“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 2 September 2011

മരണത്തിന്റെ ഒറ്റയടി പാതയിലേക്ക് ഊളിയിട്ടുപോയ ദേവച്ചന്ദന നാടിന്റെ നൊമ്പരമായി

പന്തീരാങ്കാവ്: നിലക്കാതെ പെയ്ത പെരുമഴക്ക് കെടുത്താനാവുന്നതായിരുന്നില്ല അവളുടെ സന്തോഷം. അതുകൊണ്ടാണ് സ്കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന് നേരം പുലരുംമുമ്പ് ഉണര്‍ന്നെണീറ്റ് ഓണക്കോടിയും പുത്തന്‍ ചെരിപ്പുമിട്ട് അവള്‍ ഒരുങ്ങിയത്. പക്ഷേ, തന്‍െറ കൈയും പിടിച്ച് നടന്നകലുമ്പോള്‍ ആ അമ്മ ഓര്‍ത്തിരിക്കില്ല. നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി അവള്‍ മരണത്തിലേക്ക് ഊളിയിട്ട് പോവുമെന്ന്.വീടിനോട് ചേര്‍ന്ന തോട്ടില്‍ വീണ് മരിച്ച ഇരിങ്ങല്ലൂര്‍ വടക്കാഞ്ചേരി താഴം സജീവന്‍-രമ ദമ്പതികളുടെ ഏക മകള്‍ ദേവ ചന്ദനയുടെ (6) വിയോഗം സഹപാഠികളുടെയും നാട്ടുകാരുടെയും ഈറനണിയിച്ച ദുരന്തമായി. ചേവായൂര്‍ പ്രസന്‍േറഷന്‍ സ്കൂളിലെ ഒന്നാംക്ളാസ് വിദ്യാര്‍ഥിനിയാണ് ദേവ ചന്ദന. സ്ഥിരമായി പോവുന്ന ഓട്ടോയില്‍ കയറാന്‍ എളുപ്പവഴിക്കാണ് വീതിയും ഒഴുക്കുമുള്ള തോടിന് കുറുകെയിട്ട ഒറ്റത്തെങ്ങിന്‍ പാലത്തിലൂടെ അമ്മയോടൊപ്പം അവള്‍ മറുകര കടക്കുന്നത്. ഓണത്തോടനുബന്ധിച്ച് വ്യാഴാഴ്ച സ്കൂളിലൊരുക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുത്തനുടുപ്പുമിട്ട് ബാഗുമായി ഏറെ സന്തോഷത്തോടെയാണിവര്‍ പോയത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More