“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 19 September 2011

ആശങ്കകള്‍ക്കിടയില്‍ "ആധാര്‍ "നടപ്പിലാക്കാന്‍ പഞ്ചായത്ത് ഒരുങ്ങുന്നു .

കുറ്റിക്കാട്ടൂര്‍ ;രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പറായ" ആധാര്‍" നടപ്പാക്കുന്നതിന്റെ ഭാഗമായി  പെരുവയല്‍ പഞ്ചായത്തില്‍ ഇതി നുള്ള  നടപടി തുടങ്ങി. .വാര്‍ഡുകളില്‍ ഇതിന്റെ ഫോറങ്ങള്‍ വിതരണം ചെയ്യാന്‍ സ്വകാര്യ വ്യക്തികളെ യാണ് ഏല്പിച്ചിരിക്കുന്നത് .വീടുകളില്‍ നേരിട്ട് ഫോറങ്ങള്‍ നല്‍കി പൂരിപ്പിച്ചു വാങ്ങുകയാണ് .പിന്നീട് ഫോടോയും വിരലടയാളവും എടുക്കാന്‍ തിയ്യതി നല്‍കുമെന്നാണ് പറയുന്നത് .ഇതിനിടെ പൗരന്‍മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പറായ 'ആധാര്‍' അനുവദിക്കാനുള്ള നീക്കം  ഭാവിയില്‍ വിവേചനത്തിന് വഴിയൊരുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്റെ മുന്നറിയിപ്പ്. ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുമ്പാകെയാണ് കമീഷന്‍ നയം വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ സമിതി ചെയര്‍മാന്‍ യശ്വന്ത് സിന്‍ഹക്ക് കമീഷന്‍ വിശദീകരണവുംനല്‍കിയിരുന്നു .ബില്‍ പ്രകാരമുള്ള 'ആധാര്‍' വിതരണം ചെയ്യല്‍ നിര്‍ബന്ധമാക്കരുതെന്നാണ് കമീഷന്‍ നിലപാട്. ആര്‍ക്കെങ്കിലും  ആധാര്‍ ലഭിക്കാതെ പോയാല്‍ തന്നെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വ്യക്തികളില്‍ നിന്ന് സമാഹരിച്ച വിവരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി അട്ടിമറിക്കാനുള്ള സാധ്യതഉള്ളതായി കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ സാധ്യത ക്കളയാന്‍ കഴിയില്ല. ഇതിനെ പ്രതിരോധിക്കാന്‍ ബില്ലില്‍  വ്യക്തമായ വഴികളില്ല എന്നതും പൌരാവകാശ പ്രശ്നം ഉയര്‍ത്തുന്നുണ്ട് ..ബയോമെട്രിക്', 'ഡെമോഗ്രാഫിക് വിവരങ്ങള്‍ എന്ന സംജ്ഞകളും  വിശദീകരിച്ചിട്ടില്ല. തങ്ങളെ സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പങ്കു വെക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലഎന്നും കമ്മിഷന്‍ ആവശ്യപെട്ടു .ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ധര്‍.നേരെത്തെ  ചൂണ്ടിക്കാട്ടിയിരുന്നു . പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവരുന്നതിനു മുമ്പേ പദ്ധതിക്കായി യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി രൂപവത്കരിക്കുകയും കാബിനറ്റ് പദവിയോടെ ചെയര്‍മാനെ നിയമിച്ച് കോടികള്‍ അനുവദിക്കുകയും ചെയ്ത വിവാദം നിലനില്‍ക്കെയാണ് അവര്‍  ഇക്കാര്യം പറഞ്ഞത് .വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ‘ആധാര്‍’ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് അവര്‍ പറയുന്നു.  പൗരന്‍െറ സ്വകാര്യത തടയുന്ന നിയമനിര്‍മാണം നടത്താന്‍ ഭരണകൂടത്തിന് അധികാരമില്ളെന്ന് 13(2) അനുച്ഛേദത്തിലൂടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളില്‍ സ്വകാര്യതയെക്കുറിച്ച് പ്രത്യേകമായി പറയുന്നില്ളെങ്കിലും 21ാം അനുച്ഛേദം വ്യക്തി സ്വാതന്ത്ര്യ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിശദീകരിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു.വികസിത രാജ്യങ്ങള്‍ പോലും നടപ്പാക്കാത്ത പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരക്ക് കൂട്ടുകയും പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ കോടികള്‍ ചെലവിടുകയും ചെയ്യുന്നതിന്‍െറ യുക്തിയും അവര്‍ ചോദ്യംചെയ്യുന്നു.ബ്രിട്ടന്‍, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ സമാന പദ്ധതിക്ക് ശ്രമം തുടങ്ങിയെങ്കിലും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കാത്ത കമ്യൂണിസ്റ്റ് ചൈന പോലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.സവിശേഷ രേഖയെ ക്കുറിച്ച {യു .ഐ .ഡി } ആശങ്കകള്‍ ഇന്നലെ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തു വിട്ടതും ജനങ്ങള്‍ ക്കിടയില്‍ ഇതിനെ ക്കുറിച്ച് ആശങ്ക ക്കിട വരുത്തിയിട്ടുണ്ട് .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More