  മാധ്യമത്തിലെ  സുഹുര്‍ത്ത് ലത്തീഫിന്റെ  കൂടെ  വടകരയില്‍ മാധ്യമം മീറ്റിങ്ങിനു  പോയി വരുമ്പോള്‍  യാത്രക്കിടയില്‍ ലത്തീഫ് പറഞ്ഞു ..മകളുടെ ഫോണാണ് ഉപ്പ നേരെത്തെ  എത്തില്ലേ എന്ന് ചോദിച്ചു  മകള്‍ ജെന്ന  വിളിക്കുകയാണ്‌ .രണ്ടു പ്രവിശ്യമായി വിളിക്കുന്നു . അല്‍പ്പം വൈകും എന്ന് പറഞ്ഞപ്പോള്‍' എന്നാലും എത്തുമല്ലോ' എന്ന് അവള്‍ സമാശ്വസിച്ചു .പിന്നെയാണ് അവന്‍ മകള്‍ ജെന്ന എനിക്ക് കണ്മുന്നില്‍ നിന്നും എപ്പൊഴു മരണത്തിലേക്ക് ഊളിയിട്ടു പോകുമെന്ന് ഡോക്ടര്‍ മാര്‍ വിധി എഴുതിയ മകളാണെന്ന് പറഞ്ഞു കണ്ണ് തുടച്ചത്‌ . ജന്മത്തില്‍ തന്നെ ഹൃതയതിന്റെ തകരാര്‍ ഉണ്ടായിരുന്ന മകളെ ചികിത്സിക്കാന്‍ വൈദ്യ ശാസ്ത്രത്തിന്റെ എല്ലാ വാതിലുകളിലും മുട്ടിയപ്പോള്‍ എല്ലാവരും ഒരു കാര്യം തന്നെ പറഞ്ഞു .ഇങ്ങിനെ  ഇത്ര ദിവസം ....ഇത്ര കാലം ..പിന്നെ മുന്നോട്ട് പോകാന്‍ കഴിയില്ല ....പക്ഷെ ദൈവം അവള്‍ക്കു പതിനൊന്നു വര്ഷം നല്‍കി .സ്കൂളില്‍ കൂട്ടുകാരോടൊപ്പം കളിച്ചും പരിപാടികളില്‍  പങ്കെടുത്തും അവളും ഒരു വിദ്യാര്‍ഥിയായി ... ജന്നയുടെ കണ്ണുകളിലേക്കു നോക്കുമ്പോഴും തലോടുംപോഴും ലത്തീഫും ഭാര്യ  ജുമൈലയും കണ്മുന്നില്‍ നിന്നും മറയുന്ന ജന്നയെ കുറിച്ചോര്‍ത്തു  കണ്ണുകള്‍ നനയുന്നത്  അവളറിയാതെ തുടയ്ക്കും ....ഇത് പറഞ്ഞു ലത്തീഫ് കണ്ണ് തുടച്ചു .ദുഖത്തിന്റെ ഈ കഥ പറഞ്ഞു .ജീപ്പ്  എലത്തൂര്‍ എത്തി .വണ്ടി നിര്‍ത്തി  കല്ലുമ്മക്കായ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ മകള്‍ ജന്നക്ക് ഇഷ്ടമാണെന്ന്  പറഞ്ഞു ലത്തീഫും  കല്ലുമ്മക്കായ  വാങ്ങി. കോഴികൊട്  മാധ്യമം ഓഫീസില്‍ ഇറങ്ങി  ഞാന്‍  തിരിച്ചു വീട്ടിലെത്തി . രാത്രി  എട്ടര മണി യായികാണും ഭാര്യ യുടെ സ്നേഹിതയുടെ കോള്‍. ലത്തീഫിന്റെ മകള്‍ ജന്ന മരിച്ചിരിക്കുന്നു ...അവള്‍ ഇത് പറയുമ്പോള്‍ അവന്‍ ജന്നക്ക് വേണ്ടി വാങ്ങിയ കല്ലുമാക്കായ യുമായി അവിടെ എത്തിയ രംഗം ഞാന്‍  ഓര്‍ത്തു പോയി ..  മരിക്കും മുന്‍പ് അവന്‍ എത്തിയിരുന്നോ എന്നതായിരുന്നു  എന്നെ അലട്ടിയത് .  ഉടന്‍ ഭാര്യ കുല്സുവിനെയും കൂട്ടി മുണ്ട് മുഴിയിലേക്ക് പുറപ്പെട്ടു ...ആ കൊച്ചു മുഖത്ത് ബാപ്പെയേ കാത്തിരുന്നു ഉമ്മ വെക്കാന്‍ ബാകി വെച്ച കൊച്ചു മോഹം മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു ..ഇല്ല ഫോണ്‍  ചെയ്തു കാത്തിരുന്ന മകള്‍ ജെന്ന അവസാന മായി ഉപ്പയെ ഒന്ന് നോക്കി ജീവിതത്തില്‍ നിന്നും തിരിച്ചു നടക്കാന്‍ കാത്തിരുന്ന പോലെ ലത്തീഫ് കയറി വരുമ്പോള്‍ അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു    .ജെന്നയുടെ ഉമ്മ ജുമൈല മകള്‍ വിട്ടു പോകുകയാണെന്ന് തീര്‍ച്ചപെടുത്തി മനസ്സില്‍ കരുതി വെച്ച  വിശ്യാസത്തിന്റെ ശക്തിയില്‍   ശാന്തമായ അവളുടെ മുഖം  വെളുത്ത തുണി കൊണ്ട്  പതുക്കെ മറച്ചു വെച്ചു. രാത്രിയില്‍ നക്ഷത്രങ്ങള്‍ അവളുടെ വരവ് കാത്തു നില്‍ക്കെ യാണ് കണ്ണുകള്‍ അടച്ചു അവള്‍ ആകാശത്തിലേക്ക് കയറിപ്പോയത് ..അങ്ങിനെ  എപ്പൊഴും വിട പറയാനുള്ള മകളുടെ കഥ കേട്ട ഞാന്‍  പകല്‍ അവസാനിക്കും മുന്‍പ് വിട പറഞ്ഞ ജന്നയുടെ  നിഷ്കളങ്കമായ മുഖമാണ് രാത്രിയില്‍ കാണുന്നത്.ജുമൈലയും ലത്തീഫും ജെന്നയുടെ സഹോദരങ്ങള്‍ യുനുസ് ,ശബീബ് .ശാഹിദ് .ഹുദയും ആഗ്രഹങ്ങള്‍ ബാക്കി വെച്ച മുഖത്ത്
ഉമ്മ വെച്ചു അവളെ യാത്രയാക്കി . .

Monday, 20 February 2012

പാലാട്ടു താഴം -മയൂരം കുന്നു കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു

 പാലാട്ടു താഴം -മയൂരം കുന്നു കുടിവെള്ള പദ്ധതി എം കെ രാഘവന്‍ എം പി ഉത്ഘാടനം ചെയ്യുന്നു
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ 15  ആം വാര്‍ഡ്‌  പാലാട്ടു താഴം -മയൂരം കുന്നു കുടിവെള്ള പദ്ധതി എം കെ രാഘവന്‍ എം പി ഉത്ഘാടനം ചെയ്തു .അമ്പതു വീട്ടുകര്‍ക്കുള്ള  കുടിവെള്ള പദ്ധതിയാണ് കുന്നമംഗലം ബ്ലോക്കിന്റെ സഹായത്തോടെ നടപ്പാക്കിയത് .ചടങ്ങില്‍ പെരുവയല്‍  പഞ്ചായത്ത് പ്രസിടണ്ട് അസ്മാബി അദ്ധ്യക്ഷയായിരുന്നു .സാദാ ശിവന്‍( പഞ്ചായത്ത് വൈസ് :  പ്രസിടണ്ട് )  ദിനേശ് പെരുമന്ന( ബ്ലോക്ക്  മെമ്പര്‍ ) അനീഷ്‌ പാലാട്ടു ,രാധാകൃഷ്ണന്‍ (വാര്‍ഡ്‌ മെമ്പര്‍) നിസാര്‍ അഹമ്മദ് ,നന്ദകുമാര്‍ .ശ്രീദേവി ,എന്നിവര്‍ സംസാരിച്ചു .ബ്ലോക്ക് മെമ്പര്‍ സി .മാധവ  ദാസ് സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു  .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More