Just in....!!!!!!
Saturday, 3 September 2011
വെളിച്ചം കാണാത്ത പത്രം .
ഏജന്റുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് വിതരണം നടത്താതെ പത്രം കൂട്ടിയിട്ടു കൊടി നാട്ടിയത്.പൊറ്റമ്മല്‍ നിന്നുള്ള കാഴ്ച ഏജന്റുമാര്‍ പണിമുടക്കി .പത്ര വിതരണം മുടങ്ങി
കുറ്റിക്കാട്ടൂര്‍ :വിവിധ ആവിശ്യങ്ങളുന്നയിച് പത്ര ഏജന്റുമാര്‍ ഇന്ന് നടത്തിയ പണിമുടക്ക് മലബാര്‍ മേഖലയില്‍ പത്ര വിതരണം ഏറക്കുറെ മുടങ്ങി .
പത്രത്തിന്റെ കമ്മീഷന് വര്‍ധിപ്പിക്കുക .ഉത്സവ ബത്ത നല്‍കുക .എന്നി ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ ഇന്ന്
സൂചന പണി മുടക്ക് നടത്തിയത് .പത്ര വിതരണ മേഖ ലയില്‍ ആദ്യമായി നടത്തിയ ഈ സമരം വിജയമായിരുന്നു എന്നാണ് യുനിയന് അവകാശ പെടുന്നത്
സമരം നേരിടാന്‍ പത്രങ്ങള്‍ മുന്‍കരുതല്‍ ഒന്നും എടുത്തിരുന്നില്ല . പോലീസ്അകമ്പടിയോടെചില പത്രങ്ങള്‍ കെട്ടുകള്‍ കൊണ്ട് പോയിരുന്നന്കിലും
പല സ്ഥലത്തും ഏജന്റുമാരുടെ ഉപരോധം കാരണം ഇറക്കാതെ തിരിച്ചു വരികയാണ് ചെയ്തത് .ഇറക്കിയ ഇടങ്ങളിലെ കെട്ടുകള്‍ പലതും ഏജന്റുമാര്‍
വിതരണം ച്യ്തില്ലന്നു മാത്രമല്ല കെട്ടുകള്‍ പലതും പൂഴ്ത്തി വെക്കുകയും നശിപ്പിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്.പത്ര ഏജന്റുമാര്‍ കമ്മിഷന്
വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വരായത് കൊണ്ട് മറ്റു ആനുകൂല്യങ്ങള്‍ നല്കാന് കഴിയില്ലന്നാണ് പത്ര മാനേജ്മെന്റുകള്‍ പറയുന്നത് .ഏതായാലും
വെളിച്ചം കാണാത്ത വാര്‍ത്തകള്‍ പത്രാധിപരുടെ ഇടപെടലാണെങ്കില്‍ വെളിച്ചം കാണാത്ത പത്രം ഏജന്റുമാരുടെ ഇടപെടലാണെന്ന് പൊതു ജനം
ഇന്ന് തിരിച്ചറിഞ്ഞു .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment