“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 7 September 2011

'മാധ്യമം' വാര്‍ഷികപ്പതിപ്പ് പ്രകാശനവും ഉപഹാര സമര്‍പ്പണവും

കോഴിക്കോട്: 'മാധ്യമം' വാര്‍ഷികപ്പതിപ്പ് മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പി.വത്സല കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന് നല്‍കി പ്രകാശനം ചെയ്തു. ധാര്‍മികതയില്‍ അടിയുറച്ചുള്ള പ്രവര്‍ത്തനത്തിലൂടെ 'മാധ്യമം' കൈവരിച്ച വളര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്ന് പി.വത്സല പറഞ്ഞു. 'മാധ്യമം' ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍  എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ന്യൂസ് എഡിറ്റര്‍ കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ.പാറക്കടവ് സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ ഷൗക്കത്ത് നന്ദിയും പറഞ്ഞു. 'വാരാദ്യ മാധ്യമം' പരിചയപ്പെടുത്തിയ സന്നദ്ധപ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുല്‍ അസീസിനും ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂരിനും ജിദ്ദയിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഉപഹാരം എഡിറ്റര്‍ സമ്മാനിച്ചു. ക്ലബ് രക്ഷാധികാരി ഇബ്രാഹിം ഖലീല്‍ ശംനാട് സംബന്ധിച്ചു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More