“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 7 September 2011

കുന്ദമംഗലത്ത് ഇന്ന് സമാധാന യോഗം; ജാഗ്രത പുലര്‍ത്താന്‍ നിരീക്ഷണ ക്യാമറ


കുറ്റിക്കാട്ടൂര്‍ : അനിഷ്ട സംഭവങ്ങളുണ്ടായ കുന്ദമംഗലത്ത് സെപ്റ്റംബര്‍ ആറിന്  വൈകിട്ട് നാലുമണിക്ക് സമാധാന യോഗം ചേരും.   സര്‍വകക്ഷി സമാധാന ജാഥ നടത്തും.   
എ.ഡി.എം കെ.പി. രമാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സര്‍വകക്ഷി യോഗത്തിലാണ്   തീരുമാനം.  യോഗം കുന്ദമംഗലം സംഭവങ്ങളെ  അപലപിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവരുടെ  സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു.
ക്രമസമാധാനവുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തുന്നതിന്‍െറ ഭാഗമായി കുന്ദമംഗലം പുതിയസ്റ്റാന്‍റ്, പഴയസ്റ്റാന്‍റ്, ജംഗഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. 
പി.ടി.എ. റഹീം എം.എല്‍. എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഖാലിദ്  കിളിമുണ്ട, പൊലിസ് അസി. കമീഷണര്‍  കെ. രാധാകൃഷ്ണപിള്ള, ചേവായൂര്‍ സി.ഐ. പി.കെ. രാജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More