“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday, 29 September 2011

റേഷന്‍ കാര്‍ഡിന് അപേക്ഷ :പെരുവയല്‍ പഞ്ചായത്തില്‍ ഒക്ടോ :27 നു

   കുറ്റിക്കാട്ടൂര്‍ : താലൂക്ക് സപ്ലൈ ഓഫിസില്‍ റേഷന്‍ കാര്‍ഡിനുള്ള   അപേക്ഷകള്‍ വിവിധ സ്ഥലങ്ങളിലും  തീയതികളിലും സ്വീകരിക്കും.ഒക്‌ടോബര്‍ 27പെരുവയല്‍ .ചെറുവണ്ണൂര്‍, ചേളന്നൂര്‍, കൊടിയത്തൂര്‍, കോടഞ്ചേരി, ചാത്തമംഗലം, കട്ടിപ്പാറ, നന്മണ്ട, മടവൂര്‍,  നവംബര്‍ രണ്ട് -  എലത്തൂര്‍, കക്കോടി, മാവൂര്‍, തിരുവമ്പാടി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്,  ഒക്‌ടോബര്‍ 12 -ഫറോക്ക് , കൂടരഞ്ഞി, പുതുപ്പാടി, കുരുവട്ടൂര്‍, നരിക്കുനി, ഒളവണ്ണ , പെരുമണ്ണ, കടലുണ്ടി, ഒക്‌ടോബര്‍ 19- ബേപ്പൂര്‍, കാരശ്ശേരി, തലക്കുളത്തൂര്‍, മുക്കം, കൊടുവള്ളി, കുന്ദമംഗലം, കാക്കൂര്‍, രാമനാട്ടുകര,

Wednesday, 28 September 2011

റേഷന്‍ ഷാപ്പില്‍ അരിയും,ഗോതംമ്പും സ്റ്റോക്കില്ല .ജനം വലയുന്നു .

കുറ്റിക്കാട്ടൂര്‍ :എ .പി എല്‍ .ബി .പി.എല്‍ വ്യത്യാസമില്ലാതെ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയും ഗോധമ്പും മാസം അവസാനിക്കാറായിട്ടും പകുതിയിലേറെ
പേര്‍ക്ക് ലഭിച്ചില്ല .പന്ത്രണ്ടു കിലോ അരിയാണ്
എ .പി എല്‍ കാര്‍ക്ക് നല്‍കുന്നത് .
ബി .പി.എല്‍നു ഇതിനു പുറമേ നല്‍കുന്ന സാധനങ്ങളും സ്റൊക്കില്ലന്നാണ്
ഷാപ്പ്‌ ഉടമകള്‍ പറയുന്നത് .എഫ് .സി .ഐ ..ഇല്‍ നിന്നും കൃ ത്യമായി സാധനം ലഭിക്കാത്തതാണ് സാധനം നല്‍കാന്‍ കഴിയാത്ത തെന്നും ഇവര്‍ പറഞ്ഞു .പെരുവയല്‍
പഞ്ചായത്തിലെ മിക്ക റേഷന്‍ കടകളിലും കഴിഞ്ഞ ദിവസം വരെ പലര്‍ക്കും സാധനങ്ങള്‍ ലഭിച്ചിട്ടില്ല .കുറ്റിക്കാട്ടൂര്‍ നൂറാം നമ്പര്‍ കടയില്‍ പകുതിയിലേറെ
പേര്‍ക്ക് സാധനം കിട്ടിയിട്ടില്ല .നേരെത്തെ സര്‍ക്കാര്‍ നടപടികളിലെ ഈ ഒളിച്ചു കളിക്കെതിരെ  റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍  നവംബര്‍ മൂന്നാം തിയ്യതിമുതല്‍കടകള്‍അടച്ചിടുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു .മന്തിയുടെ പ്രസ്താവന എല്ലാവര്ക്കും അരി നല്‍കും എന്ന് പറയുമ്പോഴും ഡീലര്‍ മാര്‍ക്ക് ഗോ ടൌണില്‍ നിന്ന് അരി ലഭിക്കാത്ത വിവരം ബന്തപെട്ടവര്‍ മറച്ചു വെക്കുകയാണ് .ഏതായാലും ഒരു രൂപക്കും രണ്ടു രൂപക്കും അരി കിട്ടുന്നത് കൊണ്ട് ജനം വലിയ ബഹളം ഉണ്ടാക്കില്ലന്നു ആശ്യാസത്തിലാണ് റേഷന്‍ ഷാപ്പുകാര്‍ .

Monday, 26 September 2011

കുന്നിടിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പൂവാട്ടുപറമ്പില്‍ സംഘര്‍ഷം

കുറ്റിക്കാട്ടൂര്‍: കുന്നിടിച്ച് നിരത്താനുള്ള ഭൂമാഫിയാ സംഘങ്ങളുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നീട് പൊലീസ് എത്തി വന്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
പൂവാട്ടുപറമ്പ് ഭൂമിയിടിഞ്ഞകുഴിയിലുള്ള അരിയോറമലയുടെ കിഴക്കുഭാഗമാണ് ഇടിച്ചുനിരത്തിക്കൊണ്ടിരുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു. എന്നാല്‍ ഒഴിവുദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെയും ഭൂമാഫിയയുടെയും ഒത്തുകളിയില്‍ വലിയ കുന്നിന്‍പ്രദേശം നിരപ്പായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ജെ.സി.ബിയും ടിപ്പര്‍ വണ്ടികളുമായെത്തി മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മെഡിക്കല്‍ കോളജ് എസ്.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കുന്നിടിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.
ഇവര്‍ തന്നെ തൊട്ടടുത്ത ആണോറമലയുടെ വലിയൊരു ഭാഗം ഇടിച്ച് നിരത്തിയിട്ടുണ്ട്. ഉന്നതങ്ങളില്‍ പിടിപാടുള്ള ഭൂമാഫിയ സംഘം എതിര്‍ക്കുന്നവരെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. പ്രതിഷേധത്തിന് ടി.പി. രാജേഷ്, സന്തോഷ്, വിനീഷ്, ഗിരീഷ്, ഷാനവാസ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thursday, 22 September 2011

റേഷന്‍ കടകള്‍ മൂന്നു മുതല്‍ അടച്ചിടുമെന്ന് വ്യാപാരികള്‍


കുറ്റിക്കാട്ടൂര്‍: ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, പ്രഖ്യാപിച്ചിരുന്ന ആനുകൂല്യങ്ങള്‍ നല്‍കുക, അളവും തൂക്കവും കൃത്യമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ റേഷന്‍ കടകള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ അടച്ചിടാന്‍ ബുധനാഴ്ച കാരശ്ശേരയില്‍ നടന്ന റേഷന്‍ വ്യാപാരികളുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ റേഷന്‍ വ്യാപാരികളെ നിരന്തരം ഞെരുക്കുന്നതായി കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി

പാലാഴി എം.എല്‍.എ റോഡില്‍ വന്‍ കുഴികള്‍

പന്തീരാങ്കാവ്: മരണവുമായി മല്ലിടുന്ന രോഗികളെയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുതിക്കുന്ന റോഡില്‍ നിറയെ കുഴിനിറഞ്ഞ് യാത്ര ദുഷ്കരമായി. മെഡിക്കല്‍ കോളജിലേക്ക് പെരുമണ്ണ, പുത്തൂര്‍മഠം, പാലാഴി, പന്തീരാങ്കാവ് ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ എളുപ്പവഴിയായി ഉപയോഗിക്കുന്ന പാലാഴി എം.എല്‍.എ റോഡിലാണ് വന്‍കുഴികള്‍ നിറഞ്ഞ് യാത്ര അപകടകരമാവുന്നത്.
സമീപത്തെ വെള്ളക്കെട്ടും അഴുക്കുചാലിന്‍െറ അപര്യാപ്തതയുമാണ് റോഡിന്‍െറ ദുര്‍ഗതിക്ക് കാരണം. തെരുവ് വിളക്കില്ലാത്ത ഇവിടെ രാത്രിയില്‍ നിരവധി ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി വെള്ളം ഒഴിഞ്ഞുപോവാന്‍ സംവിധാനമൊരുക്കണമെന്ന് ഏറെക്കാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പരാതികളും സമരപരമ്പരകളും നടത്തിയിട്ടും റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവുന്നില്ല.

യുവാവിനെ കാണാനില്ല

മാവൂര്‍: അടുവാട് കോഞ്ഞാലിക്കോട്ടുമ്മല്‍ ഹനീഷിനെ (24) സെപ്റ്റംബര്‍ 16മുതല്‍ കാണാതായതായി മാവൂര്‍ പൊലീസില്‍ പരാതിനല്‍കി. ആറടി ഉയരവും വെളുത്ത നിറവും ഒത്ത തടിയുമുള്ള ഇയാള്‍ മലയാളവും ഇംഗ്ളീഷും സംസാരിക്കും. കാണാതാകുമ്പോള്‍ ചാരനിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സുമാണ് വേഷം.
സംസാരിക്കുമ്പോള്‍ ചെറിയ വിക്കും ഉണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9497980716 എന്ന മൊബൈല്‍ നമ്പറിലോ അറിയിക്കണമെന്ന് മാവൂര്‍ എസ്.ഐ അറിയിച്ചു

Wednesday, 21 September 2011

എലിപ്പനി ആരോഗ്യ രംഗത്ത് ജാഗ്രതയില്ലെന്നു ആക്ഷേപം

കുറ്റിക്കാട്ടൂര്‍ :കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പതിമൂന്നായി.പനിവ്യാപകമായി പടരാതിരുന്നിട്ടുംമരണ നിരക്ക് കൂടിയത് ആശങ്ക ഉയര്‍ത്തുന്നു .ഇന്നലെ ആര് പേര്‍ മരിച്ചവരില്‍   മൂന്നുപേര്‍ കോഴിക്കോട്ജില്ലക്കാരും രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.
ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും   പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വരെ രംഗത്തിരങ്ങിയിട്ടില്ല.എലിപ്പനി പകരുന്നത്എലിയുടെ മൂത്രത്തിലുടെയാണ്.കെട്ടി നില്‍ക്കുന്ന വെള്ളത്തിലുടെയും പനി പകരും . കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2007 ലാണ് -38 പേര്‍.അടിയന്തിര നടപടികള്‍എടുത്തില്ലങ്കില്‍ പനി മരണ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ .

Monday, 19 September 2011

കുറ്റിക്കാട്ടൂര്‍ സക്കാത്ത് &റിലീ ഫ് കമ്മറ്റിവിധവകള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കി .

കുറ്റിക്കാട്ടൂര്‍ :വിധി നല്‍കിയ വൈധവ്യത്തിന്റെ ദുഖം ഏറ്റു വാങ്ങിയ അറുപത് വിധവകള്‍ക്കു കുറ്റിക്കാട്ടൂര്‍ ഹിറാ സെന്ററിനു കീഴിലുള്ള കുറ്റിക്കാട്ടൂര്‍ സക്കാത്ത് &റിലീഫ്കമ്മറ്റിഭക്ഷണ കിറ്റ് നല്‍കി .പെരു വയല്‍ പഞ്ചായത്തിലെ അഞ്ചു വാര്കഡുളിലാണ്‌ കിറ്റുകള്‍ വിതരണം ചെയ്തത് .മുപ്പതിനായിരം  രൂപയുടെ കിറ്റുകള്‍ നല്‍കിയതായി മസ്ജിദുല്‍ ഹിറാ പ്രസിഡന്റ്‌ ടി .ടി .സുലൈമാന്‍ പറഞ്ഞു .

അപകടം വരുത്തിയ കുഴി സോളി ഡാ രിറ്റി അടച്ചു

കുറ്റിക്കാട്ടൂര്‍  :നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ട കുറ്റിക്കാട്ടൂര്‍ കിഴക്കേ ബസ്‌ സ്റ്റോപ്പിനടുത്ത റോഡിലെ കുഴി സോളിഡാ രിറ്റി പ്രവര്‍ത്തകര്‍
കോണ്ക്രീറ്റ് ചെയ്തു .ഹര്‍ത്താല്‍ ദിനം സേവനത്തിനു നീക്കി വെച്ചാണ് ഇത് ചെയ്തത് .നേരെത്തെ അപകടം ഒഴിവാക്കാന്‍ ഇവിടെ ഡി വൈ ഡേര്‍ വെച്ചാണ്
വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത് .നിരവധി ബൈക്കുകളും ,കാറും അപകടത്തില്‍ പെട്ടിരുന്നു .തിരക്ക് അനുഭവ പെടുന്ന ബസ്‌ സ്റൊപ്പിനു അടുത്താണ്
കുഴിയുള്ളത്.സേവനത്തിനു
സോളിഡാ
രിറ്റി പ്രസിഡന്റ്‌ അഷ്‌റഫ്‌ പറക്കൊളില്‍ ,സെക്രടറി ഫൈസല്‍ .എന്‍ എം നജീബ് .എന്നിവര്‍ നേന്ത്രത്തം നല്‍കി

യുത്ത് കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി

കുറ്റിക്കാട്ടൂര്‍ : യുത്ത് കോണ്ഗ്രസ് കുന്നമംഗലം മണ്ഡലം വികസന സന്ദേശ യാത്ര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി .കാരന്തൂരില്‍ നിന്നും
തുടങ്ങിയ യാത്ര കുറ്റിക്കാട്ടൂര്‍ ,പുവ്വട്ടു പറമ്പ ,ആറാം മൈല്‍,മുണ്ടക്കല്‍ എന്നിവിടങ്ങളില്‍ സീകരണം ഏറ്റു വാങ്ങി .അനീഷ്‌ പാലാട്ട് ,വിബീഷ് മാവൂര്‍ ,എന്നിവര്‍സംസാരിച്ചു
.

രോഗികള്‍ക്ക് സഹായമായി കോള്‍ ഡ്രൈവേഴ്സ്

ഹര്‍ത്താല്‍ പ്രമാണിച്ച് തിങ്കളാള്ച കോഴിക്കോട് സിറ്റിയില്‍ 10 കിലോമീറ്റര്‍ പരിധിയില്‍ രോഗികള്‍ക്ക് ആശുപത്രിയിലെത്താന്‍ കോള്‍ ഡ്രൈവേഴ്സ് സൗജന്യമായി വാഹനമേര്‍പ്പെടുത്തുന്നു. ബന്ധപ്പെടാവുന്ന നമ്പറുകള്‍: 0495 3191777, 9388813777, 9388014777.

ആശങ്കകള്‍ക്കിടയില്‍ "ആധാര്‍ "നടപ്പിലാക്കാന്‍ പഞ്ചായത്ത് ഒരുങ്ങുന്നു .

കുറ്റിക്കാട്ടൂര്‍ ;രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പറായ" ആധാര്‍" നടപ്പാക്കുന്നതിന്റെ ഭാഗമായി  പെരുവയല്‍ പഞ്ചായത്തില്‍ ഇതി നുള്ള  നടപടി തുടങ്ങി. .വാര്‍ഡുകളില്‍ ഇതിന്റെ ഫോറങ്ങള്‍ വിതരണം ചെയ്യാന്‍ സ്വകാര്യ വ്യക്തികളെ യാണ് ഏല്പിച്ചിരിക്കുന്നത് .വീടുകളില്‍ നേരിട്ട് ഫോറങ്ങള്‍ നല്‍കി പൂരിപ്പിച്ചു വാങ്ങുകയാണ് .പിന്നീട് ഫോടോയും വിരലടയാളവും എടുക്കാന്‍ തിയ്യതി നല്‍കുമെന്നാണ് പറയുന്നത് .ഇതിനിടെ പൗരന്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പറായ 'ആധാര്‍' അനുവദിക്കാനുള്ള നീക്കം  ഭാവിയില്‍ വിവേചനത്തിന് വഴിയൊരുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്റെ മുന്നറിയിപ്പ്. ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുമ്പാകെയാണ് കമീഷന്‍ നയം വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ സമിതി ചെയര്‍മാന്‍ യശ്വന്ത് സിന്‍ഹക്ക് കമീഷന്‍ വിശദീകരണവുംനല്‍കിയിരുന്നു .ബില്‍ പ്രകാരമുള്ള 'ആധാര്‍' വിതരണം ചെയ്യല്‍ നിര്‍ബന്ധമാക്കരുതെന്നാണ് കമീഷന്‍ നിലപാട്. ആര്‍ക്കെങ്കിലും  ആധാര്‍ ലഭിക്കാതെ പോയാല്‍ തന്നെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വ്യക്തികളില്‍ നിന്ന് സമാഹരിച്ച വിവരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി അട്ടിമറിക്കാനുള്ള സാധ്യതഉള്ളതായി കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ സാധ്യത ക്കളയാന്‍ കഴിയില്ല. ഇതിനെ പ്രതിരോധിക്കാന്‍ ബില്ലില്‍  വ്യക്തമായ വഴികളില്ല എന്നതും പൌരാവകാശ പ്രശ്നം ഉയര്‍ത്തുന്നുണ്ട് ..ബയോമെട്രിക്', 'ഡെമോഗ്രാഫിക് വിവരങ്ങള്‍ എന്ന സംജ്ഞകളും  വിശദീകരിച്ചിട്ടില്ല. തങ്ങളെ സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പങ്കു വെക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലഎന്നും കമ്മിഷന്‍ ആവശ്യപെട്ടു .ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ധര്‍.നേരെത്തെ  ചൂണ്ടിക്കാട്ടിയിരുന്നു . പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവരുന്നതിനു മുമ്പേ പദ്ധതിക്കായി യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി രൂപവത്കരിക്കുകയും കാബിനറ്റ് പദവിയോടെ ചെയര്‍മാനെ നിയമിച്ച് കോടികള്‍ അനുവദിക്കുകയും ചെയ്ത വിവാദം നിലനില്‍ക്കെയാണ് അവര്‍  ഇക്കാര്യം പറഞ്ഞത് .വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ‘ആധാര്‍’ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് അവര്‍ പറയുന്നു.  പൗരന്‍െറ സ്വകാര്യത തടയുന്ന നിയമനിര്‍മാണം നടത്താന്‍ ഭരണകൂടത്തിന് അധികാരമില്ളെന്ന് 13(2) അനുച്ഛേദത്തിലൂടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളില്‍ സ്വകാര്യതയെക്കുറിച്ച് പ്രത്യേകമായി പറയുന്നില്ളെങ്കിലും 21ാം അനുച്ഛേദം വ്യക്തി സ്വാതന്ത്ര്യ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിശദീകരിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു.വികസിത രാജ്യങ്ങള്‍ പോലും നടപ്പാക്കാത്ത പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരക്ക് കൂട്ടുകയും പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ കോടികള്‍ ചെലവിടുകയും ചെയ്യുന്നതിന്‍െറ യുക്തിയും അവര്‍ ചോദ്യംചെയ്യുന്നു.ബ്രിട്ടന്‍, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ സമാന പദ്ധതിക്ക് ശ്രമം തുടങ്ങിയെങ്കിലും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കാത്ത കമ്യൂണിസ്റ്റ് ചൈന പോലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.സവിശേഷ രേഖയെ ക്കുറിച്ച {യു .ഐ .ഡി } ആശങ്കകള്‍ ഇന്നലെ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തു വിട്ടതും ജനങ്ങള്‍ ക്കിടയില്‍ ഇതിനെ ക്കുറിച്ച് ആശങ്ക ക്കിട വരുത്തിയിട്ടുണ്ട് .

Sunday, 18 September 2011

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണി വിജിലന്സിലേക്ക്

മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണി കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ നാടിനു സമര്‍പ്പിക്കുന്നു {ഫയല്‍ ചിത്രം }
കുറ്റിക്കാട്ടൂര്‍ :മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണിക്ക്  കോഴിക്കോട് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി  സ്ഥലം മാറ്റം .മെഡിക്കല്‍ കോളേജ്
സര്‍ക്കിള്‍ ഇസ്പെക്ടരായി നാല്  മാസം  മുന്‍പാണ്  മണി ചാര്‍ജ് എടുത്തത് .പുതുതായി നാളെ പ്രേം ദാസ്  ഇവിടെ
സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി
ചാര്‍ജ് എടുക്കും .കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ നാടിനു സമര്‍പ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചത് മണിയായിരുന്നു .പ്രേം ദാസ്‌ ഇപ്പോള്‍  വൈത്തിരി
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  ആണ് .മാമ്പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ മണി ശക്തമായ നടപടി സീകരിച്ചിരുന്നു .

Saturday, 17 September 2011

എ .ഡബ്ലി .യു .എച് .പോളിയിലും.സമരം തുടങ്ങും

കുറ്റിക്കാട്ടൂര്‍ :എന്ജിനീയറിംഗ് കോളേജിലെ അധ്യാപക സമരം സെപ് :19 നു അനിശ്ചിത കാല സമരമായി 
എ .ഡബ്ലി .യു .എച് .പോളിയിലും ആരം ഭിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു .ഇത് വിദ്യാര്‍തികളിലും  
രക്ഷിതാക്കളിലും ആശങ്കകള്‍ സൃഷ്ടി ച്ചിട്ടുണ്ട് .ഇപ്പോള്‍ ഈ സ്ഥാപനം കോടതി ഭരണത്തിലാണ് നടക്കുന്നത് .
അത് കൊണ്ട് തന്നെ പ്രശ്നത്തിന് പെട്ടെന്ന്  പരിഹാരം ഉണ്ടാവുകയില്ല .വരാനിരിക്കുന്ന  പരീക്ഷ കള്‍ 
കൃത്യ സമയത്ത് നടന്നാല്‍ സമരം ഇതിനെ  ബാധിക്കുമെന്ന ആശങ്ക എല്ലാവര്ക്കും ഉണ്ട് .കോടതിയിലായ 
സ്ഥാപന ഭരണം സമരത്തെ എങ്ങിനെ നേരിടുമെന്ന ആശങ്ക സമരക്കാര്‍ക്കും ഉണ്ട് .

Friday, 16 September 2011

എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജില്‍ 19 മുതല്‍ അനിശ്ചിതകാല സമരം

കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ 230ഓളം വരുന്ന ജീവനക്കാരുടെ 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് അവസാനിച്ച ശേഷവും അധികാരികളുടെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ഉണ്ടാവാത്തതിനാല്‍ ഈമാസം 19 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ച സേവന-വേതന വ്യവസ്ഥകള്‍ റസീവര്‍ നടപ്പില്‍ വരുത്തുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് മുഖ്യമായും സമരക്കാര്‍ ഉന്നയിക്കുന്നത്.
മാനേജ്മെന്‍റ് തര്‍ക്കം മൂലം റസീവര്‍ ഭരണത്തിലായ കോളജില്‍ വിദ്യാര്‍ഥികളുടെ ഫീസ്, ഹോസ്റ്റല്‍ ഫീ  തുടങ്ങിയവ കുത്തനെ കൂട്ടിയെങ്കിലും ഗവ. നിയമങ്ങളെ അംഗീകരിക്കാന്‍ തയാറാകുന്നില്ളെന്നാണ് സമരക്കാരുടെ ആരോപണം.
ഏതായാലും സമരം നീണ്ടുപോയാല്‍ 23ന് തുടങ്ങുന്ന യൂനിവേഴ്സിറ്റി പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുകയും ഉയര്‍ന്ന ഫീസ് നല്‍കുന്ന അവരുടെ ഒരുവര്‍ഷം നഷ്ടപ്പെടുകയും ചെയ്യുമെന്നുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍.
ജീവനക്കാരുടെ പ്രകടനത്തിനുശേഷം നടന്ന ധര്‍ണ എന്‍.ഐ.ടി സ്റ്റാഫ് യൂനിയന്‍ ജോ. സെക്രട്ടറി കെ.പി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.സി.ടി.എസ്.എ  ചെയര്‍മാന്‍ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍, രജിറാം, അനീസ്  തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ ദിലീപ് സ്വാഗതം പറഞ്ഞു.

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധം ഇരമ്പുന്നു

കുറ്റിക്കാട്ടൂരില്‍ സോളിഡാരിറ്റി പന്തംകൊളുത്തി പ്രകടനം നടത്തുന്നു
കുറ്റിക്കാട്ടൂര്‍ :പെട്രോളിന് വില വര്‍ധിപ്പിച്ചു ജനത്തിന്റെ നടുവൊടിക്കുന്ന കേന്ദ്ര സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കുമെതിരെ പെരുവയല്‍ പഞ്ചായത്തിലെ
വിവിധ യിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു .കുറ്റിക്കാട്ടൂരില്‍ സോളിഡാരിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.ഡി .വൈ .എഫ് .ഐ .,എസ്.ഡി .പി ഐ .എന്നിവരുടെ നേന്ത്രത്വത്തിലും
പ്രതി ഷേധങ്ങള്‍ നടന്നു .സപ്തം:19 നു  വാഹന പണിമുടക്ക്‌ നടക്കും .

തിങ്കളാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

പെട്രോള്‍ വില വര്‍ദ്ധനയില്‍  പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളി യൂനിയന്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. എല്ലാവരും പണിമുടക്കിനോട് സഹകരിക്കണമെന്ന് കേരള മോട്ടോര്‍ വാഹന തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എളമരം കരീം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോളിന് 12രൂപയോളമാണ് ഉയര്‍ന്നത്.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More