Just in....!!!!!!
Friday, 16 September 2011
എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജില്‍ 19 മുതല്‍ അനിശ്ചിതകാല സമരം
കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ 230ഓളം വരുന്ന ജീവനക്കാരുടെ 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് അവസാനിച്ച ശേഷവും അധികാരികളുടെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ഉണ്ടാവാത്തതിനാല്‍ ഈമാസം 19 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ച സേവന-വേതന വ്യവസ്ഥകള്‍ റസീവര്‍ നടപ്പില്‍ വരുത്തുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് മുഖ്യമായും സമരക്കാര്‍ ഉന്നയിക്കുന്നത്.
മാനേജ്മെന്‍റ് തര്‍ക്കം മൂലം റസീവര്‍ ഭരണത്തിലായ കോളജില്‍ വിദ്യാര്‍ഥികളുടെ ഫീസ്, ഹോസ്റ്റല്‍ ഫീ തുടങ്ങിയവ കുത്തനെ കൂട്ടിയെങ്കിലും ഗവ. നിയമങ്ങളെ അംഗീകരിക്കാന്‍ തയാറാകുന്നില്ളെന്നാണ് സമരക്കാരുടെ ആരോപണം.
ഏതായാലും സമരം നീണ്ടുപോയാല്‍ 23ന് തുടങ്ങുന്ന യൂനിവേഴ്സിറ്റി പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുകയും ഉയര്‍ന്ന ഫീസ് നല്‍കുന്ന അവരുടെ ഒരുവര്‍ഷം നഷ്ടപ്പെടുകയും ചെയ്യുമെന്നുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍.
ജീവനക്കാരുടെ പ്രകടനത്തിനുശേഷം നടന്ന ധര്‍ണ എന്‍.ഐ.ടി സ്റ്റാഫ് യൂനിയന്‍ ജോ. സെക്രട്ടറി കെ.പി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.സി.ടി.എസ്.എ ചെയര്‍മാന്‍ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍, രജിറാം, അനീസ് തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ ദിലീപ് സ്വാഗതം പറഞ്ഞു.

Subscribe to:
Post Comments (Atom)

No comments:
Post a Comment