“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 10 September 2011

ആരാധനാലയങ്ങളുടെ മറവില്‍ മണല്‍ കടത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കെന്ന് സൂചന

കുറ്റിക്കാട്ടൂര്‍ :ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാതെ പഞ്ചായത്ത് നേരിട്ട് ആരാധനാലയങ്ങളുടെ  മിനുക്ക്‌ പണിക്കു നല്‍കിയ പൂഴി രാഷ്ട്രീയക്കാര്‍ തട്ടിയെടുത്തു .രണ്ടു ദിവസം കൊണ്ട്
160 ലോഡ് മണല്‍ കടത്തിയതായാണ് കണ്ടെത്തല്‍ .പെരുവയല്‍ പഞ്ചായത്ത് ഭരണ സമിതി ഓണ്‍ലൈന്‍ സംവിധാനമില്ലാതെ 
ആരാധനാലയങ്ങളുടെ മിനുക്ക്‌ പണിക്കു മണല്‍ നല്‍കാന്‍ അനുമതി
നല്‍കിയതാണ് കമ്മറ്റിയുടെ  രേഖയുണ്ടാക്കി രാഷ്ട്രീയക്കാര്‍ തട്ടിയെടുത്തത് .ഇത് അവരുടെ സ്വകാര്യ ആവശ്യത്തിനും മറിച്ചുവില്‍ക്കാനും ഉപയോഗപ്പെടുതുകയായിരുന്നു. കമ്മറ്റി യുടെ പേരില്‍
ലെറ്റര്‍ ഹെഡ് ഉപയോഗിച്ചാണ് മണല്‍ വാങ്ങിയത് .ഇതില്‍ പലതിലും യാതൊരു നിര്‍മാണ പ്രവര്‍ത്തിയും നടന്നിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്  .കുറ്റിക്കാട്ടൂരിലെ സ്വന്തം പേരിലുള്ള പള്ളിയുടെ പേരില്‍   വാങ്ങിയ വ്യക്തി  ഇദ്ദേഹം നിര്‍മിക്കുന്ന ഫ്ലാറ്റ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കടത്തി എന്നും പറയപ്പെടുന്നു  .ഇത് പോലെ വിവിധ കമ്മറ്റി കളുടെ പേരില്‍ വാങ്ങിയ മണല്‍ സ്വകാര്യ വ്യക്തികളുടെപ്ലോടുകളിലും
പറ മ്പിലുമാണ് എത്തിയത്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയും പഞ്ചായത്തിന്റെ ഒത്താശയോടയുമാണ് ഇത് നടന്നതെന്ന് പറയപ്പെടുന്നു .സാധാരണക്കാര്‍  പൂഴിക്കു നെട്ടോട്ടമോടുംപോഴാണ്
രാഷ്ട്രീയ മാഫിയക്കാരുടെ പൂഴി കടത്ത് നടന്നത് .മുസ്ലിം ലീഗ് നേതാക്കള്‍ക്കും വാര്‍ഡ്‌ മെമ്പര്‍ മാര്‍ക്കും നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് .ഇതിനിടെ പൂഴി വെട്ടിപ്പ് വിവാദ മായപ്പോള്‍
പഞ്ചായത്ത് അന്വേഷണം നടത്തി തടിയൂരാനുള്ള ശ്രമത്തിലാണ് .ഇതിനു ഒത്താശ ചെയ്തവര്‍ തന്നെയാണ് അന്യെഷിക്കുന്നതന്നാണ് ആക്ഷേപം .പൂഴി വെട്ടിപ്പ് അന്യെഷിക്കനമെന്നാവിശ്യ പെട്ട്
നേരെത്തെ ഡി .വൈ .എഫ് .ഐ .പ്രക്ഷോപം നടത്തിയിരുന്നു .വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നു സോളിഡാരിറ്റി ആവശ്യപെട്ടു .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More